ത്രേതായുഗം
ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) രണ്ടാമത്തേതാണ് ത്രേതായുഗം. (തൃ=മൂന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. വാമനൻ, 2. പരശുരാമൻ, 3. ശ്രീരാമൻ). കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 1,296,000 മനുഷ്യവർഷങ്ങൾ അതായത്, 3,600 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ മൂന്നു പാദങ്ങൾ വീതം ത്രേതായുഗത്തിലുണ്ടായിരിക്കും. പുരുഷനിൽ യൗവ്വനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തിൽ ത്രേതായുഗം എന്ന് പറയുന്നു. കൃതയുഗം ബാല്യവും, ദ്വാപരം അതിന്റെ വാർദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.
പുരുഷസ്യ ഗർഭാധാനം, യഥാ കൃതയുശ്യമവം ബാല്യം,
യഥാ ത്രേതാ തഥാ യൗവ്വനം, യഥാദ്വോപരസ്തഥാ സ്ഥാ
വിര്യം, യഥാ കലീരേവമാതൂര്യം, യഥാ യുഗാന്തരസ്തോ
ഥാ മരണം ഇത്യേവമേതേനാനുമാന്നാനുക്താനാമപി
ലോകപുരുഷയോരവയവ വിശേഷാണാമഗ്നിവേശ! സാ
മാന്യം വിദ്യാൽ ഇതി.
ലോഹയുഗത്തിനും മുമ്പ് ശിലായുഗത്തിൽ ആയിരുന്നു ത്രേതായുഗം എന്ന് കരുതുന്നുവെങ്കിലും, ശാസ്ത്രം അതിനോട് പൂർണ്ണമായും യോജിക്കുന്നില്ല. മറ്റുയുഗങ്ങളിലേതു പോലെതന്നെ ത്രേതായുഗത്തിലും വർണാശ്രമ ധർമങ്ങൾ, വ്യവസ്ഥിതികൾ മുതലായവ ഉണ്ടായിരുന്നതായി ഹൈന്ദവപുരാണങ്ങൾ സാക്ഷ്യം പറയുന്നു. ത്രേതായുഗത്തിൽ മഹാവിഷ്ണു രാമനായി ജനിച്ചുവെന്നും ധർമസംസ്ഥാപനം നടത്തിയെന്നും ഹൈന്ദവപുരാണേതിഹാസങ്ങൾ പറയുന്നു.ദ്വാപരയുഗത്തിൽ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു. മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വർണന കാണപ്പെടുന്നത്.
മഹിമകള്‍ വാഴ്‌ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഈ അവതാരങ്ങള്‍ പിറന്ന കാലം. അവതാരങ്ങള്‍ ഓരോ യുഗത്തിന്റെ രക്ഷകരാണ്. ഓരോ അവതാരങ്ങള്‍ക്കും അവരുടെ കാലഘട്ടമായി ഓരോ യുഗമുണ്ട്. . പൗരാണിക ഭാരതീയ വിശ്വാസമനുസരിച്ച് കാലനിര്‍ണയം യുഗങ്ങളെ അടിസ്ഥാനമാക്കിയാണ്. കൃതയുഗം, ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം എന്നിവയാണവ. ഇവയില്‍ ത്രേതായുഗമാണ് ശ്രീരാമന്റെ കാലമായി രാമായണം വാഴ്‌ത്തുന്നത്. ഓരോ യുഗം കഴിയുന്തോറും അധര്‍മം പെരുകി വരുമെന്നും അത് ഇല്ലാതാക്കാന്‍ അവതാരങ്ങള്‍ പിറവിയെടുക്കും എന്നുമാണല്ലോ വിശ്വാസം. അങ്ങനെ ത്രേതായുഗത്തില്‍ ഉണ്ടായ അവതാരമാണ് രാമന്‍. അങ്ങനെയാണ് ത്രേതായുഗം രാമായണം സംഭവിച്ച യുഗമായ് മാറിയത്ആദ്യയുഗമായ കൃതയുഗത്തില്‍ മനുഷ്യരെല്ലാം സമ്പൂര്‍ണമായി ധാര്‍മികരായിരിക്കും. പിന്നീട് ഓരോ യുഗം കഴിയുന്തോറും ധാര്‍മികത കുറഞ്ഞുവരും.
ഓരോ യുഗത്തിലും ധാര്‍മികത പുനസ്ഥാപിക്കന്നതിന് വിഷ്‌ണുവിന്റെ അവതാരങ്ങള്‍ ജന്മമെടുക്കും. (ധര്‍മസംസ്ഥാപനാര്‍ത്ഥായാം സംഭവാമി യുഗേയുഗേ) അങ്ങനെ ത്രേതായുഗത്തില്‍ രാമന്‍ പിറവിടെയുത്തു. 3,000 ദേവവര്‍ഷങ്ങള്‍ ചേര്‍ന്നതാണ് ത്രേതായുഗം. ത്രേതായുഗത്തിന്റെ അവസാനമാണ് ശ്രീരാമന്റെ കാലം. ഇത് ബി.സി 8,67,100ലാണെന്ന് കണക്കാക്കുന്നു. പാശ്ചാത്യര്‍ക്ക് കൃസ്‌തുവര്‍ഷം പോലെ ആദ്യകാലത്ത് കലിവര്‍ഷമാണ് പൗരസ്‌ത്യരുടെ വര്‍ഷക്കണക്ക് സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക സംജ്ഞ. കലിവര്‍ഷത്തിന്റെ 3102-ലാണ് കൃസ്‌തുവര്‍ഷം ആരംഭിക്കുന്നത്.
