ശ്രീ മുണ്ടേരി ക്കാവ് മഹാലക്ഷ്മി ക്ഷേത്രം
റൂട്ട്: കണ്ണൂരിൽ നിന്ന് 1 8 കിമി വടക്ക് കിഴക്ക് കാഞ്ഞിരോട് മുണ്ടെരിമെട്ട റോഡിൽ
പ്രതിഷ്ഠ മഹാലക്ഷ്മി പഴക്കമുള്ളത്
മുണ്ടേരിക്കാവ് മഹാലക്ഷ്മി ക്ഷേത്രം
റൂട്ട് കണ്ണൂർ മട്ടന്നൂർ \ഇരിക്കൂർ റൂട്ടിൽ കുടുക്കിമെട്ടയിൽ നിന്ന് നാലരകിമി അകലെ മുണ്ടേരി മെട്ടയിൽ പാലം സ്റ്റോപ്പ്
വളരെയധികം പഴക്കം ഭാരവാഹികൾ അവകാശപ്പെടുന്ന (10000 കൊല്ലം )മുണ്ടെരിക്കാവ് മഹാലക്ഷ്മി ക്ഷേത്രത്തിൽ ജേഷ്ഠാ ഭഗവതിയുടെ പ്രതിഷ്ഠ കൂടെയുണ്ട് കൊല്ലത്തിൽ ഒരു ദിവസം മാത്രം (കന്നിമാസത്തിലെ തൃക്കേട്ട നക്ഷത്രം ആയ ദിവസം മാത്രം നട തുറന്നു പൂജ നടത്തുന്നു മഹാലക്ഷ്മി പൂജ എല്ലാ ദിവസവും ഉണ്ട് ഇന്നത്തെ ദിവസത്തെ പ്രധാന വഴിപാട് പായസം ആണ്
60 വയസ്സിനു മേൽ പ്രായമുള്ളവർക്ക് കുട്ടിക്കാലത്ത് കൊല്ലത്തിൽ ഒരു ദിവസം വന്നു പായസം കഴിപ്പിച്ചതിന്റെ ഓർമ ഉണ്ട് അക്കാലത്ത് ഈ സ്ഥലം വെറും കുറ്റിക്കാട് ആയിരുന്നു പുനഃ പ്രതിഷ്ഠ നടന്നിട്ടു 15 കൊല്ലത്തിലധികമായി
ക്ഷേത്രത്തിൽ എല്ലാ മാസവും മകം നക്ഷത്രത്തിൽ മകം തൊഴൽ പ്രാർത്ഥനയും അണ്ണാ ദാനവും പതിവ് ആണ്
നവരാത്രി ആഘോഷവും പ്രധാനമാണ്
ശാസ്താവും പ്രതിഷ്ഠ ആയി ഉണ്ട്
എല്ലാ ദിവസവും ഉഷ പൂജ
കന്നിയിലെ തൃക്കേട്ട പ്രതിഷ്ടാ ദിനം
ഭരണം Trustee board chairman Sree Mahalaksmi templeMunteri