തിരുമല തിരുപ്പതി ക്ഷേത്രം
ഞങ്ങളുടെ ശ്രീഹരികോട്ട സന്ദര്‍ശനം കഴി ഞ്ഞു പ്രധാന ലക്‌ഷ്യം തിരുപ്പതി വെങ്കടാ ചലപതി ക്ഷേത്രം സന്ദര്ശിക്കുക എന്നതാ യിരുന്നു. അങ്ങോട്ട് പോകുന്ന വഴിയ്ക്ക് കാളഹസ്തി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ പോകുന്ന ആരാധനാലയം എന്ന രീതിയില്‍ ഭാരതത്തിലെ ഒന്നാമതും ലോകത്തിലെ വത്തിക്കാന്‍ കഴിഞ്ഞാല്‍ രണ്ടാമതും ആയ ആരാധനാലയം , ഇന്ത്യയിലെ ഏറ്റവും ധനിക മായ ക്ഷേ ത്രം എന്നീ നിലയില്‍ പ്രശസ്തമാ യ ആന്ധ്ര പ്രദേശി ലെ തിരുമല കുന്നുകളിലാ ണ് ഈ ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ സ്വാമി പുഷ്ക രിണി നദിയുടെ തെക്കെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത് . റെയില്‍ റോഡു വഴി ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ആയി ബന്ധ പ്പെട്ടിരിക്കുന്നു ഈ ക്ഷേത്രം. റെനിഗുണ്ട വിമാനത്താവളം തിരുപ്പതിയില്‍ നിന്നും 10 കി മീ മാത്രം അകലെയാണ്.
കലിയുഗത്തിലെ ഭക്തജനങ്ങളുടെ ക്ഷേമ ത്തിന് വേണ്ടി വിഷ്ണുവിന്റെ അവതാര മായി ജനിച്ച വെങ്കടാചലപതി തിരുമലയിലെ ഏഴു കുന്നുക ളില്‍ ഒന്നായ വെങ്കടകു ന്നില്‍ ആണ് കുടികൊള്ളുന്നത്. ഇക്കാരണ ത്താല്‍ ഇതിനെ കലിയുഗ വൈകുണ്ഠം എന്നും പറയുന്നു. (വൈകുണ്ഠം വിഷ്ണുഭഗ വാന്റെ സ്വര്‍ഗീയ ഗേഹമാണല്ലോ ). ഈ ക്ഷേത്രം തിരുപതി ക്ഷേത്രം , തിരുമല ക്ഷേത്രം , ബാലാജി ക്ഷേത്രം എന്നുമൊക്കെ അറിയപ്പെടുന്നു. ഭഗവാനെ ബാലാജി, ഗോവിന്ദ, ശ്രീനിവാസ എന്നും വിളിക്കുന്നു. ശേഷാചലം പര്‍വതത്തിലെ ഏഴ് കുന്നുകള്‍ ചേര്‍ന്നതാണ് തിരുമല കുന്നുകള്‍. സമുദ്ര നിരപ്പില്‍ നിന്ന് ശരാശരി 853 മീറ്റര്‍ ഉയര ത്തില്‍ . ഈ ഏഴു കുന്നുകള്‍ വിഷ്ണുവിന്റെ സന്തത സഹചാരിയായ ആദിശേഷ നാഗ ത്തിന്റെ ഏഴു തലകളായി കരുതപ്പെടുന്നു. അവയിലെ ഏഴാമത്തെ കുന്നാണ്‌വെങ്കടാദ്രി. ഏഴു കുന്നുകളിലെ ക്ഷേത്രം എന്നും ഇതറിയ പ്പെടുന്നു. ഈ ക്ഷേത്ര സമുച്ചയം 26.75 ച. കി മീ. വിസ്തീര്‍ണം ഉള്ള സ്ഥലത്താകുന്നു.