360 മനുഷ്യവര്‍ഷമാണ് ഒരു ദിവ്യവല്‍സരം 12,00 ദിവ്യവല്‍സരം ഒരു ചതുര്‍യുഗം, 994 ചതുര്‍യുഗമാണ് ബ്രഹ്മാവിന്റെ ഒരു ദിവസമായി കണക്കാക്കുന്നത്. ബ്രഹ്മാവിന്റെ ഒരു പകല്‍ അവസാനിക്കുമ്പോള്‍ പ്രപഞ്ചം പ്രളയത്തില്‍ അവസാനിച്ച് വീണ്ടും തുടങ്ങും എന്നാണ് കരുതുന്നത്. സാങ്കേതിക സൗകര്യങ്ങളൊക്കെ എത്രയോ പിന്നോക്കം ആയിരുന്ന കാലഘട്ടത്തില്‍ ഇത്രയും സങ്കീര്‍ണമായ കണക്കുകളാണ് പൗരാണികര്‍ മുന്നോട്ട് വയ്‌ക്കുന്നത് എന്നത് ആധുനികരെ പോലും അതിശയിപ്പിച്ചിട്ടുണ്ട്.
ഗരുഡന്‍
ഗരുഡനെ വിഷ്ണുവിന്റെ വാഹനമായും അംശാവതാരമായും പ്രകീര്‍ത്തിക്കുന്നു. ഗരുഡന്റെ ജനത്തെ സംബന്ധിച്ച് മഹാഭാരത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു. കശ്യപന്റെ രണ്ട് പത്നിമാരായിരുന്നു കദ്രുവും, വിനതയും. അവരുടെ ശുശ്രൂഷയില്‍ സന്തുഷ്ടനായ കശ്യപന്‍ ഇഷ്ടമുള്ള വരം വരിച്ചുകൊള്ളുവാന്‍ പറഞ്ഞു. കദ്രു ആയിരം പുത്രന്മാരെയും, വിനത വീരശൂരപരാക്രമികളായ രണ്ട് പുത്രന്മാരെയും വരിച്ചു. അതനുസരിച്ച് കദ്രു ആയിരം അണ്ഡങ്ങള്‍ക്കും വിനത രണ്ട് അണ്ഡങ്ങള്‍ക്കും ജന്മം നല്‍കി. അഞ്ഞൂറ് വര്‍ഷം കഴിഞ്ഞപ്പോള്‍ കദ്രുവിന്റെ അണ്ഡങ്ങള്‍ വിരിഞ്ഞ് സര്‍പ്പസന്തതികള്‍ ജാതരായി. ഇതുകണ്ട് കുണ്ഠിതയായ വിനത തന്റെ ഒരു അണ്ഡത്തെ പൊട്ടിച്ചുനോക്കി. അതില്‍ നിന്നും പകുതി വളര്‍ച്ചയെത്തിയ ഒരു ശിശു പുറത്തുചാടി. അവസരത്തില്‍ മുട്ട പൊട്ടിച്ചതുകൊണ്ട് കുപിതയായ ശിശു വിനതയോട് ഇപ്രകാരം പറഞ്ഞു. “അത്യാഗ്രഹിയായ സ്ത്രീയേ, അനവസരത്തില്‍ എന്നെ പ്രസവിച്ചതുകൊണ്ട് നീ കദ്രുവിന്റെ ദാസിയായി ഭവിക്കട്ടെ. അഞ്ഞുറുവര്‍ഷം കൂടി കഴിഞ്ഞാല്‍ ശേഷിച്ച മുട്ട വിരിയുകയും വീരശൂരപരാക്രമിയായ അവന്‍ നിന്നെ ദാസ്യതയില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യും.” ഇത്രയും പറഞ്ഞ് അരുണന്‍ എന്ന് പേരോടുകൂടിയ ആ ശിശു ആകാശത്തിലേക്ക് പോവുകയും സൂര്യന്റെ തേരാളിയായിതീരുകയും ചെയ്തു.
ഒരു നാള്‍ വൈകുന്നേരം കദ്രുവും വിനതയും കൂടി
ദേവേന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിനെ കാണുകയുണ്ടായി. അതിന്റെ വാല്‍ കറുത്തതാണെന്ന് കദ്രുവും വെളുത്തതാണെന്ന് വിനതയും വാദിച്ചു. അടുത്തദിവസം രാവിലെ അത് പരിശോധിക്കാമെന്നും പരാജയപ്പെടുന്ന ആള്‍ ജയിക്കുന്ന ആളുടെ ദാസിയായി തീരണമെന്നും അവര്‍ തീരുമാനിച്ചു. കദ്രുവിന്റെ നിര്‍ദേശപ്രകാരം ചില നാഗങ്ങള്‍ ഉച്ചൈശ്രവസ്സിന്റെ വാലില്‍ തൂങ്ങിക്കിടക്കുകയും അങ്ങനെ വെളത്തതായ വാല്‍ കറുത്തതായി കാണപ്പെടുകയും ചെയ്തു. പരാജിതയായ വിനിത കദ്രുവിന്റെ ദാസിയായിത്തീര്‍ന്നു. അഞ്ഞൂറുവര്‍ഷം കഴിഞ്ഞപ്പോള്‍ വിനിതയുടെ മുട്ട വിരിഞ്ഞ് ഗരുഡന്‍ ജനിച്ചു. മാതാവിന്റെ ദാസ്യത്വം ഗരുഡന് വലുതായ ദുഃഖമുണ്ടാക്കി. ദേവലോകത്തുചെന്ന് അമൃതംകൊണ്ടുവന്ന് നല്‍കിയാല്‍ വിനതയെ ദാസ്യത്തില്‍നിന്ന് മോചിപ്പിക്കാമെന്ന് കദ്രു പറഞ്ഞു. അതനുസരിച്ച് ഗരുഡന്‍ ദേവന്മാരെ പരാജയപ്പെടുത്തി അമൃതകുംഭത്തെ കൊണ്ടുവന്ന് കദ്രുവിന് നല്‍കി വിനതയെ ദാസ്യത്വത്തില്‍ നിന്ന് മോചിപ്പിച്ചു. അമൃതം ഭക്ഷിക്കുന്നതിനുമുമ്പായി സ്നാനം ചെയ്തുവരാന്‍ കദ്രു സന്തതികളോട് പറഞ്ഞു.
