2019, ജനുവരി 26, ശനിയാഴ്‌ച

മനക്കാട് ക്ഷേത്രം ,മലപ്പുറം ജില്ലയിലെ വന്നേരിയിൽ



മനക്കാട് ക്ഷേത്രം ,മലപ്പുറം ജില്ലയിലെ വന്നേരിയിൽ 

മലപ്പുറം ജില്ലയിലെ വന്നേരിയിൽ ,പ്രസിദ്ധമായ തന്ത്രി കുടുംബവും മന്ത്രവാദി കുടുംബവുമായ കാട്ടുമാടം മനയിലെ ക്ഷേത്രവുമാണിത്. പെരുമ്പടപ്പ് പഞ്ചായത്തിൽ  ആൽത്തറവഴിയുള്ള ഗുരുവായൂർ -പൊന്നാനി റൂട്ട് മൂന്നു പ്രധാനമൂർത്തികൾ ഭദ്രകാളിയും ശിവനും വിഷ്ണുവും .ഭദ്രകാളിയ്ക്കു ദാരു വിഗ്രഹമാണ്. അരയ്ക്കു മുകൾ ഭാഗമെയുള്ളൂ .ചാന്താട്ടമുണ്ട്.കുളത്തിൽ പകുതി പ്രത്യക്ഷപ്പെട്ട ഭഗവതിയെ പിടിച്ച് എന്നാണു ഐതിഹ്യം. പടിഞ്ഞാട്ടു ദര്ശനം സിവാൻ മാത്രം കിഴക്കോട്ടു.  രണ്ടു നേരം പൂജ. തന്ത്രി ചേന്നാസ് ഉപദേവത  അയ്യപ്പൻ ഗണപതി .മീനം 15  നു പ്രതിഷ്ടാദിനം .ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഗുരുതി.കളമെഴുത്ത് പാട്ടുമുണ്ട്. 
കാട്ടുമാടം  മനക്കാർ  കൈവിഷത്തിനു നൽകുന്ന മരുന്ന് ഈ ക്ഷേത്രത്തിൽ വച്ചാണ്  നൽകുക. 
കാട്ടുമാടം എംബ്രാന്തിരിയുടെ എന്ന് പക്ഷമുണ്ട്.  വടക്കേ മലബാറിലെ കൊലത്തിരി  കോട്ടയം കുറുമ്പനാട്ടു രാജാക്കന്മാരുടെ ക്ഷേത്രത്തിൽ  ഇവർക്ക് തന്ത്രമുണ്ടായിരുന്നു. തളിപ്പറമ്പ് ഗ്രാമക്കാരുമായി  ഇടഞ്ഞ കോലത്തിരി കർണാടകത്തിൽ നിന്നും തുളു ബ്രാഹ്മണരെ കൊണ്ടുവന്നു  ചെറുതാഴത്തു കുടിയിരുത്തിയതായി ചരിത്രമുണ്ട് .അക്കാലത്തെ പ്രമുഖകുടുംബാംഗമാകാം .കാട്ടുമാടം .സാമൂതിരിയുടെ ഒരു കഠിന രോഗം സുഖപ്പെടുത്തിയപ്പോൾ  താൻ പിടിച്ചടക്കിയ  കൊച്ചിരാജാവിന്റെ മൂലകുടുംബമുണ്ടായിരുന്ന  വന്നേരിയിൽ സഥലവും ആഢ്യബ്രാഹ്മണത്വവും   നൽകി സാമൂതിരി ഇവരെ കുടിയിരുത്തി യതാണെന്നും പഴമ.