2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം...മലപ്പുറം ജില്ല




പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം...

ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വൈഷ്ണവാശഭൂതനുമായ ശ്രീ പരശുരാമനാല്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് ...

മലപ്പുറം ജില്ലയിലെ  പൊന്നാനി താലൂക്കിൽപ്പെട്ട എടപ്പാളില്‍ ആണ്  ഈ  പുരാതന മഹാദേവക്ഷേത്രം.. ഒരടിയോളം പൊക്കമുള്ള ഇവിടുത്തെ സ്വയംഭൂലിംഗം പ്രസിദ്ധിയാർജിച്ചതാണ്. മുണ്ടേക്കാട്ട് ശിവ പ്രതിഷ്ഠ കിഴക്കു ദർശനം നൽകിയിരിക്കുന്നത്.

കിഴക്കേ നമസ്കാര മണ്ഡപത്തിലായി രണ്ടു നന്ദികേശ്വര പ്രതിഷ്ഠകളും ഉണ്ട്. പടിഞ്ഞാറേ മൂലയിലായുള്ള ഭൂമിദാനപ്രതിഷ്ഠയുള്ള കൃഷ്ണന്‍റെ ദേവാലയവും പ്രസിദ്ധമാണ്.

പുരമുണ്ടേക്കാട്ടപ്പനെ കൂടാതെ  ധാരാളം ഉപദേവതാ പ്രതിഷ്ഠകൾ ഉണ്ട്. മഹാവിഷ്ണു, ഗണപതി, ദക്ഷിണാമൂർത്തി, അയ്യപ്പൻ, കൃഷ്ണൻ എന്നിവരാണ്   ഉപദേവതാ പ്രതിഷ്ഠകൾ 

മലപ്പുറം ജില്ലയിലെ എടപ്പളിനടുത്ത് രണ്ടു കിലോമീറ്റർ ദൂരെയായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.