ദ്രാവിഡ ശില്പ രീതിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഏ ഡി 300 ആമാണ്ടു സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. ആനന്ദനിലയം എന്നറിയപ്പെടുന്ന ശ്രീകോവിലിലെ പ്രതിഷ്ഠ നില്‍ക്കുന്ന നിലയില്‍ ഉള്ള ശ്രീ മഹാവിഷ്ണു വാണ്. എട്ടു സ്വയംഭുവായ വിഷ്ണു ക്ഷേത്ര ങ്ങളില്‍ ഒന്നാണിത്. ഭൂമിയിലെ 106 ആമ ത്തെതും അവസാനത്തേതുമായ ക്ഷേത്ര വും. ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനു വരിവരിയായി നില്‍ക്കാനുള്ള രണ്ടു ആധു നിക ക്യു സംവിധാനവും ഇവിടെ നിര്‍മ്മി ച്ചിട്ടുണ്ട്. അന്നദാനത്തിനുള്ള വലിയ കെട്ടിട വും അവരുടെ മുടി മുറിക്കാനുള്ള പ്രത്യേക കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് താമസിക്കാനുള്ള സൌകര്യങ്ങളും ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വരുമാനമുള്ള ഈ ക്ഷേത്രത്തില്‍ ശരാശരി 50,000 നും 100,000 നും ഇടയില്‍ ഭക്തര്‍ ദിവസേന ദര്‍ശനത്തിനു വരുന്നു. ഒരു വര്ഷം 300 നും 400 ലക്ഷം സന്ദര്‍ശകര്‍. ബ്രഹ്മോത്സ വം പോലെയുള പ്രത്യേക ഉത്സവസമയ ങ്ങളില്‍ 5 ലക്ഷം വരെ ആല്‍ക്കാര്‍ ദര്‍ശന ത്തിനു എത്തുന്നു.
ക്ഷേത്ര സംബന്ധമായ പുരാണം
ഈ ക്ഷേത്രത്തെപ്പറ്റി പല പുരാണ കഥകളും ഉണ്ട്. ദ്വാപര യുഗത്തില്‍ ആദി ശേഷ നാഗം ശേഷാചലം കുന്നുകളില്‍ ആയിരുന്നു താമസി ച്ചിരുന്നത്. ഈ ക്ഷേത്രം ആദി വരാഹ ക്ഷേത്രം എന്നും അറിയപ്പെടുന്നു. അസുരനായ ഹിരണ്യാക്ഷനെ കൊന്നതിനു ശേഷം വരാഹാവതാരം ഈ കുന്നുകളില്‍ വന്നു താമസിച്ചുവത്രേ. കലിയുഗത്തില്‍ നടന്ന ഒരു യജ്ഞത്തില്‍ യജ്ഞ വീതം ത്രിമൂര്‍ത്തികളില്‍ ആദ്യം ആര്‍ക്കാണ് കൊടുക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ നാരദമുനി യജ്ഞം നടത്തുന്ന ഋഷികളോട് ആവശ്യപ്പെട്ടു. അവരിലൊരാളായ ഭ്രുഗു മഹര്‍ഷി ത്രിമൂര്‍ത്തികളെ പരീക്ഷിക്കാന്‍ പുറ പ്പെട്ടു. ഭൃഗുവിനു കാലിന്റെ പാദത്തില്‍ ഒരു മൂന്നാം കണ്ണുണ്ടായിരുന്നു. ബ്രഹ്മാവിനെയും ശിവനെയും സന്ദര്ശിച്ചപ്പോള്‍ അദ്ദേഹം അവരറിയാതെ രക്ഷപ്പെട്ടു, എന്നാല്‍ വിഷ്ണുവിന്റെ അടുത്തു ചെന്നപ്പോള്‍ വിഷ്ണു അദ്ദേഹത്തെ അവഗണിച്ചു. ഇതില്‍ ക്ഷുഭിതനായ ഭൃഗു കാല്‍ കൊണ്ടു വിഷ്ണു വിന്റെ നെഞ്ചില്‍ തൊഴിച്ചു. വിഷ്ണു ഇതില്‍ കോപിഷ്ടനാകാതെ മഹര്‍ഷിയുടെ കാലില്‍ തലോടി അദ്ദേഹത്തിന്റെ കാലു വേദനിച്ചോ എന്ന് ചോദിച്ചു. ഇതിനിടയില്‍ സൂത്രത്തില്‍ മഹര്‍ഷിയുടെ മൂന്നാമത്തെ കണ്ണു കുത്തി പ്പൊട്ടിച്ചു. എന്നാല്‍ ലക്ഷ്മീ ദേവി ഭ്രുഗു മഹര്‍ ഷി വിഷ്ണുവിനെ അപമാനിച്ചു എന്ന് കരുതി വൈകുണ്ഠത്തില്‍ നിന്ന് പോയി, ഭൂമിയില്‍ മനുഷ്യ സ്ത്രീയായി കൊല്‍ഹാപൂ രില്‍ ജനിച്ചു തപസ്സനുഷ്ടിച്ചു. വിഷ്ണു ഭഗവാന്‍ ശ്രീനിവാസന്‍ ആയി ഭൂമിയില്‍ അവതരിച്ചു ലക്ഷ്മിയെത്തേടി തിരുമല കുന്നുകളില്‍ എത്തി. തനിച്ച് ജീവിച്ച ശ്രീനിവാസന്റെ സ്ഥിതി മനസ്സിലാക്കിയ ലക്ഷ്മി ബ്രഹ്മാവിനെയും ശിവനെയും പ്രാര്‍ഥിച്ചു , ഇവര്‍ രണ്ടു പേരും ഒരു പശുവി ന്റെയും പശുക്കുട്ടിയുടെയും രൂപം എടുത്തു. ലക്ഷ്മീ ദേവി ഈ പശുവിനെയും കുട്ടി യേ യും അന്നത്തെ തിരുമല ഭരിച്ചിരുന്ന ചോള രാജാവിന്റെ അടുത്തെത്തിച്ചു.. ശ്രീനിവാസന് ദിവസേന ആവശ്യമായ പാല്‍ ഇവരില്‍ നിന്ന് എത്തിക്കാന്‍ രാജാവ് ആവശ്യപ്പെട്ടു. ഇത് കുറെ നാള്‍ തുടര്‍ന്നുവരവേ ഒരു ദിവസം ഒരു ഇടയ ചെറു ക്കന്‍ ഈ പശുവിനെ അടിച്ചു , എന്നാല്‍ അടികൊണ്ടു മുറിവുണ്ടായത് ശ്രീനിവാസനായിരുന്നു. ഇതില്‍ ക്ഷുഭിതനായ ശ്രീനിവാസന്‍ ചോള രാജാവിനെ ഒരു പിശാ ചാകാന്‍ ശപിച്ചു, കാരണം ഭ്രുത്യന്മാരുടെ തെറ്റുകള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടത് യജമാനന്മാര്‍ ആയിരിക്കണം എന്നത് കൊണ്ടു. രാജാവ് മാപ്പപെക്ഷിചു ശാപ മോക്ഷ ത്തിനു അപേക്ഷിച്ചു. രാജാവ് അടു ത്ത ജന്മം ആകാശരാജാവായി ജനിച്ചു തന്റെ മകള്‍ പദ്മാവതിയെ ശ്രീനിവാസന് വിവാഹം കഴിച്ചു കൊടുത്താല്‍ ശാപ മോക്ഷം കിട്ടുമെ ന്നു അനുഗ്രഹിച്ചു. ശ്രീനിവാസന്‍ തിരിച്ചു തന്റെ മാതാവ് വകുലാ ദേവിയോടോപ്പം തിരുമല യില്‍ താമസിച്ചു. രാജാവ് ശാപ മോക്ഷത്തിനു അടുത്ത ജന്മത്തില്‍ ജനിച്ചു മകള്‍ പദ്മപുഷ്കരിണിയില്‍ ജനിച്ച പദ്മാവ തിയെ ശ്രീനിവാസന് വിവാഹം കഴിച്ചു കൊടു ത്തു. ഈ വിവരം അറിഞ്ഞ ലക്ഷ്മീ ദേവി തിരുമലയില്‍ എത്തി ശ്രീനിവാസനെയും പദ്മാവതിയെയും നേരിട്ടു കണ്ടു. എന്നാല്‍ ലക്ഷിയെ കണ്ട മാത്രയില്‍ ശ്രീനിവാസന്‍ ഒരു പ്രതിമയായി മാറി, പദ്മാവതിയും. ദ്വേഷ്യപ്പെ ട്ടു നിന്ന ലക്ഷ്മിമിയുടെ മുമ്പില്‍ ബ്രഹ്മാവും ശിവനും അവതരിച്ചു ഇതിന്റെയൊക്കെ ലക്‌ഷ്യം ഭഗവാന്‍ വിഷ്ണു കലിയുഗത്തില്‍ ഭക്തജനങ്ങളെ നേരായ വഴിയിലേക്ക് നയിക്കാന്‍ ഭഗവാന്‍ തിരുമലയില്‍ താമസി ക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചു. ഇത് കേട്ട് ലക്ഷ്മീ ദേവി വിഷ്ണു ഭഗവാന്റെ വിഗ്രഹത്തിന്ടെ ഇടതു ഭാഗത്ത് സ്ഥാനം പിടിച്ചു. വലതു ഭാഗത്ത് പദ്മാവതിയും
ചരിത്രം
ക്ഷേത്രത്തിലെ സംഭാവനകളുടെ ആദ്യത്തെ രേഖ 966 ഇല പല്ലവ രാജ്ഞിയായ സമാവ യു സടെ പേരില്‍ ആയിരുന്നു. അവര്‍ ധാരാ ളം രത്നങ്ങളും 10 ഏക്കര്‍ വസ്തുവും കൊടു ത്തു. ഈ വസ്തുവില്‍ നിന്ന് കിട്ടുന്ന വരുമാ നം പ്രധാനപ്പെട്ട ഉത്സവങ്ങള്‍ നടത്താന്‍ ഉപ യോഗിക്കാനായിരുന്നു നിര്‍ദ്ദേശം. ഒമ്പതാം നൂറ്റാ സണ്ടില്‍ പല്ലവ രാജ വംശവും പത്താം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാരും 14, 15 ആം നൂറ്റാണ്ടുകളില്‍ വ്ജയനഗര രാജ്യത്തെ പ്രധാനികളും വെങ്കടെശ്വര ഭക്തന്മാരായി രുന്നു. വിജയ നഗര സാമ്രാജ്യത്തിന്റെ കാല ഘട്ടത്തിലാണ് ഇന്നത്തെ സ്വത്ത് വകകള്‍ കൂടുതലും ക്ഷേത്രത്തിനു ലഭിച്ചത്. 1517 ല്‍ വിജയ നഗരം ഭരിച്ചിരുന്ന കൃഷ്ണദേവരായര്‍ പല പ്രാവശ്യം ക്ഷേത്രത്തില്‍ വരുകയും ശ്രീകോ വില്‍ (ആനന്ദ നിലയം) സ്വര്‍ണ ത്തില്‍ പൊതിയാനുള്ള സ്വര്‍ണം സംഭാവന ചെയ്യുകയുമുണ്ടായി. വിജയനഗര സാമ്രാജ്യം അധ:പതിച്ച ശേഷം മൈസൂര്‍ രാജാക്കന്മാരും മറ്റു ചില രാജാക്കന്മാരും പല വസ്തുക്ക ളും സംഭാവന ചെയ്തു. മറാത്ത പടനായക നായിരുന്ന രാജീവ് ഭോന്‍സ്ലെ ( 1755 ഇല മരി ച്ചു) ക്ഷേത്ര ഭരണത്തിന് ഒരു സ്ഥിരം സംവി ധാനം ഉണ്ടാക്കി വിജയ നഗര സാമ്രാജ്യം അധ:പതിച്ച ശേഷം ക്ഷേത്രം 1656 ഇല ഗോല്‍ക്കൊണ്ടാ ഭരണാ ധികാരികളുടെ കീഴിലും കുറച്ചു നാള്‍ ഫ്രെഞ്ച് അധീനത്തിലും 1801 വരെ കര്‍ ണാട്ടിക് നവാബിന്റെ ഭരണത്തിലും ആയിരുന്നു. 19 ആം നൂറ്റാണ്ടിന്റെ ആദ്യവര്‍ ഷങ്ങളില്‍ ബ്രിട്ടീഷ് ഈസ്റ് ഇന്ത്യ കമ്പനി യുടെ ഭരണത്തിലും ആയി. അവര്‍ ക്ഷേത്ര ഭരണം പാട്ടത്തിനു ലേലം വിളിച്ചു ഒരാളെ ഏല്പ്പിച്ചു. പാട്ടത്തിനു എടുത്തയാല്‍ കമ്പനിക്കു ഒരു തുക വാടകയായി കൊടു ക്കുക എന്നതായിരുന്നു വ്യവസ്ഥ. അതിനു വേണ്ടി ക്ഷേത്രത്തി ലെ പൂജക്കും മറ്റും നികുതി ചുമത്തി വന്നു. 