2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

രവീശ്വരപുരം ശിവക്ഷേത്രം . തൃശ്ശൂര്‍ ജില്ലയിൽ കൊടുങ്ങല്ലൂർ നഗരത്തിലാണ്




രവീശ്വരപുരം ശിവക്ഷേത്രം ...

പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് രവീശ്വരപുരം ശിവക്ഷേത്രം.

കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിൽ കൊടുങ്ങല്ലൂർ നഗരത്തിലാണ് രവീശ്വരപുരം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പ്രധാനമൂർത്തി ശ്രീ പരമശിവനാണ്. ഇവിടെ ശ്രീപരശുരാമൻ ശിവലിംഗം കിഴക്കു ദർശനമായിട്ടാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

കൊടുങ്ങല്ലൂർ നഗരസഭാ കാര്യാലയത്തിനോടു ചേർന്നാണ് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് . മഹോദയപുരം രാജാക്കന്മാരുടെ കാലത്ത് രവിശ്വരപുരം പ്രസിദ്ധിയിലാണ്ടെങ്കിലും പിന്നീടുവന്ന നാട്ടുരാജാക്കന്മാർ അത്ര പ്രാധാന്യം കൊടുത്തുകണ്ടില്ല. അതിനാൽ ചരിത്രത്താളുകളിൽ അധികം ഇടമ്പിടിക്കാൻ കൊടുങ്ങല്ലൂർ രവീശ്വരപുരം ശിവക്ഷേത്രത്തിനായിട്ടില്ല. മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരില്‍ ചേരന്‍ ചെങ്കുട്ടുവന്‍ നിര്‍മ്മിച്ച അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം) ആണ്  കൊടുങ്ങല്ലൂരിനെ പ്രശസ്തമാക്കുന്നത്...

ഉത്സവങ്ങളും ആട്ടവിശേഷങ്ങളും ഒന്നും തന്നെ ഇപ്പോൾ പടിത്തരമായില്ല, അതു മുൻപെന്നൊ നിന്നുപോയിരിക്കുന്നു.പല കാലങ്ങളിലും ഉണ്ടായിട്ടുള്ള അവഗണനകള്‍ മൂലം കാടുകയറി നാശത്തിന്‍റെ വക്കില്‍ എത്തിയ ഈ ക്ഷേത്രം അടുത്ത കാലത്ത് പുനരുദ്ധാരണം നടത്തി പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നു ...

ശ്രീകോവിൽ അല്ലാതെ മറ്റുക്ഷേത്ര സമുച്ചയങ്ങളൊന്നും ഇപ്പോള്‍ രവിശ്വരപുരത്തില്ല. രണ്ടുനിലയിൽ ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന ശ്രീകോവില്‍ സമീപ കാലത്ത് പുതുക്കി പണിതതാണ് ..

പഴയ ക്ഷേത്രാവശിഷ്ട്ടങ്ങള്‍ ഇപ്പോഴും രവീശ്വരപുരം ക്ഷേത്ര പറമ്പില്‍ കാണാം, ഒരു ക്ഷേത്ര കുളവുമുണ്ട് ...

കിഴക്ക് ദർശനം വരും വിധമാണ് ശ്രീകോവിൽ നിർമ്മിതി. ദേശീയപാത-17 നോട് ചേർന്ന് കൊടുങ്ങല്ലൂർ ഭ


ഗവതി ക്ഷേത്രത്തിനു കിഴക്കു വശത്തായി ക്ഷേത്രം സ്ഥിതിചെയ്യുന്നു.

ദിവസം രണ്ടു പൂജകൾ മാത്രമേ ഇവിടെ പതിവുള്ളു.
അതുപോലെതന്നെ ഉത്സവങ്ങളോ മറ്റു പ്രധാന ആഘോഷങ്ങളോ
ഇവിടെ പതിവില്ല.