2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ശ്രീ കാള ഹസ്തി ക്ഷേത്രം




ശ്രീ കാള ഹസ്തി ക്ഷേത്രം


ഇപ്പോള്‍ തമിഴ് നാട്ടിലെ ക്ഷേത്രങ്ങളിലൂടെ യാണ് നമ്മുടെ യാത്രയെങ്കിലും കുറച്ചു നാള്‍ മുമ്പ് ആന്ധ്രയിലെ ശ്രീ ഹരികോട്ട സതീഷ്‌ ധവാന്‍ സ്പേസ് കേന്ദ്രത്തില്‍ ജോലിചെയ്യുന്ന ഞങ്ങളുടെ ഒരു ബന്ധുവി ന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്ന വഴി ആന്ധ്രപ്രദേശിലെ രണ്ടു ക്ഷേത്രങ്ങളില്‍ പോകാന്‍ കഴിഞ്ഞു. അവയെക്കുറിച്ച് എഴു തിയിട്ടാവാം തമിഴ് നാട്ടിലെ മറ്റു ക്ഷേത്രങ്ങ ളിലെ സന്ദര്‍ശനം എന്ന് കരുതുന്നു.
ശ്രീ ഹരി കോട്ടയില്‍ നിന്ന് തിരുപതിക്ക് പോകുന്ന വഴിക്കാണ് ശ്രീ കാളഹസ്തി എന്ന പ്രസിദ്ധ ശിവ ക്ഷേത്രം. തിരുപ്പതിയില്‍ നിന്ന് 36 കി. മീ. അകലത്തില്‍. ദക്ഷിണ ഭാര തത്തിലെ പ്രസിദ്ധമായ ഈ ശിവ ക്ഷേത്ര ത്തിനു പല പ്രത്യേകതകളും അവകാശപ്പെ ടാന്‍ ഉണ്ട്. ഇവിടെ വച്ചാണ് കണ്ണപ്പന്‍ എന്ന ശിവഭക്തന്‍ തന്റെ രണ്ടു കണ്ണുകളും ചുഴ ന്നെടുത്തു തുടര്‍ച്ചയായി രക്തം ഒഴുകിക്കൊ ണ്ടിരുന്ന ശിവലിംഗത്തില്‍ നിന്ന് രക്തം വാര് ‍ന്നു പോകുന്നത് നിര്‍ത്താന്‍ ബലിയര്‍പ്പിച്ചത്. പഞ്ചഭൂത സ്ഥലങ്ങ ളില്‍ ഒന്നായി അറിയ പ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വായു ലിംഗം എന്നറിയപ്പെടുന്നു. ഈ ക്ഷേത്രം ദക്ഷി ണ കാശി എന്നും അറിയപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടില് ആണ് ഈ ക്ഷേത്രത്തിന്റെ ഉള്‍ഭാ ഗം നിര്‍മ്മിച്ചതത്രെ, ബാഹ്യഭാഗം വിജയ നഗ ര , ചോള രാജാക്കന്മാരാലും പിന്നീട് നിര്‍മ്മി ച്ചു. വായു ഭഗവാന്റെ രൂപത്തില്‍ കാളഹ സ്തീശ്വരന്‍ ആയി ആരാധിക്കപ്പെട്ടു.
ഈ ക്ഷേത്രത്തെ പറ്റി പറയപ്പെടുന്ന പല കഥകളുമുണ്ട്. ഇവിടെ വച്ച് ഒരു എട്ടുകാലി, സര്‍പ്പം , ആന ഇവ ഒരുപോലെ ഭഗവാന്‍ ശിവനെ തപസ്സു ചെയ്തു. ശ്രീ കാള ഹസ്തി എന്ന പേരുതന്നെ ശ്രീ എന്ന എട്ടുകാലി യുടെയും കാള എന്നതു സര്‍പ്പത്തിന്റെ യും ഹസ്തം എന്ന ആനയുടെയും പേരുകളില്‍ നിന്നാണ് കിട്ടിയത്. ഇവര്‍ മൂന്നു പേരും അവ രവരുടെ രീതിയില്‍ ശിവനെ പ്രാര്‍ഥിച്ചു. ആന ദൂരെയുള്ള നദിയില്‍ നിന്ന് തുമ്പിക്ക യ്യില്‍ വെള്ളം കൊണ്ടു വന്നു അഭിഷേകം നടത്തി, എട്ടുകാലി അതിന്റെ ശക്തമായ വല കൊണ്ടു ചുറ്റി ശിവലിംഗത്തെ സംര ക്ഷിച്ചു , അതെ സമയം സര്‍പ്പം അതിന്റെ നാഗമാണിക്യം കൊണ്ടു ശിവലിംഗം അലങ്ക രിച്ചു. ഒരു ദിവസം ഇവര്‍ മൂന്നുപേരും ഏകദേ ശം ഒരേ സമയത്ത് ദേവനെ പൂജിക്കാന്‍ എത്തിയപ്പോള്‍ പ്രശ്നമായി. എട്ടുകാലി യുടെ രീതി