1843 ഇല് ഈസ്റ് ഇന്ത്യാ കമ്പനി മറ്റു ക്ഷേത്രങ്ങളോടൊപ്പം ഈ ക്ഷേത്രവും മാതിരാമ്ജി മഠത്തിലെ മഹന്തുകള്‍ക്ക് കൈമാറി. ഇവര്‍ വിചാരണ കര്‍ത്താക്കള്‍ ആയി നാല് തലമുറകള്‍ 1933 വരെ തുടര്‍ന്നു. അതിനു ശേഷമാണ് തിരു മല തിരുപ്പതി ദേവസ്ഥാനം ഉണ്ടാക്കി ക്ഷേത് രത്തിനു സ്വന്തമായ ഭരണ സംവിധാനം ഉണ്ടാ ക്കിയത് 1933 ലെ നിയമം 1951 ലെ ഹിന്ദു റിലിജിയസ് ചാരിറ്റബിള്‍ ട്രസ്റ്റു നിയമത്തിന്റെ കീഴിലാക്കി .1966 ഇല വീണ്ടും ക്ഷേത്രം ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ കീഴിലാക്കി . 1979 ഇല് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ തിരുമ ല തിരുപതി ദേവസ്ഥാന നിയമം അനുസരിച്ച് എക്സിക്യുട്ടീവ് ആഫീസര്‍ , ചെയര്‍മാന്‍ , ആന്ധ്ര സര്‍ക്കാര്‍ നിയമിച്ച രണ്ടു പേര്‍ ഇവരടങ്ങിയ ഒരു കമ്മറ്റിയുടെ കീഴിലാക്കി.

ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ചുവരു സകളിലും മറ്റും ഉള്ള ലിഖിതങ്ങ ലാണ്. 640 ലധികം ചുവരെഴുത്തുകളാണ് ഇവിടെ ഉള്ളത്. ചരിത്ര പരവും സാംസ്കാ രികവും ഭാഷാപരവും ആയ പ്രാധാന്യം ഉള്ള എഴുത്തുകളാണിവയെല്ലാം. ഇവയെല്ലാം തമിഴ് കന്നട, തെലുങ്ക് ഭാഷകളില്‍ ആയിരു ന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം ഇത് പരിഭാഷയോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ടു . കൂടാതെ ക്ഷേത്രത്തിന്റെ പക്കല്‍ 3000 ചെമ്പു ഫലകങ്ങള്‍ ഉണ്ട്, ഇവയില്‍ അങ്കമാ ചാര്യയുടെ തെലുങ്കു സങ്കീര്‍ത്തനങ്ങലാണ് എഴുതിയിട്ടുള്ളത് . ഭാഷാപരമായി വളരെയ ധികം പ്രാധാന്യം ഉള്ളതായിരുന്നു ഇത്. തിരുപതി ക്ഷേത്രത്തിലെ ആചാരങ്ങള്‍ പലതുണ്ട് എങ്കിലും ക്ഷേത്രത്തില്‍ വരുന്ന ഭക്തര്‍ മുടി വടിക്കുന്നത് ഒരു പ്രത്യേക ആചാ രമാണ്. ഇവിടെ വരുന്ന ഭക്തരില്‍ മിക്കവാ റും അവരുടെ മുടി മുഴുവന്‍ വടിച്ചു മാറ്റുന്ന ത് പതിവാണ്. ഓരോ ദിവസവും മുറിക്കുന്ന മുടി ഒരു 1000 കി ഗ്രാം വരെ കാണുമെന്നു തോന്നുന്നു. ഈ മുടി വാര്‍ഷികമായി ആര്‍ ക്കെങ്കിലും