വീരാണിമംഗലം മഹാദേവക്ഷേത്രം..
ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വൈഷ്ണവാശഭൂതനുമായ ശ്രീ
പരശുരാമനാല്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് ...
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി പഞ്ചായത്തിൽ എങ്കക്കാട് ദേശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് വീരണിമംഗലം മഹാദേവക്ഷേത്രം.
108 ശിവക്ഷേത്രങ്ങളിൽ പറയുന്ന അമ്പളിക്കാടാണ് വീരാണിമംഗലം ക്ഷേത്രം.
വിരാണിമംഗലത്ത് ശിവപ്രതിഷ്ഠയ്ക്കൊപ്പം തന്നെ പ്രാധാന്യത്തോടെ നരസിംഹ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്.
നരസിംഹ പ്രതിഷ്ഠയ്ക്ക് ശിവക്ഷേത്രത്തിനോളം പഴക്കം ഇല്ല.
അതിനാൽ ഇവിടെ രണ്ടു ചെറിയക്ഷേത്രങ്ങൾ ഒരേ പ്രാധാന്യത്തോടെ നിർമ്മിച്ചിട്ടുണ്ട്. .
മഹാവിഷ്ണുവിന്‍റെ ഈ സാന്നിധ്യം ശിവകോപം കുറക്കാൻ പിന്നീടുണ്ടായതാണ് എന്നാണ് ഐതിഹ്യം.
പരശുരാമൻ പ്രതിഷ്ഠ നടത്തിയതിനും പിന്നീട് നിർമ്മിച്ച ശിവക്ഷേത്രവും വളരെക്കാലം ചരിത്ര വിസ്മൃതിയിലാണ്ടുപോയിരുന്നു. ഈ അടുത്തിടക്കാണ് ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചുവരുന്നത്.
ശിവക്ഷേത്ര ദർശനം പടിഞ്ഞാറേക്കാണ്....
പടിഞ്ഞാറ് ദർശനം നൽകിയാണ് നരസിംഹസ്വാമിയേയും ഇവിടെ കുടിയിരുത്തിയിരിക്കുന്നത്. ശിവഭഗവാന്‍റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കുവാനാവാം നരസിംഹപ്രതിഷ്ഠ പിന്നീട് നടത്തിയത് എന്നു വിശ്വസിക്കുന്നു.
പക്ഷേ, മഹാവിഷ്ണുവിന്‍റെ രൗദ്രാവതാരമാണ് നരസിംഹം.
ഉപദേവന്മാർ:-
ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭഗവതി, നാഗങ്ങൽ, ബ്രഹ്മരക്ഷസ്സ്, ശ്രീകൃഷ്ണൻ എന്നിവരാണ് ഉപദേവന്മാർ.
വടക്കാഞ്ചേരി കരുമത്ര റോഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.