2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

തിരുനന്ദിക്കരഗുഹാ ക്ഷേത്രം കന്യാകുമാരി ജില്ല





കന്യാകുമാരി ജില്ലയിൽ കുലശേഖരം- പേച്ചിപ്പാറ റൂട്ടിലാണ് തിരുനനദിക്കര ഗുഹാ ക്ഷേത്രം..പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ നന്ദികേശ്വരനാണ് പ്രധാന പ്രതിഷ്ഠ.നന്ദിയാറിന്റെ കരയിൽ 1003 A.D യിൽ രാജരാജ ചോളനാണ് ഈ ഗുഹാ ക്ഷേ(തം പാറ തുരന്ന് ഉണ്ടാക്കിയത്.ഏകദേശം 2000 ഓളം വർഷം പഴക്കമുണ്ട്.Archeological Survey of India യുടെ സംരക്ഷിത ക്ഷേത്രമാണീ ഗുഹാ ക്ഷേത്രം

തിരുനന്ദിക്കര
------------------------------------
ശിവാലയ ഓട്ടത്തിലെ നാലാമത്തെ ക്ഷേത്രമാണ് തിരുനന്തിക്കര ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്ര ശില്പകലാ രീതിയിലാണ് തിരുനന്തിക്കര ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ശ്രീ കോവിൽ വിമാനവും മറ്റും ഇതിനുദാഹരമാണ്. തിരുനന്തിക്കരയിