2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം



അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം ...

ത്രേതായുഗത്തിൽ ശ്രീരാമന്‍റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്‍റെ ഗുരുവായും ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും നിലകൊള്ളുന്ന ഭാർഗ്ഗവപുത്രൻ,പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...

തൃശൂർ ജില്ലയിൽ ചിറ്റിലപ്പള്ളി ഗ്രാമത്തിന്‍റെ ഭാഗമായിരുന്നു അവുങ്ങനൂർ എന്ന അവനൂർ ദേശത്താണ് അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം.ചെറിയ ക്ഷേത്രമാണിത് .

ടിപ്പുവിന്‍റെ  പടയോട്ടക്കാലത്ത് പണ്ഡിതന്മാരായ നമ്പിമാര്‍ താമസിച്ചിരുന്ന ഇല്ലങ്ങള്‍ പടയോട്ടത്തില്‍ തകരുകയും ഇല്ലങ്ങളോടനുബന്ധിച്ച ക്ഷേത്രങ്ങളും ചെറിയ കോട്ടകളും നശിക്കുകയും ചെയ്തതായി അവങ്ങന്നൂരിനു ചരിത്രമുണ്ട് . പുരാതനമായ ഈ ക്ഷേത്രത്തിലും ആ അക്രമകാരിയുടെ കുതിര
കുളമ്പടി പതിഞ്ഞിട്ടുണ്ടാകാം...

വളരെ വര്‍ഷങ്ങളായി ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈ ക്ഷേത്രം , 2008 ല്‍ തദ്ദേശ ഗ്രാമവാസികളുടെ ഉല്‍സാഹത്താല്‍ പുനരുദ്ധാരണം നടന്നു.

ധനു മാസത്തിലെ തിരുവാതിരയ്ക്ക് ഉത്സവം ആരംഭിക്കുന്നു ...

തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 8 km അകലെയായി ,തൃശൂര്‍-കുന്നുംകുളം റോഡില്‍ നിന്നും 4 km കിഴക്ക്  ക്ഷേത്രം സ്ഥിതി ചെയ്യുന്നു...