കോട്ടപ്പുറം മഹാദേവക്ഷേത്രം...
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതീഹ്യമുള്ള 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് ...
തൃശ്ശൂർ ജില്ലയിൽ നഗരത്തിൽ തന്നെ വടക്കുംനാഥക്ഷേത്തിനു ഏകദേശം ഒരുകിലോമിറ്റര്‍ വടക്ക് പടിഞ്ഞാറായി മാറി സ്ഥിതിചെയ്യുന്ന പുരാതന
ക്ഷേത്രമാണ് കോട്ടപ്പുറം മഹാദേവക്ഷേത്രം .
വടക്കുംനാഥന്‍ ക്ഷേത്രവുമായി ഈക്ഷേത്രത്തിനു വളരെ ബന്ധം കാണുന്നു. ആ ബന്ധമാണ് ഈ ക്ഷേത്രത്തിന്റെ ഉന്നത പദവിക്ക് കാരണം.
ക്ഷേത്രത്തെകുറിച്ചുള്ള പ്രാചാരത്തിലുള്ള ഐതിഹ്യനിറചാര്‍ത്ത് ഇങ്ങനെയാണ്:-
വൃദ്ധയും ശിവഭക്തയുമായ ഒരു അന്തര്‍ജനം ദിവസവും രാവിലെ വടക്കുംനാഥന്‍ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോകുകപതിവായിരുന്നു. ഭഗവാന്റെ തീര്‍ത്ഥം സ്വികരച്ചേ അവര്‍ഏതെങ്കിലും കഴിക്കാറുള്ളു. അന്നൊരു ദിവസം വളരെക്ഷിണം തോന്നിയെങ്കിലും അവര്‍ ക്ഷേത്രദര്‍ശനം മുടക്കാതെ പോയി മടങ്ങി.
നാളെ എങ്ങനെ പോകും? ഓലക്കുട നടുമുറ്റത്ത് വെച്ച് അവര്‍ മനോവേദനയോടെ രാത്രി കഴിച്ചുകൂട്ടി. രാവിലെ പതിവുപോലെ ക്ഷേത്രത്തില്‍ പോകാന്‍ തിരുമാനിച്ച് കുട എടുക്കാന്‍ ചെന്നു. എതോരത്ഭുതം!!! കുട അനങ്ങുന്നില്ല. കുട ദിവ്യപ്രകാശത്തില്‍ വിളങ്ങി! ശംഭോമഹാദേവാ!അന്തര്‍ജനത്തിന്‍റെ ഉള്ളില്‍നിന്നും വിളി ഉണര്‍ന്നു. കുടയ്ക്ക്സമീപം ഒരു സ്വയംഭൂശില പ്രത്യക്ഷപ്പെട്ടു! കുടപ്പുറത്തു ശിവന്‍! അന്ന്‍ ആ നടുമുറ്റത്ത് കണ്ട സ്വയംഭൂശിലയാണ് ക്ഷേത്രത്തില്‍ സാന്നിധ്യമരുളുന്ന പ്രതിഷ്ടാമൂര്‍ത്തി. ആ നടുമുറ്റത്ത് അതേ സ്ഥാനത്താണത്രേ ശ്രീകോവില്‍. തറനിരപ്പില്‍നിന്നും താഴെയായി ഒരു ചെറിയ പീഠംത്തില്‍ ആ ദിവ്യശില ശോഭിക്കുന്നു.കിഴക്ക് ദര്‍ശനമായി ആണ് മഹാദേവന്‍ വാഴുന്നത് ...
ക്ഷേത്രത്തിനു അകത്തു വടക്കുപടിഞ്ഞാറു ഭാഗത്ത്
കാണുന്ന ബ്രഹ്മരക്ഷസ്സിന്‍റെ പ്രതിഷ്ഠ ഈ
അന്തര്‍ജനത്തിന്‍റെതാണ്.തെക്ക്പടിഞ്ഞാറായി മഹാഗണപതിയുമുണ്ട്.
നടക്ക് നേരെ കൊച്ചുനമസ്കാരമണ്ഡപത്തില്‍ 'നന്ദി 'യുണ്ട്.
പരശുരാമപ്രതിഷ്ഠിതമെന്ന് വിശ്വസിക്കപ്പെമ്പോഴും ഇവിടത്തേത് സ്വയംഭൂലിംഗമാണ്. തറനിരപ്പിൽനിന്നും ഏതാനും അടിമാത്രം ഉയരെയാണ് ഇവിടത്തെ ചെറിയ ശിവലിംഗം. പിന്നിൽ പാർവതിയുടെ സങ്കല്പപ്രതിഷ്ഠയുമുണ്ട്.
ഗണപതിയും അയ്യപ്പനും ബ്രഹ്മരക്ഷസ്സും നാഗങ്ങളുമാണ് ഉപദേവതകൾ.
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിനു പടിഞ്ഞാറു വശം കോട്ടപ്പുറം റോഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന
ഗണപതിയും അയ്യപ്പനും ബ്രഹ്മരക്ഷസ്സും നാഗങ്ങളുമാണ് ഉപദേവതകൾ.