അന്ധകന്‍
ശിവ പുരാണത്തിലും വാമനപുരാണത്തിലും പരാമര്‍ശിക്കപ്പെടുന്ന ഒരു കഥാപാത്രമാണ് അന്ധകന്‍.പരമശിവന്റെ പുത്രനായിരുന്നു അന്ധകന്‍.ഒരിക്കല്‍ ശിവന്‍ കൈലാസത്തില്‍ ഇരിക്കുന്ന സമയത്ത് പാര്‍വ്വതി പിന്നില്‍ക്കൂടി വന്ന് അദ്ദേഹത്തിന്റെ കണ്ണ് പൊത്തി.എന്നാല്‍ ശിവന്റെ കണ്ണില്‍ നിന്നും വരുന്ന ഊര്‍ജ്ജം സഹിക്കവയ്യാതെ പാര്‍വ്വതിയുടെ കൈകള്‍ വിയര്‍ക്കുകയും ആ വിയര്‍പ്പു തുള്ളികള്‍ ഭൂമിയില്‍ പതിക്കുകയും ചെയ്തു.അതില്‍ നിന്നും ജനിച്ചതാണ് അന്ധകന്‍.ജനിച്ച്പ്പോള്‍ തന്നെ അന്ധനായിരുന്നു . ഇതേ സമയം തന്നെ ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ പുത്രലാഭത്തിനു വേണ്ടി ശിവനെ തപസ്സു ചെയ്യുന്നുണ്ടായിരുന്നു.ശിവന്‍ ഹിരണ്യാക്ഷനു മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് അന്ധകനെ അദ്ദെഹത്തിനു നല്‍കി. അങ്ങനെ അന്ധകന്‍ അന്ധകാസുരനായി.ഹിരാണാക്ഷ്യന്റെ മരണത്തിനു ശേഷം ( വിഷ്ണു വരാഹാവതാരമെടുത്ത് വധിച്ചു) അദ്ദെഹത്തിന്റെ സഹോദരീ പുത്രന്‍മാര്‍ ചേര്‍ന്ന് അന്ധകനെ രാജ്യത്തു നിന്നു കടത്തുകയും രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്തു.ദുഃഖിതനായ അന്ധകന്‍ ബ്രഹ്മാവിനെ തപസ്സു ചെയ്തു. തപസ്സില്‍ തൃപ്തനായ ബ്രഹ്മാവ് അന്ധകനു മുന്‍പില്‍ പ്രത്യക്ഷനായി വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. അന്ധകന്‍ പറഞ്ഞു."എന്റെ അന്ധത മാറണം അതു പോലെ ഒരിക്കലും മരിക്കാതിരിക്കാനുള്ള് വരവും തരണം". ബ്രഹ്മാവ് പറഞ്ഞു മരിക്കാതിരിക്കാനുള്ള വരം തരാന്‍ എനികാവില്ല. അതു കൊണ്ട് നീ വേറെ എന്തെന്കിലും ആവശ്യപ്പെടൂ.ഇതുകേട്ട് അന്ധകന്‍ പറഞ്ഞു ." എന്കില്‍ എന്റെ മാതൃസ്ഥാനത്തൂള്ള് ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്പോള്‍ മാത്രമേ എന്റെ മരണം സംഭവിക്കാവൂ" . ബ്രഹ്മദേവന്‍ ആ വരം നല്‍കി. വരം ലഭിച്ചു ശക്തനായ അന്ധകന്‍ സ്വന്തം രാജ്യം തിരിച്ചു പിടിച്ചു. പിന്നെ മൂന്നു ലോകങ്ങളും കീഴടക്കി. അങ്ങനെ ഒരു ദിവസം അന്ധകന്‍ അതിസുന്ദരിയായ ഒരു സ്ത്രീയെ കണ്ടു. അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന അന്ധകന്‍ ആ സ്ത്രീയെ ഭാര്യയാക്കണെമെന്നു ആഗ്രഹിച്ചു . വിവാഹാവശ്യവുമായി അന്ധകന്‍ ആ സ്ത്രീയെ സമീപിച്ചു. എന്നാല്‍ ആ സ്ത്രീ സാക്ഷാല്‍ പാര്‍വ്വതീ ദേവിയായിരുന്നു. പാര്‍വ്വതി പറഞ്ഞു." ഞാന്‍ വിവാഹിതയാണ്. നിനക്ക് എന്നെ ലഭിക്കണമെന്നുണ്ടെന്കില്‍ എന്റെ ഭര്‍ത്താവിനെ യുദ്ധത്തില്‍ തോല്പിച്ചു എന്നെ സ്വന്തമാക്കുക ". ഇതു കേട്ട അന്ധകന്‍ പറഞ്ഞു" ഈ ത്രിലോകങ്ങളിലും എന്നെ വെല്ലാന്‍ ആരുമില്ല. അതുകൊണ്ട് യുദ്ധത്തിനു ഞാന്‍ തയ്യാര്‍." അങ്ങനെ സ്വന്തം മാതാവിനെ വിവാഹം കഴിക്കാന്‍ വേണ്ടി പിതാവിനോട് അന്ധകന്‍ യുദ്ധം ചെയ്തു. അതി ഭയന്കാരമായ യുദ്ധത്തിനൊടുവില്‍ പരമശിവന്‍ അന്ധകനെ വധിച്ചു.
