ആനന്ദവല്ലീശ്വരം ക്ഷേത്രം...
വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാല്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് ...
കൊല്ലം നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം. ആനന്ദവല്ലീ സമേതനായ ശ്രീപരമശിവനാണ് ഇവിടെ കുടികൊള്ളുന്നത് .ഇവിടെ പാർവ്വതിദേവി ആനന്ദവല്ലിയായി ദർശനം നൽകുന്നു. പത്നിസമേതനായ പരമശിവനെ പടിഞ്ഞാറേക്ക് ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രത്തില്‍ , രണ്ടു തട്ടായി നിർമ്മിച്ചിരിക്കുന്ന വട്ടശ്രീകോവിലില്‍ പടിഞ്ഞാറു ദർശനം നൽകി പരമശിവനേയും കിഴക്കു ദർശനം നൽകി ആനന്ദവല്ലിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. പടിഞ്ഞാറും കിഴക്കുമായി ചതുരാകൃതിയിൽ പണിതിർത്ത രണ്ടു നമസ്കാര മണ്ഡപങ്ങൾ ഇവിടെയുണ്ട്. നാലമ്പലവും ആനക്കൊട്ടിലും എല്ലാം കേരളതനിമ വിളിച്ചോതതക്കവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്‍റെ പ്രധാന ഭാഗമായ പടിഞ്ഞാറുവശത്ത് നേരെ മുൻപിലായി കുളം നിർമ്മിച്ചിട്ടുണ്ട്. ക്ഷേത്രേശന്‍റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാവാം മുൻപിലായി ക്ഷേത്രക്കുളം നിർമ്മിച്ചിരിക്കുന്നത്.
അതുപോലെതന്നെ പടിഞ്ഞാറും കിഴക്കും വശങ്ങളിൽ ക്ഷേത്രഗോപുരങ്ങൾ പണിതീർത്തിട്ടുണ്ട്. വിശാലമായ ക്ഷേത്രവളപ്പ് ചുറ്റുമതിലിനാൽ സംരക്ഷിച്ചിരിക്കുന്നു. നാൽമ്പലവും നമസ്കാരമണ്ഡപങ്ങളും, ബലിക്കൽപ്പുരയും, തിടപ്പള്ളിയും ധ്വജപ്രതിഷ്ഠയും ക്ഷേത്രഗോപുരങ്ങളും എല്ലാം ഒരു മഹാക്ഷേത്രത്തിനനുശ്രിതമായി മനോഹരമായി പണിതീർത്തിരിക്കുന്നു.
കൊല്ലം ഭരിച്ചിരുന്ന തമിഴ് രാജാവ് തന്‍റെ മകള്‍ക്ക് കുളിച്ചു തൊഴാന്‍ വേണ്ടിയാണ് ശിവക്ഷേത്രം വിപുലമായി പണി തീര്‍ത്തത് എന്ന് പറയപ്പെടുന്നു . പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. ആകാലത്ത് വേണാട് രാജാവിന്‍റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു ഇത് . പിന്നീട് തിരുവിതാംകൂറിന്‍റെ ഭരണത്തിലായി . ശ്രീമൂലം തിരുനാളിന്‍റെ കാലത്ത് വേലുത്തമ്പിദളവ ഈ ക്ഷേത്രം പുതുക്കി പണിഞ്ഞു .
വിശേഷങ്ങള്‍:-:-
പൈങ്കുനി ഉത്സവം,ശിവരാത്രി,നവരാത്രി,മണ്ഡലപൂജ
പൈങ്കുനി ഉത്സവം,ശിവരാത്രി,നവരാത്രി,മണ്ഡലപൂജ
വർഷം തോറും മീനമാസത്തിൽ പത്തുദിവസം കൊടിയേറി ഉത്സവം കൊണ്ടാടുന്നു. മീനത്തിലെ ചോതി നക്ഷത്രം ആറാട്ട് വരത്തക്ക വിധമാണ് കൊടിയേറ്റ് നടത്തുന്നത്.താന്ത്രികവിധി ചെങ്ങന്നൂര്‍ താഴമണ്‍ ഇല്ലക്കാര്‍ക്കാണ് .
ഉപക്ഷേത്രങ്ങൾ:-
ഗണപതി,സുബ്രഹ്മണ്യൻ,അയ്യപ്പൻ,നാഗദൈവങ്ങൾ,
ബ്രഹ്മരക്ഷസ്സ്, നവഗ്രഹങ്ങൾ, ശ്രീകൃഷ്ണൻ
ഗണപതി,സുബ്രഹ്മണ്യൻ,അയ്യപ്പൻ,നാഗദൈവങ്ങൾ,
ബ്രഹ്മരക്ഷസ്സ്, നവഗ്രഹങ്ങൾ, ശ്രീകൃഷ്ണൻ
തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ കൊല്ലം ഗ്രൂപ്പിലുള്ള മേജർ ക്ഷേത്രമാണ് ആനന്ദവല്ലീശ്വരംക്ഷേത്രം.
കൊല്ലം നഗരത്തിൽ, ദേശീയപാത ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലൂടെയാണ് കടന്നുപോകുന്നത്.