സംഖ്യകൾ പുരാണ അറിവുകളിൽ
ഭാരതീയ സംസ്കാരത്തില്‍ സംഖ്യക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. പല രൂപങ്ങളെയും പ്രതീകങ്ങളെയും സങ്കല്പങ്ങളെയും ചില എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ എകീകരിക്കപ്പെട്ടിട്ടുണ്ട് ഭാരതത്തില്‍. അങ്ങനെ ഒന്ന് മുതല്‍ പത്തു വരെ ഉള്ള എണ്ണങ്ങളില്‍ എകീകരിക്കപ്പെട്ട ചിലതിനെ കുറിച്ചാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.
ഏകദന്തന്‍ | ഗണപതി |
ഏകാന്ന | ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ഒരു വ്രതം |
ഏകരാത്ര | ഒരു രാത്രി മാത്രം നീണ്ടു നിൽക്കുന്ന ഒരു കര്‍മം. |
ത്രികര്‍മങ്ങള്‍ | യാഗം, വേദാധ്യായനം, ദാനം. |
ത്രിഗുണങ്ങൾ | സത്ത്വഗുണം, രജോഗുണം, തമോഗുണം |
ത്രിദണ്ടി | വാക്ക്, മനസ്, കായം |
ത്രിദോഷങ്ങള്‍ | വാതം, പിത്തം, കഫം. |
ത്രിമൂര്‍ത്തി | ബ്രഹ്മ, വിഷ്ണു, മഹേശ്വരന്‍ (ശിവന്‍) |
ത്രിലോകം | സ്വര്‍ഗം, ഭൂമി, പാതാളം. |
ത്രിവര്‍ഗം | ധര്‍മം, അര്‍ഥം, കാമം. |
ത്രിവിദ്യ | ഋക്, യജുസ്, സാമം എന്നീ വേദശാഖകള്‍. |
ത്രിവേണി | ഗംഗ, യമുനാ സരസ്വതി സംഗമ സ്ഥാനം. |
ത്രിസ്തലി | കാശി, പ്രയാഗം, ഗയ എന്നീ പുണ്യസ്ഥലങ്ങള്‍. |
ത്രേതാ | ദക്ഷിണം, ഗര്‍ഹാപത്യം, ആവഹനീയം എന്നീ മൂന്നു ഔപാസതാഗ്നികള്‍ |
ദുഖത്രയം | ആദ്ധ്യാത്മികം, ആദിഭൌതികം, ആദിദൈവികം എന്നീ മൂന്നു ദുഃഖങ്ങള്‍. |
ചതുരുപായം | സാമം, ദാനം, ഭേദം, ദണ്ഡം. |
ചതുര്യുഗം | കൃത യുഗം (സത്യാ യുഗം), ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം. |
ചതുര്വര്ഗ | ധര്‍മം, അര്‍ഥം, കാമം, മോക്ഷം. |
ചതുര്‍വേദം | ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം. |
പഞ്ചാമൃതം | പാല്‍, പഞ്ചസാര, നെയ്യ്, തൈര്, തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ദ്രവ്യം. |
പഞ്ചായുധം | വിഷ്ണുവിന്റെ കയ്യില്‍ ഉള്ള ചക്രം, ധനുസ്, ഖഡ്ഗം, ഗദ, ശംഖ് എന്നീ ആയുധങ്ങള്‍. |
പഞ്ചാവയങ്ങള്‍ | പ്രജ്ഞ, ഹേതു, ഉദാഹരണം, ഉപനയം, നിഗമനം, തര്‍ക്കശാസ്ത്രം. |
പഞ്ചേന്ദ്രിയം (ജ്ഞാനേന്ദ്രിയങ്ങള്‍) | ചെവി, തൊലി, കണ്ണ്, മൂക്ക്, നാക്ക്. |
പഞ്ചേന്ദ്രിയം (കര്‍മേന്ദ്രിയങ്ങള്‍) | വാക്ക്, കയ്യ്, കാലു, ഗുദം, ഗുഹ്യം. |
പഞ്ചോഷ്മന | പ്രാണന്, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍, എന്നീ ഭക്ഷണത്തെ ദഹിപ്പിക്കുന്ന അഞ്ചു ശരീരാശികള്‍.. |
പഞ്ചപാണ്ഡവര്‍ | ധര്‍മ പുത്രര്‍, ഭീമന്‍, അര്‍ജുനന്‍, നകുലന്‍, സഹദേവന്‍ |