ഗ്രീക്ക് പുരാണത്തിലും ഇതുപോലെ ഒരു കഥാപാത്രമുണ്ട് ഈഡിപ്പസ്. ജനിച്ചപ്പോള്‍ തന്നെ ഈഡിപ്പസിനെ സ്വന്തം മാതാപിതാക്കള്‍ ഉപേക്ഷിച്ചു.അങ്ങനെ വേറോരു രാജാവാണ് ഈഡിപ്പസിനെ വളര്‍ത്തിയത് . അവസാനം രാജാവായപ്പോള്‍ ഒരു യുദ്ധത്തില്‍ തന്റെ യഥാര്‍ത്ഥപിതാവിനെ വധിക്കുകയും മാതാവിനെ വിവാഹം കഴിക്കുകയും ചെയ്ത്. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഈഡിപ്പസ് ഈ സത്യം അറിയുകയും കുറ്റബോധത്തില്‍ തന്റെ കണ്ണുകള്‍ കുത്തിപൊട്ടിക്കുകയും ചെയ്തു.
അക്ഷൗഹിണി
കുരുക്ഷേത്രയുദ്ധത്തെക്കുറിച്ച് കേട്ടിട്ടുള്ള എല്ലാവരും അക്ഷൗഹിണി എന്ന വാക്കു കേട്ടു കാണും. കൗരവപക്ഷത്ത് പതിനൊന്ന് അക്ഷൗഹിണിയും പാണ്ഡവപക്ഷത്ത് ഏഴു അക്ഷൗഹിണിയും ആണ് ഉണ്ടായിരുന്നത്. എന്നാല്‍ എന്താണ് ഈ അക്ഷൗഹിണി?.പണ്ടു കാലത്തു സൈന്യത്തിന്റെ വലിപ്പം അളക്കാനുള്ള അളവായിരുന്നു അക്ഷൗഹിണി. ഒരു അക്ഷൗഹിണി എന്നാല്‍ 21870 രഥവും അത്രയും തന്നെ ആനയും 65610 കുതിരയും 109350 കാലാളും ചേര്‍ന്നതായിരുന്നു.അക്ഷൗഹിണിയല്ലാതെ വേറെയും അളവുകളുണ്ടായിരുന്നു. അത് ചുവടെ ചേര്‍ക്കുന്നു
രഥം ആന കുതിര കാലാള്‍ സേനയുടെ പേര്
1 1 3 5 പഥി
3 3 9 15 സേനാമുഖ
9 9 27 45 ഗുല്മ
27 27 81 135 ഗണ
81 81 243 405 വാഹിനി
243 243 729 1215 പൃതാന
729 729 2187 3645 ചാമു
2187 2187 6561 10935 അന്കിനി
പത്തു അന്കിനി ചേരുന്നതാണ് ഒരു അക്ഷൗഹിണി.
