2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

കാഞ്ഞിലശേരി മഹാദേവക്ഷേത്രം...





കാഞ്ഞിലശേരി മഹാദേവക്ഷേത്രം...

പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്നു വിശ്വസിക്കുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കടുത്താണ് എടക്കൊളം കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ആറടിയോളം പൊക്കമുള്ള ഇവിടുത്തെ ശിവലിംഗ സങ്കൽപം രൗദ്ര ശിവന്‍റെതാണ്  എന്നു വിശ്വസിക്കുന്നു....

രൗദ്രശിവനായതിനാൽ ക്ഷേത്രത്തിന്റെ ദർശനം ക്ഷേത്രകുളത്തിലേക്കാക്കിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്ര ദർശനം പടിഞ്ഞാറേക്കാണ്. നാലമ്പലത്തിന് ചേർന്ന് പടിഞ്ഞാറ് ഭാഗത്തായിട്ടുള്ള ക്ഷേത്രക്കുളത്തിലേക്കാണ് ഭഗവത് ദൃഷ്ടിയെന്നു വിശ്വസിക്കുന്നു. ഭഗവാന്‍റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാവാനായിട്ടാണത്രേ ക്ഷേത്ര മുൻവശത്ത് കുളം നിർമ്മിച്ചിരിക്കുന്നത്.

എല്ലാ മഹാശിവക്ഷേത്രങ്ങളിലും മഹാവിഷ്ണു സാന്നിധ്യം പതിവുള്ളതുപോലെ ഇവിടെയും ശിവക്ഷേത്രത്തിനോട് ചേർന്ന് വിഷ്ണു സാന്നിധ്യം ഉണ്ട്...

മഹാക്ഷേത്രരീതിയിൽ തന്നെയാണ് ഇവിടെയും ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്. ചതുര ശ്രീകോവിലും നാലമ്പലവും തിടപ്പള്ളിയും എല്ലാം ഇവിടെ പണിതീർത്തിരിക്കുന്നു..

ഉപക്ഷേത്രങ്ങൾ:-

ദക്ഷിണാമൂർത്തി-
ശിവശ്രീകോവിലിൽ തന്നെ തെക്കു ദർശനമായി ദക്ഷിണാമൂർത്തി പ്രതിഷ്ഠയും ഉണ്ട്.

ഉണ്ണി ഗണപതി-
വാഴപ്പള്ളിയിലെതു പോലെതന്നെ ഇവിടെയും രണ്ടു ഭാവത്തിൽ രണ്ടു ഗണപതി പ്രതിഷ്ഠകൾ ഉണ്ട്. ഒന്ന് ഉണ്ണി ഗണപതിയും രണ്ടാമത്തേത് മഹാ ഗണപതിയുമാണ്.

മഹാഗണപതി-
ഈ ക്ഷേത്രം പിന്നീട് പണിതതാവാനാണ് സാധ്യത. ഉണ്ണിയപ്പം ഇവിടെ വിശിഷ്ടമേറിയ വഴിപാടാണ്.


കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ ദൂരെയാണ് കാഞ്ഞിലശ്ശേരിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേമഞ്ചേരി പൂക്കാട് നിന്നും ക്ഷെത്രത്തിൽ എത്താൻ ഒരുകിലോമീറ്റർ ദൂരം ഉണ്ട്.