പഞ്ചകന്യ | അഹല്യ, ദ്രൌപദി, കുന്തി, താര, മണ്ടോദരി . |
ഷഡ്കര്‍മങ്ങള്‍ | ശാന്തി, വശ്യം, സ്തംഭനം, ദ്വേഷണം, ഉച്ചാടനം, മാരണം. |
ഷഡ്ചക്രങ്ങള്‍ | ആധാരം, സ്വാധിഷ്ടാനം, മണിപൂരകം, അനാഹതം, വിശുദ്ധി, പ്രജ്ഞ എന്നീ ശരീരത്തില്‍ ആറു ചക്രങ്ങള്‍. |
ഷഡ് ഗുണങ്ങള്‍ | സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമശ്രയം. |
ഷഡ്തിലി | തിലോദ്വിര്‍ത്തനം, തൈലസ്നാനം, തിലഹോമം, തിലദാനം, തിലഭോജനം, തിലവാപനം എന്നിങ്ങനെ മോക്ഷം കിട്ടുന്നതിനു വേണ്ടി എള്ള് കൊണ്ട് ചെയ്യുന്ന ആറ് കര്‍മങ്ങള്‍. |
ഷഡ് ദര്‍ശനങ്ങള്‍ | ന്യായം, വൈശേഷികം, മീമാംസ, വേദാന്തം, സാംഖ്യം, യോഗം. |
ഷഡൂര്‍മ്മികള്‍ | വിശപ്പ്, ദാഹം, ദുഃഖം, മോഹം, ജരാ, മൃത്യു. |
ഷഡ്വര്‍ഗ്ഗം | കാമം, ക്രോധം, ലോഭം, മോഹം, മഠം, മാത്സര്യം തുടങ്ങിയ ദുര്‍ഗുണങ്ങള്‍. |
ഷഡംഗങ്ങള്‍ | 1) ശിക്ഷാ, കല്പം, നിരുക്തം, ചന്ദസ്, ജ്യോതിഷം, വ്യാകരണം. 2) ഗോമൂത്രം, ചാണകം, പാല്‍, നെയ്യ്, തൈര്, രോചന. |
ഷഡ് കര്‍മങ്ങള്‍ | അധ്യാപനം, അധ്യയനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം. |
ഷഡ് ദുര്‍ഗം | ധന്വദുര്‍ഗം, മഹീ ദുര്‍ഗം, ഗരിടുര്‍ഗം, മനുഷ്യ ദുര്‍ഗം, മൃദുര്‍ഗം, വനദുര്‍ഗം, എന്നീ ആറു വിധം കോട്ടകള്‍. |
സപ്ത നദികള്‍ | ഗംഗ, യമുനാ, സരസ്വതി, നര്‍മദ, കാവേരി, സിന്ധു, ഗോദാവരി. |
സപ്തധാതുക്കള്‍ | രസം, മാംസം, മേദസ്, മജ്ജ, അസ്ഥി, ശുക്ലം. |
സപ്താവസ്ഥകള്‍ | അജ്ഞാനം, ആവരണം, വിക്ഷേപം, പരോക്ഷം, അപരോക്ഷം, ശോകനിവൃത്തി, ആനന്ദം. |
സപ്ത പാതാളങ്ങള്‍ | അതലം, വിതലം, സ്ഥലം, രസാതലം, മഹാതലം, തലാതലം, പാതാളം. |
സപ്തദ്വീപങ്ങള്‍ | ജംബുദ്വീപം, പ്ലക്ഷദ്വീപം, കിശദ്വീപം, ക്രൌഞ്ചദ്വീപം, ശാത്മലീദ്വീപം, പുഷ്കരദ്വീപം. |
സപ്തപുരികള്‍ | അയോദ്ധ്യ, മധുര, ഹരിദ്വാരം, കാശി, കാഞ്ചി, ഉജ്ജയിനി, ദ്വാരക. |
സപ്തമാതാക്കള്‍ | ബ്രാഹ്മീ, മാഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി. |
സപ്ത സാഗരങ്ങള്‍ | ലവണം, ഇക്ഷുദധി, ക്ഷീരം, മധു, മദിരാ, ഘൃതം. |
സപ്തര്‍ഷികള്‍ | കശ്യപന്, അത്രി, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ഗൌതമന്‍, ജമദഗ്നി, വസിഷ്ടന്‍ |
സപ്തസിന്ധുക്കള്‍ | 1) ഗംഗ, യമുനാ, സരസ്വതി, ശതദ്രു, പരുര്നി, മരുദ്വൃധ, ആജീകിയ (വേദപ്രകാരം) 2) വാസ്വോകസാര, നളിനി, പാപനി, ഗംഗ, സീതാ, സിന്ധു, ജംബുനദി (മഹാഭാരത പ്രകാരം) |