നാഗങ്ങള്‍ സ്നാനത്തിനായി പോയ നേരത്ത് ഇന്ദ്രന്‍
അമൃതകുംഭവുമെടുത്ത് ദേവലോകത്തേക്ക് പോയി. തിരികെയെത്തിയ നാഗങ്ങള്‍ അമൃതം ലഭിക്കാഞ്ഞ് അത്യധികം കുണ്ഠിതരായി. അവര്‍ അമൃതകുംഭം വച്ചിരുന്ന ദര്‍ഭയില്‍ ആര്‍ത്തിയോടുകൂടി നക്കുകയും അതിന്റെ ഫലമായി നാഗങ്ങളുടെ നാക്ക് രണ്ടായിത്തീരുകയും ചെയ്തു. അന്നുമുതല്‍ക്കാണത്രേ, നാഗങ്ങള്‍ ഇരട്ടനാക്കോടുകൂടിയവരായിത്ത ീര്ന്നത്. പിന്നെ ഗരുഡന്‍ വിഷ്ണുഭഗവാനെ പ്രസാദിപ്പിച്ച് അദ്ദേഹത്തിന്റെ വാഹനമായി ഭവിച്ചു. പാലാഴിമഥന സമയത്ത് ഗരുഡന്‍ മന്ദര പര്‍വതത്തിന്റെ മുകളില്‍ നിന്നതായി പറയുന്നുണ്ട്. ഗരുഡന്റെ നാമധേയവുമായി ബന്ധപ്പെട്ട പുരാണമാണ് ഗരുഡപുരാണം. ഇതില്‍ 19000 ശ്ലോകങ്ങളും 248 അദ്ധ്യായങ്ങളും അടങ്ങിയിരിക്കുന്നു. ഇത് പൂര്‍വഭാഗമെന്നും, ഉത്തരഭാഗമെന്നുമുള്ള രണ്ട് വിഭാഗങ്ങളോട് കൂടിയതാണ്. പൂര്‍വഭാഗത്തില്‍ നാനാവിധ വസ്തുതകളെ വിവരിക്കുന്നു. ഉത്തരഭാഗത്ത് മരണാനന്തര ക്രിയ തുടങ്ങിയവയെ വിവരിക്കുന്നു. ഉത്തരഭാഗം പ്രേതകല്‍പം എന്ന നാമധേയത്തിലും അറിയപ്പെടുന്നു. മലപ്പുറം ജില്ലയിലെ തിരൂരിനടുത്തായി ഗരുഡന്‍ മുഖ്യപ്രതിഷ്ഠയായിട്ടുള്ള ഗരുഡന്‍കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. സര്പ്പദോഷപരിഹാരത്തിനായിക് കൊണ്ട് ഇവിടെ പ്രത്യേക വഴിപാടുകള്‍ നടത്തുന്നു.
ഒരു നാള്‍ വൈകുന്നേരം കദ്രുവും വിനതയും കൂടി
ദേവേന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിനെ കാണുകയുണ്ടായി. അതിന്റെ വാല്‍ കറുത്തതാണെന്ന് കദ്രുവും വെളുത്തതാണെന്ന് വിനതയും വാദിച്ചു. അടുത്തദിവസം രാവിലെ അത് പരിശോധിക്കാമെന്നും പരാജയപ്പെടുന്ന ആള്‍ ജയിക്കുന്ന ആളുടെ ദാസിയായി തീരണമെന്നും അവര്‍ തീരുമാനിച്ചു. കദ്രുവിന്റെ നിര്‍ദേശപ്രകാരം ചില നാഗങ്ങള്‍ ഉച്ചൈശ്രവസ്സിന്റെ വാലില്‍ തൂങ്ങിക്കിടക്കുകയും അങ്ങനെ വെളത്തതായ വാല്‍ കറുത്തതായി കാണപ്പെടുകയും ചെയ്തു. പരാജിതയായ വിനിത കദ്രുവിന്റെ ദാസിയായിത്തീര്‍ന്നു. അഞ്ഞൂറുവര്‍ഷം കഴിഞ്ഞപ്പോള്‍ വിനിതയുടെ മുട്ട വിരിഞ്ഞ് ഗരുഡന്‍ ജനിച്ചു. മാതാവിന്റെ ദാസ്യത്വം ഗരുഡന് വലുതായ ദുഃഖമുണ്ടാക്കി. ദേവലോകത്തുചെന്ന് അമൃതംകൊണ്ടുവന്ന് നല്‍കിയാല്‍ വിനതയെ ദാസ്യത്തില്‍നിന്ന് മോചിപ്പിക്കാമെന്ന് കദ്രു പറഞ്ഞു. അതനുസരിച്ച് ഗരുഡന്‍ ദേവന്മാരെ പരാജയപ്പെടുത്തി അമൃതകുംഭത്തെ കൊണ്ടുവന്ന് കദ്രുവിന് നല്‍കി വിനതയെ ദാസ്യത്വത്തില്‍ നിന്ന് മോചിപ്പിച്ചു. അമൃതം ഭക്ഷിക്കുന്നതിനുമുമ്പായി സ്നാനം ചെയ്തുവരാന്‍ കദ്രു സന്തതികളോട് പറഞ്ഞു.
