2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

തിരുവാമനപുരം ക്ഷേത്രം തിരുവനന്തപുരം ജില്ല





തിരുവാമനപുരം ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ ഒരു ക്ഷേത്രം. വാമനപുരത്ത് നിന്ന് കാരേറ്റ് വഴി ആനാക്കുടിയിലേക്കുള്ള മാര്‍ഗത്തില്‍ ഒരു കിലോ മീറ്റര്‍ അകലെ ആറ്റിന്റെ കരയിലായി സ്ഥിതിചെയ്യുന്നു. പ്രധാന പ്രതിഷ്ഠ വാമനമൂര്‍ത്തി. ഗണപതി, നാഗം, ഭൂതത്താന്‍ എന്നീ ഉപദേവതകള്‍ ഉണ്ട്. രണ്ട് നിലയില്‍ ചതുരാകൃതിയിലുള്ള ശ്രീകോവിലിന്റെ ദര്‍ശനം കിഴക്കോട്ടാണ്. പ്രധാന നിവേദ്യം 'പടറ്റിക്കായ്'. ഉത്സവം എട്ട് ദിവസത്തേക്കാണ്. കുംഭമാസത്തിലെ തിരുവോണത്തിന് ആറാട്ട് നടക്കുന്നു.
ഇവിടത്തെ കാരാണ്മ ചെങ്ങന്നൂര്‍ മുല്ലമംഗലത്തു മഠത്തിലെ മൂസ്സതുമാര്‍ക്കായിരുന്നു. ദിവസേന അഞ്ച്പൂജ നടത്തിവരുന്നു. മൂന്ന് ശീവേലിയും പതിവുണ്ട്.
ഒരു കാലത്ത് ഈ ക്ഷേത്രം അകവൂര്‍മന വകയായിരുന്നു. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ്. ഈ ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ പെരുന്തറ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. ആ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങള്‍ പെരുന്തറദേവി, പുളിമാത്ത് ശിവന്‍, വെള്ളാനിക്കര ശിവന്‍, ആറ്റിപ്പുഴ ശാസ്താവ് എന്നിവയാണ്.