സപ്താശ്വങ്ങള്‍ | ഗായത്രി, ബൃഹതി, ഉഷ്ണിക്, ജഗതി, ത്രിഷ്ടുപ്, അനുഷ്ടുപ്പ്, പംക്തി എന്നിങ്ങനെ സൂര്യന്റെ ഏഴു കുതിരകള്‍. |
സപ്തസ്വരങ്ങള്‍ | ഷഡ്ജം, ഗാന്ധാരം, ഋഷഭം, നിഷാദം, മാധ്യമം, ധൈവതം, പഞ്ചമം. |
അഷ്ടഗുണങ്ങള്‍ | ദയ, ക്ഷമ, അസൂയാരാഹിത്യം, ശുചിത്വം, അനായാസം (മടിയില്ലായ്മ), മംഗളം, അകാർപ്പണ്യം (പിശുക്കില്ലായ്മ), അസ്പൃഹ (ആഗ്രഹമില്ലായ്മ) |
അഷ്ടധാതു | സ്വര്‍ണം, വെള്ളി, ചെമ്പു, തകരം, നാകം, ഈയം, ഇരുമ്പ്, രസം. |
അഷ്ടദിക്പാലകന്മാര്‍ | ഇന്ദ്രന്, അഗ്നി, യമന്‍, നിര്യതി, വരുണന്‍, വായു, വൈശ്രവനന്‍, ഈശന്‍. |
അഷ്ടദിക്കരന്യ | അഭ്രാമു, കപിലാ, പിംഗലാ, അനുപമാ, താമ്രകര്ണി , ശുഭദന്തി, അംഗനാ, അന്ജനാവതി എന്നിങ്ങനെ അഷ്ടദിക്കുകളില്‍ സ്ഥിതി ചെയ്യുന്ന പെണ്ണാനകള്‍. |
അഷ്ട ദിഗ്ഗജങ്ങള്‍ | ഐരാവതം, പണ്ഡരീകന്‍, വാമനന്‍, കുമുദന്‍, അഞ്ചനന്‍, പുഷ്പദന്‍, സാര്‍വ ഭൌമന്‍, സുപ്രതീകന്‍ എന്നിങ്ങനെ അഷ്ടദിക്കുകളില്‍ സ്ഥിതി ചെയ്യുന്ന കൊമ്പന്മാര്‍. |
അഷ്ടദ്രവ്യം | അരയാല്‍, പേരാല്‍, അത്തി, ഇത്തി, എള്ള്, കടുക്, പായസം, നെയ് എന്നിങ്ങനെ യാഗത്തിനുള്ള എട്ടു സാധനങ്ങള്‍. |
അഷ്ടനാഗങ്ങള് | വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖന്‍, ഗുളികന്‍, പത്മന, മഹാപത്മന്‍, അനന്തന്‍. |
അഷ്ടപുഷ്പങ്ങള്‍ | പുന്ന, വെള്ളെരിക്ക്, ചെമ്പകം, നന്ത്യാര്‍വട്ടം, നീലോല്‍പലം, പാതിരി, അരളി, ചെന്താമര. |
അഷ്ടപ്രമാണങ്ങള് | പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം, അര്‍ത്ഥാപത്തി, അനുപലബ്ദി, സംഭവം, ഐതീഹ്യം. |
അഷ്ടബന്ധം | ശംഖുപൊടി, കടുക്കാപ്പൊടി, ചെഞ്ചല്യപ്പൊടി, കോഴിപ്പരല്‍, ആറ്റ്മണല്‍, നെല്ലിക്കാപ്പൊടി, കോലരക്ക്, നൂല്പ്പഞ്ഞി. |
അഷ്ടമംഗല്യം | 1) കുരവ, കണ്ണാടി, വിളക്ക്, പൂര്‍ണകുംഭം, വസ്ത്രം, നിറനാഴി, മംഗള സ്ത്രീ, സ്വര്‍ണം 2) ബ്രാഹ്മണന്‍, പശു, അഗ്നി, സ്വര്‍ണം, നെയ്, ആദിത്യന്‍, ജലം, രാജാവ് 3) അരി നെല്ല്, കുരുത്തോല, അമ്പ്, കണ്ണാടി, വസ്ത്രം, കത്തുന്ന കൈവിളക്ക്, ചെപ്പ്. |
അഷ്ടമൂര്‍ത്തികള്‍ | ഭൂമി, ജലം, വായു, അഗ്നി, ആകാശം, യജമാനന്‍, സൂര്യന്‍, ചന്ദ്രന്‍. |
അഷ്ടവൈദ്യന്മാര് | കുട്ടഞ്ചേരി മൂസ്, പ്ലാന്തോട്ടു മൂസ്, ചിരട്ടമന്‍ മൂസ്, ഇളയിടത്തു മൂസ്, തൈക്കാട്ട് മൂസ്, വെള്ളാട്ട് മൂസ്, ആലത്തൂര്‍ നമ്പി, കാത്തോള്‍ നമ്പി. |
അഷ്ടസിദ്ധികള്‍ | അണിമ, മഹിമ, ലഘിമ, ഗരിമ, പ്രാപ്തി, പ്രാകാശ്യം, ഈശിത്വം, വശിത്വം എന്നീ എട്ടു യോഗ സിദ്ധികള്‍. |
