2019, ജനുവരി 7, തിങ്കളാഴ്‌ച

അയ്യന്തോൾ കാർത്യായനീക്ഷേത്രം തൃശൂർ



അയ്യന്തോൾ കാർത്യായനീക്ഷേത്രം
----------------------------------------------------
108 ദുര്ഗാലയങ്ങളിൽ ഒന്ന്. തൃശൂർ അയ്യന്തോളിൽ സ്ഥിതി ചെയ്യുന്നു. പ്രധാനമൂർത്തി കാർത്യായനി. കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജ . തന്ത്രി, പഴങ്ങാപറമ്പ്. തൃശൂർ പൂരം പങ്കാളിയാണ്. ഉപദേവതാ ഗണപതി മേടത്തിലെ മകയിരം കോടി കയറി ഉത്രം ആറാട്ട്. ഏഴു ദിവസവും ആറാട്ട്. ഉണ്ട് വൃശ്ചികത്തിൽ കാർത്തികവിളക്കും . മിഥുനത്തിലെ ചോതി പ്രതിഷ്ഠാദിനവും കിഴക്കിനിയേടം പടിഞ്ഞാറ്റടം ,കണക്ക,കഴക്കുമുണ്ടം  കുന്തത്തിൽ എന്നി അഞ്ചു ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു. ഇവരിൽ കിഴക്കിനിയേടം മാത്രമേ ഇപ്പോഴുള്ളൂ. ബാക്കിയുള്ളവ അന്യം നിന്നു . ഇപ്പോൾ കൊച്ചി ദിവസം ബോർഡിന്റെ ക്ഷേത്രമാണ്. ക്ഷേത്രമിരുന്ന സ്ഥലത്ത് അയ്യപ്പന്കാവായിരുന്നുഎന്ന് ഒരു നാട്ടു പഴമയുണ്ട്.  അയ്യന്റെ ഊരാണ്  അയ്യന്തോളായത് .എന്ന് വാദമുഖം .കാർത്യായനി ക്ഷേത്രം ഇപ്പഴുള്ള ക്ഷേത്രത്തിന്റെ തെക്കു കിഴക്കേ മൂലയിലുള്ള  ഭഗവതിപറമ്പ്  എന്ന സ്ഥലത്ത്‍ആ യിരുന്നുവത്രേ .വടക്കുംനാഥക്ഷേത്രത്തിനു ചുറ്റും ഏതാണ്ട് തുല്യ അകലത്തിൽ നാല് ചിറകളും നാല് ശിവ ക്ഷേത്രങ്ങളും നാലു ദുർഗഗാക്ഷേത്രങ്ങളും സങ്കേത കേന്ദ്രങ്ങളായിരുന്നു  എന്നും ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്ന് അയ്യന്തോൾ ആണെന്നും അഭിപ്രായമുണ്ട്
(മറ്റു ദുർഗ്ഗ ക്ഷേത്രങ്ങൾ .ചെമ്പൂക്കാവ്, കാരമുക്ക്,ലാലൂർ, ശിവക്ഷേത്രങ്ങൾ അശോകേശ്വരം ,മിഥുനപ്പള്ളി,ഇരട്ടിച്ചിറ, ചിറയ്ക്കൽ,ചിറക്കൽ,പടിഞ്ഞാറെച്ചിറ,വടക്കേച്ചിറ,മിഥുനപ്പള്ളിചിറ ,ഇരട്ടച്ചിറ ,ഇവയിൽ മിഥുനപ്പള്ളിചിറയും ഇരട്ടച്ചിറയും ഇപ്പോൾ ഇല്ല. )ഈ ഉപഗ്രൂപ്പിലെ മറ്റുക്ഷേത്രങ്ങൾ  പൂങ്കുന്നം ശിവൻ തൃക്കമാരംകുടം,സുബ്രമണ്യൻ  തിരുവാണത്ത് ശ്രീകൃഷ്ണൻ  ,മണത്തിട്ട  ശ്രീകൃഷ്ണൻ ,ലാലൂർ ഭഗവതി ,അരണാട്ടുകര അഷ്ടമംഗലം ശിവൻ ,ചൂരക്കാട്ടുകര രാമഞ്ചിറ ശ്രീരാമൻ,ചൂരക്കോട് ഭഗവതി പുറനാട്ടുകര വിഷ്ണു അടാട്ട് തത്തംപള്ളി ഭഗവതി മുതുവറ  ശിവൻ കാവതിയാട് ശിവൻ ,കറുകുളം കൊട്ടാരം വടക്കും നാഥൻ .