നാഗങ്ങള്‍ സ്നാനത്തിനായി പോയ നേരത്ത് ഇന്ദ്രന്‍
അമൃതകുംഭവുമെടുത്ത് ദേവലോകത്തേക്ക് പോയി. തിരികെയെത്തിയ നാഗങ്ങള്‍ അമൃതം ലഭിക്കാഞ്ഞ് അത്യധികം കുണ്ഠിതരായി. അവര്‍ അമൃതകുംഭം വച്ചിരുന്ന ദര്‍ഭയില്‍ ആര്‍ത്തിയോടുകൂടി നക്കുകയും അതിന്റെ ഫലമായി നാഗങ്ങളുടെ നാക്ക് രണ്ടായിത്തീരുകയും ചെയ്തു. അന്നുമുതല്‍ക്കാണത്രേ, നാഗങ്ങള്‍ ഇരട്ടനാക്കോടുകൂടിയവരായിത്ത
സുദര്ശനത്തിന്‍റെ കഥ...
സൂര്യദേവന്‍ വിശ്വകര്‍മ്മാവിന്റെ പുത്രിയായ സംജ്ഞയെ വിവാഹം ചെയ്തു. എന്നാല്‍ ഭര്‍ത്താവിന്റെ ചൂട് അവള്‍ക്ക് സഹിക്കാന്‍ നിര്‍വ്വാഹമില്ലാതായി. സംജ്ഞ പിതാവിനോട് സൂര്യദേവന്റെ ചൂട് അല്പം കുറച്ചുതരണമെന്ന് അപേക്ഷിച്ചു. അതനുസരിച്ച് വിശ്വകര്‍മ്മാവ് സൂര്യനെ ശാണോപലയന്ത്രത്തില്‍ കയറ്റിവച്ച്കടഞ്ഞു. എന്നാല്‍ യന്ത്രത്തിലിട്ടു കടഞ്ഞിട്ടും സൂര്യതേജസ്സ് എട്ടിലൊരുഭാഗം കുറക്കാനേ വിശ്വകര്‍മ്മാവിന് കഴിഞ്ഞുള്ളൂ. അങ്ങിനെ കടഞ്ഞെടുത്ത
സൂര്യതേജസ്സ് അത്യന്തം ജ്വലിച്ച് ഭൂമിയില്‍ പതിച്ചു. ആ തേജസ്സുകൊണ്ട് വിശ്വകര്‍മ്മാവ് സുദര്‍ശനചക്രവും, തൃശ്ശൂലവും, പുഷ്പകവിമാനവും, ശക്തി എന്ന ആയുധവും നിര്‍മ്മിച്ചു. ത്രിശ്ശൂലം ശിവന്റെ കൈയിലും പുഷ്പകം കുബേരന്റെ കൈയിലും ശക്തി ബ്രഹ്മാവിന്റെ
കൈയിലും ചെന്നു ചേര്‍ന്നു. ഏറ്റവും ജ്വലിച്ചുകൊണ്ടിരുന്ന സുദര്‍ശനം സമുദ്രത്തില്‍ നിക്ഷേപിക്കപ്പെട്ടു. (വിഷ്ണുപുരാണം)
ഈ സുദര്‍ശനചക്രം മഹാവിഷ്ണുവിന്റെ കൈയില്‍ വന്ന കഥ മഹാഭാരതത്തില്‍ ഇങ്ങനെയാണ്:-
ശ്രീകൃഷ്ണനും അര്‍ജ്ജുനനും യമുനാതീരത്ത് കളിച്ചുരസിച്ചിരിക്കെ അഗ്നിദേവന്‍ അവിടെയെത്തി. ഖാണ്ഡവവനം തനിക്കാഹാരമായി നല്‍കണമെന്ന് അപേക്ഷിച്ചു. ദേവേന്ദ്രന്റെ മിത്രമായ തക്ഷകന്‍
ഈ വനത്തിലാണ് താമസം. അതിനാല്‍ ഇന്ദ്രന്‍ ഈ വനം പേമാരികോരിച്ചൊരിഞ്ഞ് സംരക്ഷിച്ചു വരുന്നു. ദേവേന്ദ്രനെ പരാജയപ്പെടുത്തിവേണം ഖാണ്ഡവവനം അഗ്നിക്ക് ഭക്ഷണമായി നല്‍കാന്‍.
ഇന്ദ്രനുമായുള്ള യുദ്ധത്തിന് വിശിഷ്ടായുധങ്ങള്‍ നല്‍കാമെന്നായി അഗ്നി. അഗ്നി വരുണനെ സ്മരിച്ച്, കുരങ്ങ് കൊടിയടയാളമായുള്ള രഥവും അമ്പൊടുങ്ങാത്ത ആവനാഴിയും ഗാണ്ഡീവം എന്ന വില്ലും
അര്‍ജ്ജുനന് നല്‍കി. സുദര്‍ശനചക്രം ശ്രീകൃഷ്ണനും നല്‍കി. അങ്ങനെ കൃഷ്ണാര്‍ജ്ജുനന്മാരുടെ സഹായത്തോടെ ഖാണ്ഡവവനം അഗ്നിഭഗവാന്‍ ഭക്ഷിച്ചു. അന്നുതൊട്ട് സുദര്‍ശനം വിഷ്ണുസ്വരൂപനായ കൃഷ്ണന്റെ കൈവശമായി.
