കൈനൂർ മഹാദേവക്ഷേത്രം.
പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ ,പരശുരാമൻ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...
തൃശ്ശൂർ ജില്ലയിൽ കൈനൂർ ഗ്രാമത്തിലാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്...
കിഴക്ക് ദര്‍ശനമായി മഹാദേവന്‍ ഇവിടെ വാണരുളുന്നു...
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ കൂടാതെ നിത്യേന മുറജപം നടന്നിരുന്നത് ഇവിടെ മാത്രമാണ്....
പുരാതന തിരുവിതാംകൂർ രാജ്യത്തിൽ ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ് ആറു വർഷത്തിൽ ഒരിക്കൽ ശ്രീ പത്മനാഭ സ്വാമി പ്രീതിക്കായി നടത്തിവന്നിരുന്ന ഒരു യാഗമാണ് മുറജപം.രാജ്യ ഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവ്വമല്ലാതെ ഉണ്ടാകപ്പെടുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ് മുറജപം നടത്തിയിരുന്നത്.
മുൻപ് നിത്യേന മുറജപം നടത്താറുണ്ടായിരുന്നു ഇവിടെ. ഇടയ്ക്കെപ്പൊഴോ അതു നിന്നുപോയി.മുറജപത്തിനായി കേരളത്തിലെ പ്രശസ്തരായ വേദ പാണ്‌ഡിതർ ഇവിടെ ഒത്തു ചേർന്നിരുന്നു. മുറ എന്നാൽ ആദ്യം മുതൽ അവസാനം വരെയുള്ള വേദം എന്നാണർത്ഥം. വേദങ്ങൾ ആദ്യം മുതൽ അവസാനം വരെ തുടർച്ചയായി ജപിക്കുകയാണ് മുറജപം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്...
തൃശ്ശൂർ - പുത്തൂർ റൂട്ടിൽ കൈനൂരിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൂർക്കനിക്കരയിൽ നിന്നും എത്തിച്ചേരാവുന്നതാണ്.