തിരുമംഗലം മഹാദേവക്ഷേത്രം...
തിരുമംഗലം മഹാദേവക്ഷേത്രം...
പുരാതനകേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്..
തൃശൂർ ജില്ലയിൽ എങ്ങാണ്ടിയൂരിനടുത്തായി തിരുമംഗലം ദേശത്താണ് തിരുമംഗലംക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമ പ്രതിഷ്ഠിതമെന്നു വിശ്വസിക്കുന്നുവെങ്കിലും ഇവിടെ ശിവലിംഗം സ്വയംഭൂവാണ്. മഹാദേവനൊപ്പംതന്നെ മഹാവിഷ്ണുവിനും പ്രധാനമൂർത്തിയായി പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്...
ക്ഷേത്രതന്ത്രം പഴങ്ങാപറമ്പ് മനയ്ക്ക് നിക്ഷിപ്തമാണ്. ഇവിടെ ശിവരാത്രിക്കുള്ള പ്രാധാന്യം പോലെതന്നെ അഷ്ടമിരോഹിണിക്കും വിശേഷ ആഘോഷങ്ങൾ പതിവുണ്ട്. ദേവന് പ്രധാന നിവേദ്യം ത്രിമധുരമാണ്. തിരുമംഗലത്തപ്പന് ത്രിമധുരം നിവേദിച്ചാൽ ജീവിതം മധുരിക്കുമെന്നാണ് വിശാസം.
തിരുമംഗലത്തപ്പൻ ബാധകൾ ഒഴിവാക്കി രക്ഷനൽകുന്നൂവെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ എന്നും ബാധാപീഢിതരുടെ തിരക്ക് കാണും. കൂടാതെ ധാരാളം അപസ്മാരരോഗികളും ആശ്വാസം തേടി എത്താറുണ്ട്.
ഉപദേവതകൾ:-
ശാസ്താവ്, ഗണപതി, ഭഗവതി, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് ഉപദേവതകൾ. ഇതിൽ ശാസ്താവ് പത്നീസമേതനായി ശോഭിക്കുന്നു. പദ്മാസനടിലിരിക്കുന്ന ദേവൻ പൂർണ്ണ – പുഷ്കല എന്നീ ദേവിമാരാൽ സേവിതനും ഹരിഹരപുത്രനുമാണെന്നാണ് സങ്കല്പം.