പിടിക്കാത്ത ആന തുമ്പിക്കയ്യില്‍ നിറച്ചു വെള്ളം കൊണ്ടു വന്നു ശക്തിയായി ഒഴിച്ചത് കൊണ്ടു എട്ടുകാലിയുടെ വല പൊട്ടിപ്പോയി. . ഇത് കണ്ടു സര്‍പ്പത്തിനും എട്ടുകാലിക്കും കോപം കൂടി സര്‍പ്പം ആനയു ടെ തുമ്പിക്കയ്യില്‍ കയറി വിഷം തുപ്പി . കോപം മൂത്ത ആന തന്റെ തുമ്പിക്കൈ കൊണ്ടു ശിവലിംഗത്തില്‍ അടിച്ചു ശിവലിം ഗം പൊട്ടുകയും സര്‍പ്പം ചത്തു പോകുക യും ചെയ്തു. ഇതിനിട യില്‍ എട്ടുകാലിയും മരിച്ചു. വിഷം കയറിയ ആനയും മരിച്ചതോ ടെ ഇവര്‍ മൂന്നു പേരുടെയു ഭക്തിയുടെ ശക്തി കണ്ടു ശിവന്‍ ആനയ്ക്കും സര്‍പ്പ ത്തിനും മോക്ഷം കൊടുത്തു, എട്ടുകാലിയെ രാജാവായി പുനര്‍ജ്ജന്മം കൊടുത്തു ക്ഷേത്രസംരക്ഷണ ജോലിയും ഏല്പിച്ചു.
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു കഥ കണ്ണപ്പ സ്വാമിയെ കുറിച്ചാണ്. ശിവ ഭക്തനാ യ കണ്ണപ്പന്‍ ഒരു ദിവസം ക്ഷേത്രത്തില്‍ വന്നപ്പോള്‍ ശിവ വിഗ്രഹത്തിന്റെ കണ്ണില്‍ നിന്ന് രക്തം വാര്ന്നൊഴുകുന്നത് കണ്ടു. ഈ രക്ത വാര്‍ച്ച നിര്‍ത്താന്‍ അയാള്‍ തന്റെ ഒരു കണ്ണ് ചുഴന്നെടുത് രക്തം ഒഴുകിക്കൊ ണ്ടിരുന്ന കണ്ണില്‍ വ്ച്ചു. രക്തം ഒഴുകുന്നത്‌ എന്നിട്ടും നില്‍ക്കാതെ ആയപ്പോള്‍ കണ്ണപ്പന്‍ രണ്ടാമത്തെ കണ്ണും ചൂഴ്ന്നെടുക്കാന്‍ തുട ങ്ങിയപ്പോള്‍ ഭഗവാന്‍ അയാളെ തടയുക യും അയാള്‍ തന്റെ ഭക്തി പൂര്ണമാനെന്നു തെളിയിച്ചു കഴിഞ്ഞു എന്ന് പറഞ്ഞു അനു ഗ്രഹിക്കുകയും ചെയ്തു. ഇദ്ദേഹം പിന്നീട് കണ്ണപ്പ നായനാര്‍ എന്ന പ്രസിദ്ധ ശിവ ഭക്ത നും ദിവ്യനും ആയി അറിയപ്പെട്ടു, .
ഇവിടത്തെ ശിവലിംഗത്തിനു കര്‍പൂര ലിംഗം എന്നും പറയുന്നു. ഇതിനു കാരണം വായു ഭഗ വാന്‍ നീണ്ട കാലം കര്‍പ്പൂരം ഉപയോഗിച്ച് ശിവനെ കഠിന തപസ്സു ചെയ്തു. ശിവന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു ഞാന്‍ നിങ്ങളുടെ ഭക്തിയില്‍ പ്രീത നായീ, മൂന്നു വരം ചോദിച്ചു കൊള്ളൂ എന്ന് പറഞ്ഞു. വായുദേവന്‍ പറഞ്ഞു ഞാന്‍ എല്ലായിടത്തും ഉണ്ടായിരി ക്കണം , ജീവന്റെ അവിഭാജ്യ ഘടകം ആയി പരമാത്മാവ് എന്ന നിലയില്‍ എന്നും ന്ലനില്‍ ക്കണം , മൂന്നാമതായി ഞാന്‍ പൂജിച്ച ഈ ലിംഗം കര്‍പ്പൂര ലിംഗം എന്നറിയപ്പെടണം . ശിവന്‍ ഈ മൂന്നു വരങ്ങളും നല്‍കി തഥാസ്തു വായു വിനെ അനുഗ്രഹിച്ചു. അങ്ങനെ ഭൂമിയില്‍ എല്ലായിടത്തും വായു ഉണ്ടായി, വായുവില്ലാതെ ഒരു ജീവിക്കും ജീവന്‍ ഉണ്ടാവുകയില്ല എന്നും ആയി. ആ ശിവലിംഗം ദേവാസുരന്മാര്‍, ഗരുഡന്‍, ഗന്ധരവകിന്നരന്മാര്‍ കിമ്പുരുഷന്മാര്‍ സിദ്ധ ന്മാര്‍ ഇതിനെല്ലാമുപരി മനുഷ്യരും എല്ലാവ രും പ്രാര്‍ത്ഥിച്ചും തുടങ്ങി.
വേറൊരു കഥയില്‍ ശിവന്‍ ശപിച്ചത്‌ കൊണ്ടു തന്റെ ദൈവീക ശരീരം ത്യജിച്ചു ഭൂമിയില്‍ മനു ഷ്യസ്ത്രീയായി ജന്മം എടു ത്തു ശാപ മുക്തിക്കു വേണ്ടി നീണ്ട നാള്‍ പാര്‍വതി തപസ്സു ചെയ്തു. തപസ്സില്‍ സന്തോഷവാനായി പാര്‍വതിയ്ക്ക് മുമ്പു ള്ളതിനേക്കാള്‍ ആയിരം മടങ്ങു സൌന്ദര്യ ത്തോടെ ശരീരം തിരിച്ചു കൊടുക്കുകയും ചെയ്തു വത്രേ. പാര്‍വതി ശിവനെ ജപിച്ച മന്ത്രങ്ങളില്‍ ഒന്ന് നമശ്ശിവായ ആയിരുന്നു എന്നും അതിനു ശേഷം ദേവിയെ ജ്ഞാന പ്രസൂനാംബികാ ദേവി എന്ന് വിളിക്കാനും തുടങ്ങിയത്രേ.
37 മീറ്റര്‍ ഉയരമുള്ള ഇവിടത്തെ ഗോപുരവും 100 തൂണുകള്‍ ഉള്ള മണ്ഡപവും വിജയ നഗര രാജാവായിരുന്ന കൃഷ്ണദേവരായര്‍ ആണ് 1516 ല്‍ നിര്‍മ്മിച്ചത്. ആനയുടെ തുമ്പിക്കയ്യിന്റെ ആകൃതിയില്‍ ഉള്ള ശിവ ലിംഗം വെള്ള ശിലയില്‍ ആണ് നിര്‍മ്മിച്ചിരി ക്കുന്നത്. ക്ഷേത്രത്തിന്റെ ദര്‍ശനം തെക്കോ ട്ടാണ് ശ്രീകോവില്‍ മാത്രം പടിഞ്ഞാറോട്ടും. ഒരു കുന്നിന്റെ താഴ്വാരതിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആ കുന്നില്‍ നിന്നും വാര്ത്തെടുത്തതാണ് ക്ഷേത്രമെന്നു മറ്റൊരു അഭിപ്രായവും ഉണ്ട്. പാറയില്‍ വെട്ടിയെടു ത്ത 2.7 മീറ്റര്‍ ഉയരമുള്ള ഗണപതി വിഗ്രഹ വും ഇവിടെ ഉണ്ട് . വല്ലഭ ഗണ പതി, മഹാല ക്ഷ്മീ ഗണപതി സഹസ്ര ലിംഗേശ്വര എന്നീ പ്രതിമകളും ഇവിടെ കാണാം . കാളഹസ്തീ ശ്വ രന്്റെ പത്നിയായ ജ്ഞാന്പ്രസ ന്നാംബ യുടെ പ്രതിഷ്ടയും ഉണ്ടിവിടെ. കാശി വിശ്വ നാഥന്‍ , അന്നപൂര്‍ണ ദേവി, സൂര്യ നാരായണ സദ്യോഗണപതി സുബ്രമണിയ സ്വാമി വിഗ്ര ഹങ്ങളും പ്രതിഷ്ടിചിട്ടുണ്ട്. സൂര്യ പുഷ്കരി ണി, ചന്ദ്ര പുഷ്കരിണി എന്നീ ജല സ്രൊതസ്സു കളും ഇവിടെ കാണാം .
ഇവിടത്തെ പ്രധാന ഉത്സവം മഹാശിവരാത്രി തന്നെയാണ്. ഫെബ്രുവരി 15 മുതല്‍ മാര്ച് 15 വരെയുള്ള സമയത്താണ് ഈ ഉത്സവം നടക്കുന്നത്.