സൂര്യതേജസ്സ് അത്യന്തം ജ്വലിച്ച് ഭൂമിയില്‍ പതിച്ചു. ആ തേജസ്സുകൊണ്ട് വിശ്വകര്‍മ്മാവ് സുദര്‍ശനചക്രവും, തൃശ്ശൂലവും, പുഷ്പകവിമാനവും, ശക്തി എന്ന ആയുധവും നിര്‍മ്മിച്ചു. ത്രിശ്ശൂലം ശിവന്റെ കൈയിലും പുഷ്പകം കുബേരന്റെ കൈയിലും ശക്തി ബ്രഹ്മാവിന്റെ
കൈയിലും ചെന്നു ചേര്‍ന്നു. ഏറ്റവും ജ്വലിച്ചുകൊണ്ടിരുന്ന സുദര്‍ശനം സമുദ്രത്തില്‍ നിക്ഷേപിക്കപ്പെട്ടു. (വിഷ്ണുപുരാണം)
ഈ സുദര്‍ശനചക്രം മഹാവിഷ്ണുവിന്റെ കൈയില്‍ വന്ന കഥ മഹാഭാരതത്തില്‍ ഇങ്ങനെയാണ്:-
ശ്രീകൃഷ്ണനും അര്‍ജ്ജുനനും യമുനാതീരത്ത് കളിച്ചുരസിച്ചിരിക്കെ അഗ്നിദേവന്‍ അവിടെയെത്തി. ഖാണ്ഡവവനം തനിക്കാഹാരമായി നല്‍കണമെന്ന് അപേക്ഷിച്ചു. ദേവേന്ദ്രന്റെ മിത്രമായ തക്ഷകന്‍
ഈ വനത്തിലാണ് താമസം. അതിനാല്‍ ഇന്ദ്രന്‍ ഈ വനം പേമാരികോരിച്ചൊരിഞ്ഞ് സംരക്ഷിച്ചു വരുന്നു. ദേവേന്ദ്രനെ പരാജയപ്പെടുത്തിവേണം ഖാണ്ഡവവനം അഗ്നിക്ക് ഭക്ഷണമായി നല്‍കാന്‍.
ഇന്ദ്രനുമായുള്ള യുദ്ധത്തിന് വിശിഷ്ടായുധങ്ങള്‍ നല്‍കാമെന്നായി അഗ്നി. അഗ്നി വരുണനെ സ്മരിച്ച്, കുരങ്ങ് കൊടിയടയാളമായുള്ള രഥവും അമ്പൊടുങ്ങാത്ത ആവനാഴിയും ഗാണ്ഡീവം എന്ന വില്ലും
അര്‍ജ്ജുനന് നല്‍കി. സുദര്‍ശനചക്രം ശ്രീകൃഷ്ണനും നല്‍കി. അങ്ങനെ കൃഷ്ണാര്‍ജ്ജുനന്മാരുടെ സഹായത്തോടെ ഖാണ്ഡവവനം അഗ്നിഭഗവാന്‍ ഭക്ഷിച്ചു. അന്നുതൊട്ട് സുദര്‍ശനം വിഷ്ണുസ്വരൂപനായ കൃഷ്ണന്റെ കൈവശമായി.
ഭക്തന്റെ കര്‍ത്തവ്യം
ഒരിക്കല്‍ നാരദന്റെ മനസ്സില്‍ ഒരു വിചാരമുണ്ടായി ...തന്നെക്കാള്‍ വലിയ ഭക്തന്‍ ലോകത്തിലില്ലെന്നു...കാരണം താന്‍ എപ്പോഴും ഭഗവാന്റെ നാമം ജപിച്ചുകൊണ്ട് ലോകത്തില്‍ ചുറ്റിനടക്കുന്നു..ഇങ്ങനെ സദാസമയവും ഭഗവാനെപ്പറ്റി ചിന്തിക്കുന്നവര്‍ വേറെ ആരാണ് ഉണ്ടാവുക ? ,,,അതുകൊണ്ട് താന്‍ തന്നെയാണ് ഭഗവാന്റെ പ്രിയഭക്തന്‍ എന്ന് ചിന്തിച്ചുകൊണ്ട് നാരദന്‍ വൈകുണ്ഠത്തിലെത്തി ...സര്‍വ്വജ്ഞനായ ഭഗവാന്‍ നാരദന്റെ അഹംഭാവത്തെ അറിഞ്ഞു...കുശലപ്രശ്നങ്ങള്‍ക്കുശേഷം ഭഗവാന്‍ പറഞ്ഞു ; 'നാരദാ ,ഇവിടെനിന്നു വളരെ ദൂരെയുള്ള ശ്രീപുരഗ്രാമത്തില്‍ എന്റെ ഒരു വലിയ ഭക്തന്‍ താമസിക്കുന്നുണ്ട്...അവിടെപോയി അയാളെ ഒന്ന് പരിചയപ്പെട്ടുവരൂ..'
