2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

തൃക്കാരിയൂർ മഹാദേവക്ഷേത്രം...എറണാകുളം ജില്ലയിൽ കോതമംഗലം നഗരത്തിൽ







തൃക്കാരിയൂർ മഹാദേവക്ഷേത്രം...

പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.

എറണാകുളം ജില്ലയിൽ കോതമംഗലം നഗരത്തിൽ തൃക്കാരിയൂർ ദേശത്താണീക്ഷേത്രം സ്ഥിതിചെയ്യുന്നത്..

പരശുരാമൻ അവസാനമായി പ്രതിഷ്ഠിച്ച ക്ഷേത്രം. ഇവിടെ ശിവലിംഗം പ്രതിഷ്ഠിച്ചശേഷം അദ്ദേഹം അന്തർധാനം ചെയ്തു.

ശങ്കരനാരയണഭാവത്തിലാണ് പ്രതിഷ്ഠാ സങ്കല്പം..ആദി ചേരരാജാക്കന്മാരുടെ ആസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന തൃക്കാരിയൂര് ചരിത്രപരമായ സവിശേഷതകളാലും ഐതിഹ്യങ്ങളാലും ഏറെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകള് പഴക്കമുള്ള പല ചരിത്ര ഗ്രന്ഥങ്ങളിലും തൃക്കാരിയൂർ കടന്നുവന്നിട്ടുണ്ട്.

കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാരുടെ സ്ഥാനപേരു 'കോത' എന്നായിരുന്നു. ചേര രാജക്കന്മാരുടെ മലയോരപ്രദേശങ്ങളുടെ തലസ്ഥാനം ഇവിടെയായിരുന്നു. അവരുടെ ബഹുമാനാർത്ഥമാവാം സ്ഥലത്തിനു കോതമംഗലം എന്ന് പേര് വന്നത്..

ഭദ്രകാളി തീയാട്ടിന്‍റെ ഉത്ഭവസ്ഥലമാണ് തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രം..

ഉപദേവതകള്‍:-::-ഗണപതി,വനദുര്‍ഗ,സപ്തമാതൃക്കള്‍,അയ്യപ്പന്‍,യക്ഷി..

കോതമംഗലം നഗരത്തില്‍നിന്നും 4 km അകലെയാണ് ക്ഷേത്രം..