ചുവർചിത്രകലാ മ്യൂസിയം
---------------------------------------
വിവിധ കാലഘട്ടങ്ങളിലെ ഇന്ത്യൻ ചിത്രകലയെ ശേഖരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയ അന്നത്തെ കൊച്ചിരാജാവ് തൃശൂരിൽ ഒരു ചിത്രകാല മ്യൂസിയം ആരംഭിക്കാൻ തീരുമാനിച്ചു. തീപ്പെട്ട കൊച്ചിമഹാരാജാവിന്റെ നാമധേയത്തിൽ തൃശൂർ ടൗൺ ഹാളിൽ ആരംഭിച്ച ഈ ചിത്രശേഖരം 1938 ഡിസംബറിൽ അന്നത്തെ കൊച്ചി ദിവാനായിരുന്ന ഷണ്മുഖം ചെട്ടി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കേരളത്തിലെ ക്ഷേത്രങ്ങളിലേയും കൊട്ടാരങ്ങളിലേയും മികച്ച ചുവർചിത്രങ്ങളുടെ പകർപ്പുകൾ 'ശ്രീമൂലം ചിത്രശാല' എന്നറിയപ്പെട്ടിരുന്ന ഈ മ്യൂസിയത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു. അക്കാലത്തെ പ്രമുഖ ചിത്രകാരന്മാരായിരുന്ന ടി. ആർ. മാധവവാര്യർ, വി. എസ്. ഉണ്ണിനായർ, എൻ. ഒ. ആന്റണി എന്നിവരായിരുന്നു പകർപ്പുകൾ തയ്യാറാക്കിയത്. മഡ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിലെ വി. ആർ. ചിത്രയുടെ മേൽനോട്ടത്തിലും ബോംബേയിലുള്ള ജയന്തിലാൽ ടി. പരേഖിന്റെ മാർഗ്ഗനിർദ്ദേശത്തിലുമായിരുന്നു ചിത്രങ്ങൾ പകർത്തിയത്. മട്ടാഞ്ചേരി കൊട്ടാരം, ചെമ്മന്തിട്ട ക്ഷേത്രം, വടക്കുംനാഥ ക്ഷേത്രം, കാഞ്ഞൂർ പള്ളി, പുതുക്കാട് പള്ളി എന്നിവിടങ്ങളിലെ ചുമർചിത്രങ്ങൾക്ക് പുറമേ അജന്തയിലേയും ബാഘിലേയും ചിത്രങ്ങളും ഇവർ പകർത്തി.
ശ്രീമൂലം ചിത്രശാലയിൽ പ്രദർശ്ശനത്തിനുണ്ടായിരുന്ന 34 ചിത്രങ്ങളാണ് ഇന്ന് ഈ മ്യൂസിയത്തിൽ പ്രദർശ്ശിപ്പിച്ചിട്ടുള്ളത്.

ഇന്ത്യയിലെ ചുവർചിത്രങ്ങൾ
-------------------------------------------
മനുഷ്യന്റെ സർഗ്ഗാത്മകതയുടെ ആദിമ സാക്ഷ്യങ്ങളായ പാറച്ചിത്രങ്ങളാണ് ചുവർചിത്രങ്ങളുടെ പൂർവ്വ മാതൃകകൾ. ചിത്രകലയ്ക്ക് പ്രത്യേക പ്രതലമൊരുക്കുന്ന രീതി പ്രത്യക്ഷപ്പെടുന്നത് വാസ്തുവിദ്യയുടെ വികാസത്തോടെയാണ്. ആദ്യകാലത്ത് കളിമൺ പ്രതലങ്ങളായിരുന്നു ചിത്ര രചനയ്ക്ക് ഉപയോഗിച്ചിരുന്നത്. പിന്നീട് അത് കുമ്മായത്തിനു വഴിമാറി.