നാരദന്‍ ഉടന്‍ പുറപ്പെട്ട് ശ്രീപുരത്തിലെത്തി ..ഭക്തനെപ്പറ്റി അന്വേഷിച്ചു ..അയാളൊരു കര്‍ഷകനായിരുന്നു...നാരദന്‍ അയാളെ സൂക്ഷ്മമായി നിരീക്ഷണം ചെയ്തു,,,രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അയാള്‍ 'നാരായണ' എന്ന് മൂന്നു പ്രാവശ്യം ഉച്ചരിക്കുന്നത് കേട്ടു..പിന്നീട് കരിയും നുകവും എടുത്ത് വയലില്‍ പോയി വൈകുന്നേരം വരെ പണി ചെയ്തു..രാത്രി കിടക്കുമ്പോഴും 'നാരായണ ' എന്ന് മൂന്നു പ്രാവശ്യം ജപിക്കുന്നത് കേട്ടു...അത്രമാത്രം ,നാരദന് ആശ്ചര്യമായി ...ഇയാള്‍ എങ്ങനെയാണ് ഒരു ഭക്തനാകുക ! ...ദിവസം മുഴുവന്‍ ലൗകിക കാര്യങ്ങളില്‍ മുഴുകിക്കഴിയുന്ന ഇവനെ എങ്ങനെയാണ് ഒരു വലിയ ഭക്തന്‍ എന്ന് ഭഗവാന്‍ പറഞ്ഞത് ? ....നാദരന്‍ മടങ്ങി വൈകുണ്ഠത്തിലെത്തി ...തന്റെ അഭിപ്രായം ഭഗവാനെ അറിയിച്ചു...അയാളില്‍ ഭക്തിയുടെ ഒരടയാളവും താന്‍ കണ്ടില്ലെന്നുകൂടി പറഞ്ഞു...
ഭഗവാന്‍ പറഞ്ഞു.." നാരദാ ,ഇതാ ഒരു പാത്രം എണ്ണയിരിക്കുന്നു...ഇതെടുത്ത് ഈ നഗരത്തിന് ഒരു പ്രദക്ഷിണം വച്ച് മടങ്ങി വരൂ " ...എന്നാല്‍ ഒരു തുള്ളിപോലും പുറത്തുപോകാതിരിക്കാന്‍ സൂക്ഷിക്കുകയും വേണം ! നാരദന്‍ ആ പാത്രവുമെടുത്ത് പുറപ്പെട്ടു ...വളരെ ശ്രദ്ധയോടെ നഗരപ്രദക്ഷിണം കഴിഞ്ഞു മടങ്ങിവന്നു...ഭഗവാന്‍ ചോദിച്ചു : " നാരദാ ,എണ്ണ തുളുമ്പിപ്പോകാതെ മടങ്ങി വന്നു ..നന്നായി ,എന്നാല്‍ ഇതിനിടയില്‍ എത്ര പ്രാവശ്യം എന്നെ സ്മരിച്ചു "?...നാരദന്‍ പറഞ്ഞു "ഒരു പ്രാവശ്യം പോലും സ്മരിച്ചില്ല..എണ്ണ പുറത്തുപോകാതിരിക്കുവാന്‍ എനിക്ക് അതില്‍ത്തന്നെ ശ്രദ്ധിക്കേണ്ടിവന്നു" ... അതുകേട്ടു ഭഗവാന്‍ പറഞ്ഞു : 'ഈ ഒരു പാത്രം എണ്ണ നിന്റെ ശ്രദ്ധ തിരിച്ചുവിട്ട് എന്നെ അപ്പാടെ മറക്കാനിടവരുത്തി...എന്നാല്‍ അത്രയും ഭാരമേറിയ കുടുംബജോലികള്‍ക്കിടയിലും ദിവസവും രണ്ടുപ്രാവശ്യവും എന്നെ ഓര്‍മ്മിക്കുവാന്‍ അവന്‍ മറക്കാറില്ല...അപ്പോള്‍ അവന്‍ വലിയ ഭക്തനല്ലേ ?' ...നാരദന്‍ മൗനിയായിനിന്നതേയുള്ളൂ...
ഭക്തിയുടെ പുറമെയുള്ള പ്രദര്‍ശനമല്ല ഭഗവാന്‍ നോക്കുന്നത് ...എത്രത്തോളം ആത്മാര്‍ത്ഥതയോടുകൂടി നാം ഭഗവാനെ ആശ്രയിക്കുന്നു എന്നുള്ളതാണ്...മര്‍ക്കടധ്യാനം ബകധ്യാനം എന്നെല്ലാം പറഞ്ഞു സാദാരണധ്യാനത്തെ കളിയാക്കാറുണ്ട്...മാര്‍ക്കടം ധ്യാനിക്കുന്നതുപോലെ കണ്ണുമടച്ചിരിക്കുന്നു..എന്നാലതിന്റെ വിചാരം ഏതു തോട്ടത്തിലാണ് പഴം പഴുത്തുനില്‍ക്കുന്നത് എന്നായിരിക്കും...കൊറ്റി കുളക്കരയില്‍ ധ്യാനത്തിലിരിക്കുന്നു...എന്നാല്‍ അതിന്റെ ശ്രദ്ധ മുഴുവന്‍ മുമ്പില്‍ വരുന്ന മത്സ്യത്തിലായിരിക്കും ...അതുപോലെ പുറമേക്കു വലിയ ഭക്തന്മാരെന്നു കാണികള്‍ക്ക് തോന്നും..എന്നാല്‍ മനസിലെ വിചാരം മുഴുവന്‍ ഭൗതികവിഷയങ്ങളായിരിക്കും..പല ജോലിത്തിരക്കുകളുണ്ടെങ്കിലും ഭഗവാനെ സ്മരിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ ഭക്തന്‍...അതിട്നെ പ്രകടനം പുറത്തേക്കില്ലെങ്കിലും ഭഗവാന്‍ അത് ശ്രദ്ധിക്കുന്നു...കാരണം "ഭാവഗ്രാഹീ ജനാര്‍ദ്ദന: " മനുഷ്യരുടെ ഉള്ളിലുള്ള ഭാവത്തെയാണ് ഭഗവാന്‍ ശ്രദ്ധിക്കുന്നത്...കര്‍ത്തവ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന കാര്യത്തില്‍ നാം അലസരായിരിക്കരുത് ...ഈശ്വരാര്‍പ്പണമായ കര്‍ത്തവ്യകര്‍മ്മങ്ങളെല്ലാം അനുഷ്ഠിക്കുക ..ഇതാണ് ഭക്തന്റെ കര്‍ത്തവ്യം
ത്രിശങ്കു
മാന്ധാതാവിന്റെ പുത്രനായ പുരുകുത്സന്‍ ,നര്‍മദ എന്നാ നാഗകന്യകയെയാണ് വിവാഹം ചെയ്തത് ....നര്‍മ്മദ അദേഹത്തെ പാതാളത്തിലേക്ക് കൂട്ടികൊണ്ടുപോയി..അവിടെ നാഗങ്ങളും ഗന്ധര്‍വ്വന്മാരും തമ്മില്‍ മത്സരത്തിലാരുന്നു....
