ഉളിയന്നൂർ മാടത്തിലപ്പന്‍ മഹാദേവക്ഷേത്രം...
പെരിയാറ്റിൻ കരയിലുള്ള ഈ ക്ഷേത്രം പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്...
എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തില്‍ ഉളിയന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ചിരപുരാതന ക്ഷേത്രമാണ് ഉളിയന്നൂർ മഹാദേവക്ഷേത്രം. പെരിയാർ രണ്ടായി പിരിഞ്ഞ് ഉണ്ടായ ഉളിയന്നൂർ ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
രണ്ടു ക്ഷേത്രങ്ങള്‍ ഉള്ള സമുച്ചയം ആണ് ഉളിയന്നൂർ മഹാദേവക്ഷേത്രം ..BC 525-ൽ തദ്ദേശീയ ബ്രാഹ്മണരുടെ നിർദ്ദേശാനുസരണം പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള മാടത്തിലപ്പന്‍ ക്ഷേത്രവും , മറ്റൊന്ന് പെരുന്തച്ചനാൽ നിർമ്മിക്കപ്പെട്ട ക്ഷേത്രവും...
പെരുന്തച്ചന്‍റെ സ്വന്തം ഗ്രാമവും ഇതുതന്നെയായിരുന്നുവത്രേ. തന്മൂലം ഉളിയന്നൂർ പെരുന്തച്ചൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്..പെരുന്തച്ചൻ തന്‍റെ മകനെ ഉളി എറിഞ്ഞുകൊലപ്പെടുത്തിയ സ്ഥലമായതിനാലാണ് ഉളിയന്നൂർ എന്ന പേരു വന്നത് എന്നും ഒരു വിശ്വാസമുണ്ട്. ഈ ക്ഷേത്രത്തിന്‍റെ മുഖ മണ്ഡപം പണിയുംമ്പോഴാണ് കുടം പിടിപ്പിച്ച് കൊണ്ടിരുന്ന പെരുന്തച്ചന്‍ താഴെ കഴുക്കോല് തട്ടി കയറ്റി കൊണ്ടിരുന്ന മകനെ അസൂയ മൂലം ഉളിയെറിഞ്ഞ് കൊന്നതെന്ന് പഴമ.
പറയി പെറ്റ പന്തിരുകുലത്തിലെ ഒരു അംഗമാണ് പെരുന്തച്ചൻ. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു (മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും ഇദ്ദേഹമാണു തച്ചുശാസ്ത്രത്തിൽ അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു് ഐതിഹ്യം.കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മിച്ചതാണെന്നാണ് വിശ്വാസം.
പരശുരാമൻ പ്രതിഷ്ഠിച്ച ശിവലിംഗപ്രതിഷ്ഠയിൽ നിന്നും 20 മീറ്ററോളം ദൂരെമാറിയാണ് പെരുന്തച്ചൻ ക്ഷേത്രം നിർമ്മിച്ചത്.
പരശുരാമന്‍ പ്രതിഷ്ഠിച്ച മാടത്തിലപ്പന്‍ ക്ഷേത്രം കൂടി ഉള്‍ക്കൊള്ളുന്നതാണ് ഉളിയന്നൂര്‍ ക്ഷേത്ര സമുച്ചയം.
ഏകദേശം 18 അടി ഉയരമുള്ള ശ്രീകോവിലില്‍ ആണ് മാടത്തിലപ്പന്‍ വാഴുന്നത്.
പരശുരാമന്‍ പ്രതിഷ്ഠിച്ച മാടത്തിലപ്പന്‍ ക്ഷേത്രം കൂടി ഉള്‍ക്കൊള്ളുന്നതാണ് ഉളിയന്നൂര്‍ ക്ഷേത്ര സമുച്ചയം.
ഏകദേശം 18 അടി ഉയരമുള്ള ശ്രീകോവിലില്‍ ആണ് മാടത്തിലപ്പന്‍ വാഴുന്നത്.
ക്ഷേത്രം നിൽക്കുന്നത് വളരെ ഉയർന്ന സ്ഥലത്താണ്. പെരിയാറ്റിൽ നിന്നും ഇത്രയും സ്ഥലം ക്ഷേത്രത്തിനുവേണ്ടി ഉയർത്തിയെടുത്തതാണന്നാണ് വിശ്വാസം.