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ചുവർചിത്രങ്ങൾ മദ്ധ്യപ്രദേശിലെ ജോഗിമാറാ ഗുഹകളിലേതാണ്. എന്നാൽ ചരിത്രപരമായി പ്രാധാന്യവും സൗന്ദര്യപരമായി മികവും പുലർത്തുന്ന ചിത്രങ്ങൾ അജന്തയിലെ ബൗദ്ധഗുഹകളിലാണുള്ളത്. ബി സി 1-2 നൂറ്റാണ്ടുമുതൽ എ ഡി 6 ആം നൂറ്റാണ്ടുവരെ വിവിധ കാലഘട്ടങ്ങളിൽ വരച്ചവയാണ് അജന്താചിത്രങ്ങൾ. നേർത്ത കളിമൺ പ്രതലത്തിലാണ് ചിത്രങ്ങൾ വരക്കപ്പെട്ടത്. ഔറംഗാബാദിനടുത്തുള്ള എല്ലോറാ ഗുഹകളിലും ചുമർചിത്രങ്ങളുടെ അവശേഷിപ്പുണ്ട്. ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ മച്ച് വിജയനഗര കാലഘട്ടത്തിലെ ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിൽ രണ്ട് അടരുകളായി ചുവർചിത്രങ്ങൾ കാണാം, 17ആം നൂറ്റാണ്ടിലെ നായക് കാലഘട്ടത്തിലെ ചിത്രങ്ങളും ആദ്യകാല ചോള ചിത്രങ്ങളും. ബദാമിയിലെ ചിത്രങ്ങളാണ് ഇന്ന് നിലനിൽക്കുന്ന ഹൈന്ദവ ക്ഷേത്രചിത്രങ്ങളിൽ ഏറ്റവും പഴയത്. കാഞ്ചീപുരത്തെ കൈലാസനാഥ ക്ഷേത്രത്തിന്റെ പ്രദക്ഷിണപഥത്തിലെ ചുവരുകളിൽ ഒരുകാലത്ത് തീവ്രവർണ്ണങ്ങളാൽ ആലേഖനം ചെയ്യപ്പെട്ട ചിത്രങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴും തിരിച്ചറിയാൻ കഴിയുന്നതാണ് അതിന്റെ അവശേഷിപ്പുകൾ. വിജയനഗര കാലഘട്ടത്തിലെ പ്രധാന തീർത്ഥാടന, വാണിജ്യകേന്ദ്രമായിരുന്ന ലപാക്ഷിയിൽ നായക് സഹോദരങ്ങളായ വീരണ്ണ, വിരൂപണ്ണ എന്നിവർ 16 ആം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ മണ്‌ഡപത്തിലെ മച്ചിൽ ഇന്ത്യൻ മദ്ധ്യകാല ചുവർചിത്രങ്ങളുടെ മാതൃകകൾ ദർശ്ശിക്കാൻ കഴിയും.
ഇന്ത്യൻ ചിത്രകലയുടെ സാങ്കേതിക പാരമ്പര്യത്തെക്കുറിച്ച് പല പൗരാണിക ഗ്രന്ഥങ്ങളിലും പരാമർശമുണ്ട്. ഇതിൽ ഏറ്റവും പഴക്കമേറിയത് 4 ആം നൂറ്റാണ്ടിനും 7 ആം നൂറ്റാണ്ടിനും ഇടയിൽ രചിക്കപ്പെട്ടതെന്ന് കരുതുന്ന വിഷ്ണുധർമ്മോത്തര പുരാണമാണ്. ഈ ഗ്രന്ഥത്തിൽ 'ചിത്രസൂത്രം' എന്ന ഒരു അധ്യായം തന്നെ ചിത്രകലക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. അഭിലാഷിതാർത്ഥ ചിന്താമണി, സമരാംഗണ സൂത്രധാര, ശിൽപരത്നം തുടങ്ങിയ ഗ്രന്ഥങ്ങളിലും ഇന്ത്യൻ ചിത്രകലയുടെ രീതിശാസ്ത്രത്തെക്കുറിച്ചും സിദ്ധാന്തങ്ങളെക്കുറിച്ചുമുള്ള വിലപ്പെട്ട വിവരങ്ങളുണ്ട്.

കേരളത്തിലെ ചുവർചിത്രങ്ങൾ
-----------------------------------------------
9 ആം നൂറ്റാണ്ടുമുതൽ 19 ആം നൂറ്റാണ്ടിന്റെ മധ്യദശകങ്ങൾ വരെയുള്ളതാണ് കേരളത്തിലെ പുരാതന ചുവർചിത്രങ്ങൾ. കേരളീയ മാതൃകയിലുള്ള ഏറ്റവും പഴക്കമേറിയ ചുവർചിത്രങ്ങൾ ഉള്ളത് ഇന്നത്തെ കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിലാണ്. 9 ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ ചിത്രങ്ങളുടെ നേർത്ത അടയാളങ്ങൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.