ഭാര്യസഹോദരന്മാരുടെ നിര്‍ദ്ദേശപ്രകാരം പുരുകുത്സന്‍ നാഗങ്ങളുടെ കൂടെ യുദ്ധത്തില്‍ പങ്കെടുത്തു ഗന്ധര്‍വ്വന്മാരെ നിശ്ശേഷം നശിപ്പിച്ചു..ഇതില്‍ സന്തുഷ്ടരായ നാഗങ്ങള്‍ രാജാവിനെ അനുഗ്രഹിച്ചാശീര്‍വദിച്ചു..പുരുകുത്സന്റെ സന്തതി പരമ്പരകളില്‍പ്പെട്ട ത്രിബന്ധനന്റെ പുത്രനായ സത്യവൃതനാണ് ത്രിശങ്കുവെന്നു അറിയപ്പെടുന്നത് .... കുട്ടിക്കാലത്ത് തന്നെ ദുര്‍മ്മാര്‍ഗ്ഗിയാരുന്ന സത്യവ്രതന്‍ ഒരിക്കല്‍ ഒരു വിവാഹ മണ്ഡപത്തില്‍ നിന്ന് വധുവിനെ ബലമായി പിടിച്ചുകൊണ്ടുപോന്നു...വധു വിന്റെ പിതാവായ ബ്രാഹ്മണശ്രേഷ്ടന്‍ രാജാവിനോട് പരാതിപെട്ടു..പുത്രന്റെ പ്രവൃത്തിയില്‍ മനംനൊന്ത അദേഹം സത്യവൃതനെ രാജ്യഭ്രുഷ്ടനാക്കി ...
സത്യവൃതന്‍ രാജ്യമുപേക്ഷിച്ചു യാത്രയായി...ഈ പ്രവര്‍ത്തനങ്ങളില്‍ ദുഖിതനായ രാജാവ് രാജ്യഭാരം കുലഗുരുവായ വസിഷ്ടനെ ഏല്പിച്ചു തപസ്സിനു പുറപ്പെട്ടു....രാജാവാല്‍ ഉപേക്ഷിക്കപ്പെട്ട രാജ്യത്ത് അരാജകാവസ്ഥ വന്നു ചേര്‍ന്നു....ഇങ്ങനെയിരിക്ക െ തപ്പസ്സിനുപോയ വിശ്വാമിത്രന്റെ ഭാര്യയും കുട്ടികളും വിഷപ്പടക്കാനാവാതെ കഷ്ടതയില്ലായി...
ഒരു കുട്ടിയെ വിറ്റു ഉപജീവനം നടത്താമെന്ന് വിചാരിച്ചു വിശ്വാമിത്രപത്നി കുട്ടികളെയും കൂട്ടി യാത്രയായി..ഈ സമയത്ത് സത്യവൃതന്‍ അവരെ കണ്ടുമുട്ടി ....വിശ്വാമിത്രന്‍ തിരികയെത്തും വരെ അവര്‍ക്കുള്ള ഭക്ഷണം താന്‍ നല്‍കിക്കൊള്ളാമെന്നേറ്റു.. വേട്ടയാടിക്കിട്ടുന്ന വസ്തുക്കള്‍ സത്യവൃതന്‍ ആശ്രമത്തിനു വെളിയില്‍ കൊണ്ടുവെയ്ക്കും....അതെടുത് ത് വിശ്വാമിത്രപത്നി പാകം ചെയ്തു കുട്ടികള്‍ക്ക് കൊടുക്കും....അങ്ങനെയിരിക്ക െ ഒരു ദിവസം സത്യവൃതനു ഒന്നും ലഭിച്ചില്ല...അതില്‍ ദുഖിച്ചിരിക്കെ വസിഷ്ടന്റെ പശുവിനെ സത്യവൃതന്‍ കണ്ടെത്തി...ആ പശുവിനെ വധിച്ചു അതിന്റെ മാംസം അവര്‍ക്ക് നല്‍കി...താന്‍ വളര്‍ത്തിപ്പോന്ന പശുവിനെ കൊന്ന സത്യവൃതനെ വസിഷ്ടന്‍ ശപിച്ചു ചണഡാലനാക്കി...
