2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

തൊടിക്കളം ശിവക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ കണ്ണവം പഞ്ചായത്തിലാണ്



തൊടിക്കളം ശിവക്ഷേത്രം


തൊടിക്കളം ശിവക്ഷേത്രം 

റൂട്ട്:- കൂത്ത്‌പറമ്പ്- മാനന്തവാടി -കണ്ണവം റൂട്ടിൽ     കണ്ണവം പാലത്തിൽ   നിന്നും ഇടുംബ്ര റോഡിൽ   ഒന്നര കിമി അകലെ ക്ഷേത്ര കുളത്തിന്നരികിലൂടെഉയർന്ന പതിനെട്ടു പടികൾ    കയറണം  

ഐതിഹ്യം  രുദ്രന്നു വേണ്ടി പുരളിമല വാണ ഹരിശ്ച്ന്ദ്ര  പെരുമാൾ  ചുടല കാത്ത ചുടലക്കളമാന്നു തൊടിക്കളമായത് .ക്ഷേത്രത്തിനുനാല് നാഴിക വടക്ക് ശിവപുരം മുതൽ പേരാവൂര്‍ വരെ നീണ്ടു കിടക്കുന്ന വിശാലമായ പുരളിമലയുടെ  മധ്യത്തിലായി ഹരിശ്ച്ന്ദ്രകൊട്ടയുണ്ട്‌ .ഹരിശ്ച്ന്ദ്രവംശ ത്തിൽ പെട്ട ഒരു രാജാവ് കാശിയിൽ ചെന്ന് കാ ശിവിശ്വനാഥനെഭജിച്ചു.സന്തുഷ്ടനായ പരമ ശിവൻ  സ്വന്തമായി പൂജിക്കാൻ ഒരുശിവലിംഗംദാനംചെയ്തു.ഇത്പ്രതിഷ്ടിക്കാൻ വേ ണ്ടിഅലഞ്ഞപ്പോൾ 
ഒരു ചുടലക്കളത്തിൽ  നിന്നും ശിവൻ താണ്ഡവമാടുന്നതായി കണ്ടു അവിടെ ശിവലിംഗം പ്രതിഷ്ടിച്ചു പൂജ തുടങ്ങി 





     മറ്റൊരു   ഐതിഹ്യം 
അഞ്ഞൂറ് വർഷങ്ങൾക്ക്  മുൻപ്  തന്റെ പുത്രൻ സർപ്പ  ദംശനത്താൽ മ രിക്കുമെന്ന് ജ്യോതിഷി പറഞ്ഞപ്പോൾ     ധനികനായ ഒരു തമിൾ  ബ്രാമണ ൻ    തീർത്ഥാടനത്തിനിറങ്ങി പല ശിവ ക്ഷേത്രങ്ങളും  സന്ദർ  ശിച്ചു അവസാനം ഇവിടെ എത്തി ഭജനമിരുന്നു. മരണംഉറപ്പായിരുന്ന ദിവസം ഒരു ഉഗ്രൻ  വിഷ സർപ്പം ഫണം വിടർ ത്തി  ആടിയാടി വന്നപ്പോൾ    ഭയചകിതനായ മകൻ       ശ്രീ കോവിലിൽ    കയറി വിഗ്രഹത്തെ കെട്ടിപ്പിടിച്ചു കരയാൻ  തുടങ്ങി .അപ്പോൾ ശ്രീ കോവിലിൽ നിന്നും വലിയ ഒരു സർപ്പം  സാവകാശം ഇഴഞ്ഞു വന്നു മറ്റേതിനെ കൊത്തിക്കൊന്നു .മെല്ലെ   മാലൂർ  ഭാഗത്തേക്ക് ഇഴഞ്ഞു പോയി. തന്റെ നന്ദി അറിയിക്കാനായി ബ്രാമണൻ  മാലൂര്‍ ഭാഗത്തെ കുറെ സ്ഥലം വാങ്ങി നടയിൽ  സമർപ്പിച്ചു . വിഷസർപ്പം  വന്ന കുന്നിനു  ചതുർ  ത്തിക്കുന്നു എന്ന പേരും  കിട്ടി 