18 അക്ഷൗഹിണി എന്നതു ഒരു കവി ഭാവനായാകാം.ഭാരതം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു യുദ്ധം എന്നു പറയാനായിരിക്കണം കവി ഇതു ഉപയോഗിച്ചത്. ഒപ്പം യുദ്ധം കൊണ്ട് ഉണ്ടാകുന്ന മഹാനാശത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനും
മല്ലികാര്‍ജ്ജുന ജ്യോതിര്‍ലിംഗം
ശിവപുരാണ പ്രകാരം 12 ജ്യോതിര്‍ലിംഗങ്ങളാണുള്ളത്.അതില്‍ അദ്യത്തേത് സോമനാഥ ക്ഷേത്രത്തിലെ ആണ്.രണ്ടാമത് മല്ലികാര്‍ജ്ജുനക്ഷേത്രത്തിലെത് ആണ് .അതിനെ കുറിച്ച് ശിവപുരാണത്തില്‍പ്രതിപാദിക്കുന്നതു ഇങ്ങനെയാണ് .ശിവനും പാര്‍വ്വതിയും മക്കളായ ഗണേശന്‍റെയും കാര്‍ത്തികേയന്റെയും വിവാഹം നടത്താന്‍തീരുമാനിച്ചു എന്നാല്‍ആദ്യം ആരുടെ വിവാഹം നടത്തും ആരുടെ വിവാഹം ആദ്യം നടത്തിയാലും മറ്റേയാള്‍ക്ക് വിഷമമാകും അതുകൊണ്ട് അവര്‍ഒരു ഉപായം കണ്ടു പിടിച്ചു . അവര്‍ഗണേശനെയും കാര്‍ത്തികേയനെയും വിളിച്ചു പറഞ്ഞു . ത്രിലോകങ്ങളും ചുറ്റി ആദ്യം ആരാണോ കൈലാസത്തില്‍തിരിച്ചെത്തുന്നത് അവരുടെ വിവാഹം ആദ്യം നടത്തും. ഇത് കേട്ട കാര്‍ത്തികേയന്‍ ലോകസഞ്ചാരത്തിനായി പുറപെട്ടു. എന്നാല്‍ ബുദ്ധിമാനായ ഗണേശന്‍ ശിവനും പാര്‍വ്വതിക്കും ചുറ്റും പ്രദിക്ഷണം വച്ചു .എന്നിട്ട് തന്റെ വിവാഹം നടത്തിത്തരാന്‍ ആവശ്യപ്പെട്ടു. ഇതുകേട്ട അവര്‍ ഗണേശനോട് ചോദിച്ചു നീ ലോകം ചുറ്റി വന്നിട്ടില്ല പിന്നെങ്ങനെ ആണ് നിന്റെ വിവാഹം നടത്തിതരുന്നത് . ഗണേശന്‍പറഞ്ഞു “ വേദങ്ങളില്‍ പറയുന്നുണ്ടല്ലോ സ്വന്തം മാതാപിതാക്കളെ പ്രദക്ഷിണം ചെയ്യുന്നതു ലോകപ്രദക്ഷിണം ചെയ്യുന്നതിന് തുല്യമാണെന്ന്. ഞാന്‍ഇപ്പോള്‍ ലോകപ്രദക്ഷിണം ചെയ്തു കഴിഞ്ഞു അതുകൊണ്ട് എന്റെ വിവാഹം നടത്തിത്തരുക.” മകന്‍റെ ബുദ്ധിശക്തിയില്‍സന്തുഷ്ടരായ ശിവപാര്‍വ്വതിമാര്‍ വിശ്വാരുയ പുത്രിമാരായ സിദ്ധിയേയും ബുദ്ധിയെയും ഗണേശന് വിവാഹം ചെയ്തു കൊടുത്തു. ഇതേ സമയം ലോകസഞ്ചാരം കഴിഞ്ഞു മടങ്ങി വന്ന കാര്‍ത്തികേയന്‍വിവരമെല്ലാം അറിഞ്ഞു ദേഷ്യപെട്ട് താനിനി ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് ശപഥം ചെയ്തു കൈലാസത്തില്‍നിന്നും പോയി ക്രൌഞ്ച പാര്‍വതത്തിനു മുകളില്‍താമസമാക്കി.പുത്രന്റെ ഈ പ്രവര്‍ത്തിയില്‍ദുഖിതരായ ശിവപാര്‍വ്വതിമാര്‍ ക്രൌഞ്ച പര്‍വതത്തില്‍ചെന്ന് കാര്‍ത്തികേയനോട് തിരിച്ചു കൈലാസത്തില്‍ മടങ്ങി വരണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍കാര്‍ത്തികേയന്‍ അതിനു വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് ശിവപാര്‍വ്വതിമാര്‍തൊട്ടടുത്ത പര്‍വതമായ ശ്രീശൈലത്തില്‍താമസമാകി . അമാവാസി നാളില്‍ശിവനും പൌര്‍ണമി നാളില്‍ശ്രീപാര്‍വ്വതിയും പുത്രനെ കാണാന്‍ക്രൌഞ്ച പര്‍വതത്തില്‍എത്തും.
മല്ലികാര്‍ജ്ജുന ജ്യോതിര്‍ലിംഗം ശ്രീശൈലം, ഹൈദരാബാദ്,അന്ധ്രപ്രദേശ്