പിതൃകോപം,പരദാരാപഹരണം,ഗോവധം തുടങ്ങിയ പാപകര്‍മ്മങ്ങള്‍ ചെയ്ത സത്യവൃതന്‍ "ത്രിശങ്കു" എന്നറിയപ്പെടാന്‍ തുടങ്ങി...ഇതില്‍ ദുഖിതനായ സത്യവൃതന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു,,,,എന്നാല്‍ മഹാമായയായ പരാശക്തിയുടെ അനുഗ്രഹത്താല്‍ അദേഹത്തിന് രാജ്യമുള്‍പ്പെടെ സര്‍വ്വ ഐശ്വര്യങ്ങളും ലഭിച്ചു..
വളരെക്കാലം ഐശ്വര്യപൂര്‍ണ്ണമായ രാജ്യഭരണം കാഴ്ചവച്ചതിനുശേഷം പുത്രനായ ഹരിശ്ച്ചന്ദ്രനെ രാജ്യഭാരമെല്പിച്ചു അദേഹം ഉടലോടെ സ്വര്‍ഗം പൂകാനൊരുങ്ങി...അതിനുവേണ്ടി യാഗം നടത്താന്‍ നിശ്ചയിച്ചു..യാഗം നടത്തിതരണമെന്ന് അദേഹം വസിഷ്ടനോട് ആവശ്യപ്പെട്ടു...രാജാവുമായി നേരത്തെ തന്നെ രമ്യതയിലല്ലാത്ത വസിഷ്ടന്‍ രാജാവിനുവേണ്ടി യാഗം നടത്താന്‍ വിസമ്മതിച്ചു...വസിഷ്ടനുമായ ി ശത്രുതാ മനോഭാവം പുലര്‍ത്തിപോരുന്ന വിശ്വാമിത്രന്‍ ത്രിശങ്കുവിന്റെ ആഗ്രഹം നിറവേറ്റാന്‍ സന്നദ്ധനായി...യാഗപ്പുക ഉയര്‍ന്നുപോങ്ങാന്‍ തുടങ്ങി....ത്രിശങ്കു ഉടലോടെ മുകളിലേക്കുയര്‍ന്നു...ഇതിന നുവദിക്കാതെ ദേവന്മാര്‍ ത്രിശങ്കുവിനെ തലകീഴായി തള്ളിയിട്ടു...ത്രിശങ്കു താഴേക്കു വരാതെ വിശ്വാമിത്രന്‍ ,തന്റെ തപശക്തിയാല്‍ ഒരു പ്രത്യേക സ്വര്‍ഗം നിര്‍മ്മിച്ച് ത്രിശങ്കുവിനെ അവിടെ നിലനിര്‍ത്തി..ആ സ്വര്‍ഗത്തിന് ത്രിശങ്കുസ്വര്‍ഗമെന്ന് നാമവും ലഭിച്ചു..
ഭാര്യസഹോദരന്മാരുടെ നിര്‍ദ്ദേശപ്രകാരം പുരുകുത്സന്‍ നാഗങ്ങളുടെ കൂടെ യുദ്ധത്തില്‍ പങ്കെടുത്തു ഗന്ധര്‍വ്വന്മാരെ നിശ്ശേഷം നശിപ്പിച്ചു..ഇതില്‍ സന്തുഷ്ടരായ നാഗങ്ങള്‍ രാജാവിനെ അനുഗ്രഹിച്ചാശീര്‍വദിച്ചു..പുരുകുത്സന്റെ സന്തതി പരമ്പരകളില്‍പ്പെട്ട ത്രിബന്ധനന്റെ പുത്രനായ സത്യവൃതനാണ് ത്രിശങ്കുവെന്നു അറിയപ്പെടുന്നത് .... കുട്ടിക്കാലത്ത് തന്നെ ദുര്‍മ്മാര്‍ഗ്ഗിയാരുന്ന സത്യവ്രതന്‍ ഒരിക്കല്‍ ഒരു വിവാഹ മണ്ഡപത്തില്‍ നിന്ന് വധുവിനെ ബലമായി പിടിച്ചുകൊണ്ടുപോന്നു...വധു
സത്യവൃതന്‍ രാജ്യമുപേക്ഷിച്ചു യാത്രയായി...ഈ പ്രവര്‍ത്തനങ്ങളില്‍ ദുഖിതനായ രാജാവ് രാജ്യഭാരം കുലഗുരുവായ വസിഷ്ടനെ ഏല്പിച്ചു തപസ്സിനു പുറപ്പെട്ടു....രാജാവാല്‍ ഉപേക്ഷിക്കപ്പെട്ട രാജ്യത്ത് അരാജകാവസ്ഥ വന്നു ചേര്‍ന്നു....ഇങ്ങനെയിരിക്ക
ഒരു കുട്ടിയെ വിറ്റു ഉപജീവനം നടത്താമെന്ന് വിചാരിച്ചു വിശ്വാമിത്രപത്നി കുട്ടികളെയും കൂട്ടി യാത്രയായി..ഈ സമയത്ത് സത്യവൃതന്‍ അവരെ കണ്ടുമുട്ടി ....വിശ്വാമിത്രന്‍ തിരികയെത്തും വരെ അവര്‍ക്കുള്ള ഭക്ഷണം താന്‍ നല്‍കിക്കൊള്ളാമെന്നേറ്റു..
പിതൃകോപം,പരദാരാപഹരണം,ഗോവധം
വളരെക്കാലം ഐശ്വര്യപൂര്‍ണ്ണമായ രാജ്യഭരണം കാഴ്ചവച്ചതിനുശേഷം പുത്രനായ ഹരിശ്ച്ചന്ദ്രനെ രാജ്യഭാരമെല്പിച്ചു അദേഹം ഉടലോടെ സ്വര്‍ഗം പൂകാനൊരുങ്ങി...അതിനുവേണ്ടി