നല്ലൂത്രക്കാവ് ശ്രീ ഭദ്രകാളീ ക്ഷേത്രം
മദ്യപാനത്തില്‍ നിന്നും മോചനം; നല്ലൂത്രക്കാവ് ശ്രീ ഭദ്രകാളീ ക്ഷേത്രം
-----------------------------------------------------------
-----------------------------------------------------------
മദ്യത്തിന് അഡിക്‌റ്റായി ജീവിതം നശിക്കുന്ന ലക്ഷകണക്കിനാളുകള്‍ കേരളത്തിലുണ്ട്. മദ്യം വിഷമാണെന്ന് പറഞ്ഞാലും ആ വിഷം കഴിക്കാതിരിക്കുവാന്‍ വയ്യാത്തവരാണ് കൂടുതലും. രാവിലെ കട്ടന്‍കാപ്പികുടിക്കുന്നതിനുപകരം മദ്യം കഴിച്ചില്ലെങ്കില്‍ കൈവിറയ്‌ക്കുന്നവര്‍ നിരവധി. കുടിച്ചുകുടിച്ചു കുടുംബം കുളംന്തോണ്ടി, ജീവിക്കുവാന്‍ മാര്‍ഗമില്ലാതായിത്തീര്‍ന്നവരുടെ സംഖ്യയും കുറവല്ല. മദ്യപാനശീലം ഇല്ലാതാക്കുവാന്‍ ചികിത്സനല്‍കുന്ന കേന്ദ്രങ്ങളില്‍പ്പോയി സുഖപ്പെട്ടിട്ടും പിന്നെയും പിന്നെയും മദ്യപിക്കുന്നവരുടെ സംഖ്യയും വര്‍ദ്ധിച്ചുവരുന്നു. ആകെക്കൂടി മദ്യപാനാസക്‌തി വരുത്തിവയ്‌ക്കുന്ന ആപത്ത് നാള്‍ക്കുനാള്‍ കൂടിവരുന്നു. കുടുംബത്തിന്റെ അവസ്‌ഥകണ്ട് ഇനി മദ്യപിക്കണ്ട എന്നുതോന്നിയാലും താനറിയാതെ മദ്യപാനത്തിലേക്ക് നീങ്ങുന്ന അവസ്‌ഥ പലര്‍ക്കുമുണ്ട്. ഇങ്ങനെ മദ്യപാനത്തിലൂടെ ജീവിതം തകരുന്നവര്‍ക്ക് ഒരാശ്വാസകേന്ദ്രമായി നല്ലൂത്രക്കാവ് ദേവീക്ഷേത്രം മാറിയിരിക്കുന്നു.ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ കിടങ്ങറ ജംഗ്‌ഷനില്‍നിന്നും അഞ്ചു കി.മീ. വടക്ക്, വെളിയനാട് എന്ന സ്‌ഥലത്താണ് പരിപാവനമായ നല്ലൂത്രക്കാവ് ശ്രീ ഭദ്രകാളീ ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്. പൗരാണികത്വം വിളിച്ചറിയിക്കുന്ന ഈ ക്ഷേത്രത്തില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് മദ്യപാനചികിത്സ തുടങ്ങിയത്.
ഞായറാഴ്‌ച ദിവസമാണ് ഇത്തരത്തിലുളള ചികിത്സ നടത്തുന്നത്.
ഞായറാഴ്‌ച ദിവസമാണ് ഇത്തരത്തിലുളള ചികിത്സ നടത്തുന്നത്.
''മദ്യപനുവേണ്ടി ക്ഷേത്രത്തില്‍ നടത്തുന്ന ഒരു കാളി പൂജ ദര്‍ശനവും 12 ദിവസം സ്വഭവനത്തില്‍വച്ചു നടത്തുന്ന പ്രാര്‍ത്ഥനയും ക്ഷേത്രത്തില്‍നിന്നും പൂജിച്ചുനല്‍ക്കുന്ന നെയ്യ് സേവിക്കലുംകൊണ്ട് മദ്യപാനശീലം എന്നന്നേക്കുമായി മാറുന്നു. ദേവിക്ക് അഭിഷേകം ചെയ്യുന്ന നെയ്യ്, എണ്ണ, കുങ്കുമം, ദേവി പാദത്തില്‍ സമര്‍പ്പിച്ച ചന്ദനത്തിരി, പട്ട്, കുങ്കുമപ്പൂവ്, ദേവീ തിരുരൂപമടങ്ങിയ ഫോട്ടോ എന്നിവ കാളി പൂജയ്‌ക്കുശേഷം നല്‍കുന്നു. പൂജയ്‌ക്കുശേഷം ശാന്തിക്കാരന്‍ കൂട്ടുപ്രസാദം മദ്യപന്റെ നാവില്‍ തേച്ചുകൊടുക്കുന്നു. അതോടെ അയാളുടെ മദ്യപാനചിന്തപോലും അകലുന്നു.'' ക്ഷേത്രത്തില്‍ വരുന്ന ഭക്‌തന്‍ ഒരു തട്ടം വഴിപാട് സമര്‍പ്പിക്കണം. ഞായറാഴ്‌ച ദിവസം മാത്രമാണ് മദ്യപര്‍ക്കുളള