അഷ്ടവിവാഹം | ബ്രാഹ്മം, ദൈവം, ആര്‍ഷം, പ്രാജാപത്യം, ഗാന്ധര്‍വം, ആസുരം, രാക്ഷസം, പൈശാചം. |
അഷ്ടാംഗം | യാമം, നിയമം, ആസനം, പ്രാനായാം, പത്യാഹാരം, ധാരണം, ധ്യാനം, സമാധി. |
അഷ്ടാംഗാര്ഘ്യ | വെള്ളം, പാല്‍, ദര്ഭപ്പുല്ല്, തൈര്, നെയ്, അരി, യവം, കടുക് എന്നീ പൂജാ സാധനങ്ങള്‍. |
അഷ്ടാംഗ ഹൃദയം | കായം (സാമാന്യ ശരീരം), ബാലം (ബാലശരീരം), ഗ്രഹം (ബാല പീടയുളവാക്കുന്ന ഭൂതാദി), ഊര്ധ്വാംഗം (ശിരസ്), ശല്യം (ശസ്ത്രക്രിയ), ദംഷ്ട്രം (പല്ല്), ജരാ, വൃഷം (ശുക്ലം) എന്നിങ്ങനെ എട്ടു അംഗങ്ങളെ ക്രമമായി വിവരിക്കുന്ന ചികിത്സ ശാസ്ത്രം. |
നവഗ്രഹങ്ങള്‍ | സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, രാഹു, കേതു. |
നവദോഷങ്ങള്‍ | ഗുളികന്‍, വിഷ്ടി, ഗണ്ഡാന്തം, വിഷം, ഉഷ്ണം, ഏകാര്ഗ്ഗളം, സര്‍പ്പശിരസ്, ലാടം, വൈധൃതം. |
നവനിധികള്‍ | മഹാപത്മം, പത്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കന്ദം, നീലം, ചര്‍ച്ചം. |
നവഭക്തികള്‍ | ശ്രവണം, കീര്‍ത്തനം, സേവനം, സ്മരണം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മ നിവേദനം. |
നവരത്നങ്ങള്‍ | 1) മുത്തു, മാണിക്യം, വൈദൂര്യം, ഗോമേദകം, വജ്രം, വിദൃമം, പത്മരാഗം, മരതകം, നീലം എന്നീ രത്നങ്ങള്‍. 2) ധന്വന്തരി, ക്ഷപനകന്‍, അമരസിംഹന്‍, ശങ്കു, വേതാളഭട്ടന്‍, ഘടകര്‍പ്പരന്‍, കാളിദാസന്‍, വരാഹമിഹിരന്‍, വരരുചി എന്നെ വിദ്വാന്മാര്‍. |
ദശ പുഷ്പങ്ങള്‍ | വിഷ്ണുക്രാന്തി, കറുക, മുയല്‍ച്ചെവിയന്‍, തിരുതാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാംകുറുന്നില, മുക്കൂറ്റി, ഉഴിഞ്ഞ. |
ദശമൂലങ്ങള്‍ | പയ്യാനി, മുഞ്ഞ, കുമിഴ്, പത്തിരി കൂവളം എന്നിവ ചേർന്നാൽ പഞ്ചമൂലം. ഇവയോടൊപ്പം ഞെരിഞ്ഞില്‍ കണ്ടകാരി ചുണ്ട ബ്രുഹത്തോരില മൂവില എന്നിവ ചേര്‍ന്നാല്‍ ദശമൂലം. |
ദശകര്മങ്ങള് | ഗര്‍ഭാധാനം, പുംസവനം, സീമന്തോന്നയനം, ജാതകര്‍മം, നിഷ്ക്രമണം, നാമകരണം, അന്നപ്രാശനം, ചൂഡാകര്മം, ഉപനയനം, വിവാഹം. |
ദശവിദ്യകള്‍ | കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ചിന്നമസ്ത, ധൂമാവതി, ബഗല, മാതംഗി, കമല. |
ദശപാപങ്ങള്‍ | കൊല, മോഷണം, അര്ഹതയില്ലാത്തതില്‍ ഉള്ള ആഗ്രഹം, പിശുക്ക്, വ്യാജം, അസംബന്ധം പറയല്‍, ദ്രോഹചിന്ത, അന്യരുടെ ധനത്തിലുള്ള ആഗ്രഹം, നാസ്ഥികബുദ്ധി, പരുഷമായ പെരുമാറ്റം. |
ദശാവതാരങ്ങള്‍ | മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ബലരാമന്‍, കല്കി. |