കേരളീയ ചുവർചിത്രകലയുടെ ആരംഭം 9 ആം നൂറ്റാണ്ടിലാണെങ്കിലും ധാരാളമായി വരക്കപ്പെടാൻ തുടങ്ങിയത് 15 - 16 നൂറ്റാണ്ടുകളിലാണ്. ക്ഷേത്രങ്ങളുടെ ചുവരുകളിലും മച്ചുകളിലും കുമ്മായച്ചാന്തിൽ ചെയ്ത അലങ്കാരപ്പണികളിലുമാണ് ചുവർ ചിത്രങ്ങൾ രചിക്കപ്പെട്ടിരുന്നത്. കുമ്മായവും മണലും പ്രത്യേക അനുപാതത്തിൽ കൂട്ടിയ ശേഷം കടുക്കയുടെ നീര് ചേർത്ത് തയ്യാറാക്കിയ മിശ്രിതം കൊണ്ട് ചിത്രപ്രതലമൊരുക്കി അതിൻമേൽ പ്രകൃതിദത്ത ചായങ്ങളുപയോഗിച്ചായിരുന്നു രചന. പുരാണങ്ങളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും സ്വീകരിച്ച പ്രമേയങ്ങൾ ധ്യാനശ്ലോകങ്ങളെ അടിസ്ഥാനമാക്കി ആലേഖനം ചെയ്യപ്പെട്ടു. ക്ഷേത്രങ്ങളെ കൂടാതെ പുരാതനമായ പള്ളികളിലും കൊട്ടാരങ്ങളിലും ചുവർചിത്രങ്ങൾ കാണാം.
ഫോർട്ട് കൊച്ചിയിലെ മട്ടാഞ്ചേരി കൊട്ടാരം, തക്കലയിലെ പത്മനാഭപുരം കൊട്ടാരം, കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം, വടക്കുംനാഥൻ ക്ഷേത്രം, പാണ്ഡവത്തെ ശാസ്താക്ഷേത്രം, പുണ്ഡരീകപുരം ക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, പെരുന്ന ശ്രീ സുബ്രഹ്മണ്യക്ഷേത്രം, വൈക്കത്തിനടുത്തുള്ള കുടവച്ചൂർ ഗോവിന്ദപുരം ക്ഷേത്രം, തിരുനായത്തോട് ശങ്കരനാരായണ ക്ഷേത്രം, ചെമ്മന്തിട്ട ശിവക്ഷേത്രം, പെരുവനം ക്ഷേത്രം, തൃപ്രയാർ ശ്രീരാമക്ഷേത്രം, പാഞ്ഞാൾ അയ്യപ്പൻകാവ് ക്ഷേത്രം, കിള്ളിക്കുറിശ്ശിമംഗലം ശിവക്ഷേത്രം, തിരുമാന്ധാംകുന്ന് ക്ഷേത്രം, മൊഴാറ ക്ഷേത്രം, തൊടീക്കളം ക്ഷേത്രം, കോട്ടക്കൽ ശിവക്ഷേത്രം, കളിയാംവള്ളി ദേവീക്ഷേത്രം, ലോകനാർകാവ് ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം തുടങ്ങിയവ അമൂല്യമായ ചുവർചിത്രകലാ സമ്പത്തുള്ള കേരളത്തിലെ സങ്കേതങ്ങളാണ്.
അടിക്കുറിപ്പ് : എന്റെ കുട്ടിക്കാലത്ത് വീടിനടുത്തുള്ള ചേർപ്പ് ഭഗവതീ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു ചുറ്റും ചുവർചിത്രങ്ങൾ ഉണ്ടായിരുന്നു. കാലപ്പഴക്കം കൊണ്ട് പലതും തേഞ്ഞുമാഞ്ഞുപോയ നിലയിലായിരുന്നു. ചിത്രങ്ങൾ വരക്കപ്പെട്ടിരുന്ന കുമ്മായ പാളികൾ പലഭാഗങ്ങളിലും അടർന്നു വീണിരുന്നു. മാഞ്ഞുതുടങ്ങിയ ആ പൗരാണികതയെ ക്ഷേത്രനവീകരണം പൂർണ്ണമായി തേച്ചുമാച്ചു കളഞ്ഞു. ഇന്നിപ്പോൾ ചിത്രങ്ങളൊന്നുമില്ല. ചുവരുകൾ വെള്ളപൂശി നവീകരിച്ചിരിക്കുന്നു.

വിവരങ്ങൾ: സംസ്ഥാന പുരാവസ്തുവകുപ്പ് മ്യൂസിയം, കൊല്ലങ്കോട് കൊട്ടാരം - തൃശൂർ