ചികിത്സ ക്ഷേത്രത്തില്‍ നടത്തുന്നത്. ക്ഷേത്രത്തില്‍ 11 മണിക്ക് നടക്കുന്ന കാളിയൂട്ട് പൂജദര്‍ശനം കഴിഞ്ഞ് ഭക്‌തരുടെ വകയായി നടക്കുന്ന അന്നദാനത്തിലും പങ്കെടുത്ത് സന്തോഷത്തോടെ ഭവനത്തിലേക്ക് മടങ്ങാവുന്നതാണ്. രോഗം മാറണമെന്നുണ്ടെങ്കിലും ചില ആളുകള്‍ ക്ഷേത്രത്തില്‍ വരുവാന്‍ മടികാണിക്കാറുണ്ട്. മദ്യപരുടെ ബന്ധുക്കള്‍ വളരെ ദുഃഖത്തോടെ ഈ വിവരം ശാന്തിയോട് പറയാറുണ്ട്. അതിന് തിരുമേനി ക്ഷേത്രത്തില്‍നിന്നും അല്‌പം കുങ്കുമം പൊതിഞ്ഞു അവരെ ഏല്‌പിക്കും. അതു ഭവനത്തില്‍ വച്ചിരുന്നാല്‍ മൂന്നു ദിവസം കഴിയുമ്പോള്‍ അയാള്‍ താനേ ക്ഷേത്രത്തില്‍ എത്തികൊളളുമത്രേ. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ വിവരം പലരും വെളിപ്പെടുത്തുന്നുണ്ട്. ക്ഷേത്രത്തില്‍ വന്ന് മദ്യപാനം നിര്‍ത്തിക്കഴിഞ്ഞാല്‍ 21 ദിവസം കഴിഞ്ഞ് ക്ഷേത്രത്തില്‍ വീണ്ടും എത്തണം. അന്ന് ഒരു രക്ഷചരടും ധാനാകര്‍ഷണയന്ത്രവും തിരുമേനി നല്‍കുന്നു. അതു ധരിക്കുന്നതോടെ ഒരു പുതുജീവിതം അദ്ദേഹത്തിന് ലഭിക്കുന്നു. ജീവിതകാലം മുഴുവന്‍ മദ്യപിക്കുകയില്ല എന്നുമാത്രമല്ല കുടുംബത്ത് ധനപരമായ ഉയര്‍ച്ചയും ഐശ്വര്യവും ഉണ്ടാകുകയും ചെയ്യുന്നു. ഇപ്പോള്‍ മദ്യപര്‍ അല്ലാത്തവരും ദേവീദര്‍ശനത്തിനായി ഈ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്. ''മദ്യപാനത്തില്‍നിന്നും ഭക്‌തരെ രക്ഷപ്പെടുത്തുന്നത് ഒരു സാമ്പത്തിക നേട്ടവും പ്രതീക്ഷിച്ചുകൊണ്ടല്ല. ദേവിമഹാമായ അനുഗ്രഹിച്ചുതന്ന വരദാനത്തിലൂടെ മദ്യപരേയും കുടുംബത്തേയും രക്ഷപ്പെടുത്തുകയെന്നതാണ് ഈ ക്ഷേത്രത്തിന്റേയും എന്റേയും കര്‍മ്മവും ധര്‍മ്മവും.'' ഭക്‌തരുടെ പ്രാര്‍ത്ഥനയുടെ അകക്കാമ്പ് കണ്ടറിയുന്ന പരംപൊരുളായ നല്ലൂത്രക്കാവ് ദേവിയെ ആത്മാര്‍ത്ഥമായി ഭജിക്കുന്നവര്‍ക്ക് സര്‍വ്വ അനുഗ്രഹവും ദേവി നല്‍കുന്നു. വിശ്വാസികളുടെ അഭയകേന്ദ്രമായ അമ്മ ആശ്രിത വത്സലയാണ്. ആ ലോകമാതാവിന്റെ അനുഗ്രഹത്താല്‍ മദ്യവിമുക്‌തിനേടി സര്‍വ്വ ഐശ്വര്യവും ശാന്തിയും സമാധാനവും സമ്പത്തുമുളളതായി തീരുവാന്‍ എത്തിച്ചേരുന്ന ഭക്‌തന്മാരുടെ എണ്ണം കൂടിക്കൂടി വരുന്നു.
ക്ഷേത്രത്തില്‍ എത്തിച്ചേരുവാനുളള വഴി: ചങ്ങനാശ്ശേരിയില്‍നിന്നോ, ആലപ്പുഴ നിന്നോ വരുന്നവര്‍ ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ടില്‍ കിടങ്ങറ ജംഗ്‌ക്ഷനിലെത്തി വടക്കോട്ടുളള വഴിയെ അഞ്ചു കി.മീ. വന്നാല്‍ ക്ഷേത്രനടയിലെത്താം.
Nalloothra Kavu Sree Bhadrakaali Temple,
Veliyanadu ,
Alappuzha : 689590
Contact No: 9495873022 (Manager) 9446303545 (Secretary),
Veliyanadu ,
Alappuzha : 689590
Contact No: 9495873022 (Manager) 9446303545 (Secretary),