2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

തിരുനക്കര മഹാദേവക്ഷേത്രം...








തിരുനക്കര മഹാദേവക്ഷേത്രം...

108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണങ്കിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നു വിശ്വസിക്കുന്നു. 

കോട്ടയം ജില്ലയിലെ തിരുനക്കരയിൽ കോട്ടയം നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര മഹാദേവക്ഷേത്രം..നൂറ്റെട്ട് ശിവാലയങ്ങളിലെ ആദ്യ ക്ഷേത്രമായതൃശ്ശിവപേരൂർ വടക്കുന്നാഥൻ തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം...

ഇവിടെ സദാശിവ രൂപത്തിൽ പാർവ്വതീപരമേശ്വരനാണ് പ്രതിഷ്ഠാസങ്കല്പം. 
ഇവിടെ ശിവപ്രതിഷ്ഠാ സദാശിവ രൂപത്തിൽ പാർവ്വതീപരമേശ്വരനാണ് പ്രതിഷ്ഠാസങ്കല്പം.

എല്ലാ മാസവും കൃത്യമായി തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന തെക്കും കൂർ രാജാവ് പ്രായാധിക്യത്താൽ അതിനു കഴിയാതെ വന്നപ്പോൾ മനസ്സുരുകി വടക്കുന്നാഥനോടു പ്രാർഥിച്ചു. ഉറക്കത്തിൽ രാജാവിനു ദർശനം നല്കിയ ഭഗവാൻ തനിക്ക് നക്കരകുന്നിൽ ക്ഷേത്രം പണിതാൽ അവിടെ കുടികൊണ്ട് ദർശനം നല്കാമെന്നരുളി. സ്വപ്നത്തിൽ ലഭിച്ച ഈശ്വരകല്പന രാജാവ് നടപ്പിലാക്കിയെന്നും ഇങ്ങനെ പണികഴിപ്പിച്ച ക്ഷേത്രമാണ്‌ തിരുനക്കര ക്ഷേത്രമായതെന്നുമാണ്‌ ഐതിഹ്യം

വടക്കു ഭാഗത്തുള്ള വെളുത്ത ചെത്തിയും മണ്ഡപത്തിന്‍റെ മധ്യത്തിൽ ശയിക്കുന്ന വൃഷഭവും ഭഗവാൻ നക്കരകുന്നിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്നുവെന്നാണ് ഐതിഹ്യം. വൃഷഭ വിഗ്രഹത്തിന്‍റെ ഉള്ളിൽ നിന്നെടുക്കുന്ന നെല്ല് വയറുവേദനയ്ക്ക് സിദ്ധൗഷധമായി ഭക്തർ കരുതുന്നു. 


തിരുനക്കര ക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങളും, ദാരുശില്പങ്ങളും, ശിലാപ്രതിമകളും വളരെ പ്രസിദ്ധമാണ്. അഷ്ടദിക്പാലകർ, മഹേശ്വരൻ, പാർവ്വതി, ഗണപതി തുടങ്ങിയ ശില്പങ്ങളും, ശാസ്താവ്, നരസിംഹാവതാരം, ത്രിപുരസുന്ദരി, പാർവ്വതിയുടെ തപസ്സ്, പാലാഴിമഥനം, ദുർഗ, ബ്രഹ്മാവ്, വേണുഗാനം തുടങ്ങിയ ചുവർച്ചിത്രങ്ങളും ഇവിടെ കാണാം. ചെമ്പു മേഞ്ഞ ശ്രീകോവിലും സ്വർണ ധ്വജവും ക്ഷേത്രത്തിന്‍റെ പഴയകാല പ്രൗഢി നിലനിറുത്തുന്നു...

ധാരയും മൃത്യുഞ്ജയ ഹോമവുമാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. വർഷത്തിൽ മൂന്ന് ഉത്സവങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനം മീനമാസത്തിലെ പൈങ്കുനി ഉത്സവമാണ്.ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ വകയാണ് ഈ ക്ഷേത്രം...