ചരിത്രത്തിൽ  നിന്ന് കണ്ണവം ഒരു കാലത്ത് വീര പഴശ്ശിയുടെ ആസ്ഥാന മായിരുന്നെങ്കിലും കമ്പനി പട്ടാളത്തിന്റെ ഒരു ആക്രമണത്തിൽ ക്ഷേത്ര മതിലിന്നു കേട്‌പറ്റിയപ്പോൾ  ക്ഷേത്രം രക്ഷിക്കാൻ  അദ്ദേഹം പിൻ വാങ്ങി  .
ആസ്ഥാനം കണ്ണവത്തിൽ  നിന്നും മണത്തണയിലേക്ക്  മാറ്റി .തബുരാന്നു ക്ഷേത്രത്തോട് ഉണ്ടായിരുന്ന മമതയും ബന്ധവും ആയിരുന്നു കാരണം പഴശ്ശി രാജാവിന്റെ കാലശേഷം ഒരു മൂസ്സതിന്റെ വകയായിരുന്നു ക്ഷേത്ര ഭരണം 1966ൽ   H.R&C.E  വകുപ്പ് ഏറ്റെടുത്തു  ഇപ്പോൾ  പുരാവസ്തു  വകുപ്പിന്റെ ഒരു സ്മാരകമായി ഇന്ത്യ ഗവർമ്മേണ്ട്  പ്രഖ്യാപിച്ചു


ക്ഷേത്ര ഘടന ശ്രീ കോവിൽ ,നമസ്കാര മണ്ഡപം ,ഉപദേവതകൾ ,ചുറ്റമ്പലം, വലിയ ബലിക്കല്ല് ,അഗ്രശാല ,കുളം,കിണറുകൾ  

ചുമർ  ചിത്രങ്ങൾക്ക്  പ്രശസ്തമാന്നു   ഈ ക്ഷേത്രം രാമായണത്തിലെയും ഭാഗവതത്തിലെയുംരംഗങ്ങളാന്നുചുമരുകളിൽ 

എഴുന്നൂറ്ചതുരശ്രഅടിയിലായി   
നാല്പതു പാനലുകളിൽ  നൂറ്റിയൻപത് ചിത്രങ്ങൾശ്രീകോവിലിന്റെ ചുമരുകളിൽ  ചിത്രങ്ങൾ  ക്കിടയിൽ  ചെങ്കല്ലിൽ  പണിതഅലങ്കാര തൂന്നുകൾ  ,ശില്പങ്ങൾ  എന്നിവയുംകാണേണ്ടതാണ്  ഏറ്റവും മുകളിൽ ച ങ്ങലകണ്ണി പോലെ തീർത്ത  രതി ശില്പങ്ങൾ ,യക്ഷ ഗന്ധർ  രൂപങ്ങളും ആരെയും ആകർഷിക്കും .കിഴക്കേ ചുമരിൽ  നന്ദി കേശ്വരൻ  കാണുന്ന ശിവ താണ്ഡവം,ഏകാദശ രുദ്രന്മാർ  ,അഘോരമൂർത്തി,ദ്വാദശ ആദിത്യന്മാർ  പടിഞ്ഞാറ് ബ്രമാവ്‌ ,വിഷ്ണു ,രാജാവ് തെക്ക് ഭാഗം ദക്ഷിണാമൂർത്തി,അഘോര ശിവൻ ,രുഗ്മണി സ്വയരം, ശ്രീകൃഷ്ണൻ , ബലരാമൻ ,കുചേലനും ശ്രീ കൃഷ്ണനും,ഗണപതി,ഗണപതി പ്രാതൽ ശാ സ്താവ്,ശങ്കരാചാര്യാർ ,ഹരിശ്ചന്ദ്രപ്പെരുമാൾ  പടിഞ്ഞാറ് രാമായണവുമായി ബന്ധപ്പെട്ടതും  വടക്ക് ദേവതകളും 
ശിവ വിഗ്രഹത്തിൽ  ഒരു മറുക് ഉണ്ട് ബ്രാമണബാലനെ രക്ഷിക്കാൻ  വന്ന സർപ്പ സൂചന 
ഗണപതി, അയ്യപ്പൻ എന്നിവയ്ക്ക് പുറമേ ബ്രമരകഷസ്സും ഉണ്ട് 
നട തുറന്നിരിക്കുന്ന സമയം രാവിലെ അഞ്ചു മുപ്പത് മുതൽ  പന്ത്രണ്ടു വരെ വൈകുന്നേരംഅഞ്ചു മുതൽ  എട്ട്‌  വരെ  
പ്രധാന വഴിപാടുകൾ ശംഖാഭിക്ഷേകം,രുദ്രഭിക്ഷേകം,ശർക്കര പായസം ,പഞ്ചാമൃതം
പ്രധാന ഉത്സവം ശിവ രാത്രിക്ക് വിളക്ക്,ഇളനീര്‍ അഭിഷേകം,
 വൃശ്ചികത്തിലെ അഷ്ടമിക്ക് ഇളനീര്‍ മാലൂർ  പടി വരെ ഘോഷ യാത്ര യായി എഴുന്നള്ളിക്കും