ലേലം വിളിച്ചു കൊടുക്കുകയാ ണ് പതിവ്. ഇതില്‍ നിന്ന് തന്നെ 60 ലക്ഷം ഡോളര്‍ വരുമാനം ക്ഷേത്രത്തിനു കിട്ടുന്നു വത്രേ. ഹുണ്ടിയില്‍ നിന്ന് കിട്ടുന്ന സംഭാവന കഴിഞ്ഞു രണ്ടാമത്തെ വരുമാനം ഇത് തന്നെ. ഈ മുടി ആള്‍ക്കാര്‍ക്ക് മുടി വച്ച് പിടിപ്പിക്കാനും മുറിയുടെ ടോപ്പ് ഉണ്ടാക്കാ നും വിദേശത്തില്‍ ഉപയോഗിക്കുന്നു. ഈ മുടി മുറിക്കല്‍ പ്രക്രിയയുടെ പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ കാട്ടില്‍ കൂടി നടക്കുമ്പോള്‍ ബാലാ ജിയുടെ തലയില്‍ ഒരു നായാട്ടുകാരന്‍ എറി ഞ്ഞ കല്ല് കൊണ്ടു തലയിലെ കുറച്ചു മുടി വേര്‍പെട്ടു പോയി ആ ഭാഗം കഷണ്ടിയുള്ളത് പോലായി. ഇത് കണ്ടു നീലാദേവി എന്ന ഗന്ധര്‍വ രാജകുമാരി ഭഗവാന്റെ സുന്ദര മായ മുഖത്തിന് ഇങ്ങനെ ഒരു അഭംഗി ഉണ്ടാ വാന്‍ പാടില്ല എന്ന് കരുതി അവര്‍ തന്റെ മുറിയുടെ ഒരു ഭാഗം മുറിച്ചു ഭഗവാന്റെ തലയില്‍ തന്റെ മാന്ത്രിക ശക്തിയുപയോ ഗിച്ച് ഒട്ടിച്ചു വച്ചു. ഭഗവാന്‍ അവരുടെ ത്യാഗം മനസ്സിലാക്കി സുന്ദരിയായ അവരുടെ മുടി അവര്‍ ത്യജിച്ചതിന്റെ ഓര്‍മ്മക്കായി ഭക്തരാ യി വരുന്നവര്‍ അവരുടെ മുടി മുറിച്ചു വഴിപാടായി കൊടുക്കുമെന്ന് ഗന്ധര്‍വ രാജ കുമാര്‍ക്ക് ഉറപ്പു കൊടുത്തു. അങ്ങനെ കിട്ടുന്ന മുടി മുഴുവന്‍ നീലാദേവിക്കു കിട്ടു മെന്നും വാഗ്ദാനം ചെയ്തു. നീലാദേവി ഏഴു കുന്നുകളില്‍ ഒന്നായ നീലാദ്രിയില്‍ താമസം ആക്കുകയും ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു.
കഥ ഏതായാലും ഞങ്ങളുടെ കോളേജിലെ ആന്ധ്രാ തമിഴ് നാട് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് മുമ്പ് തിരുപ്പതിയില്‍ പോയി മുട്ടയടിച്ചു വരുന്നത് പണ്ടൊക്കെ ഒരു പതിവായിരുന്നു, തലയിലെ മുടി മുറിച്ചു കൊടുത്താല്‍ പരീക്ഷയില്‍ വിജയം ഉറപ്പാക്കാന്‍ ബാലാ ജിയുടെ അനുഗ്രഹം മതിയാവുമെന്നു അവരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു. ഞങ്ങള്‍ ഏതായാലും മുടി മുറിച്ചില്ല, എനിക്ക് 80 % ലധികം കഷണ്ടി ആയതു കൊണ്ടു മുറിക്കാന്‍ മുടി യില്ലാത്തത് കൊണ്ടും ശ്രീമതി അതിനു തയ്യാറാകാഞ്ഞത് കൊണ്ടും. തിരുപ്പതിയിലെ വലിയ ലഡദു വാങ്ങി ഞങ്ങള്‍ ദര്‍ശനം പൂര്‍ത്തിയാക്കി.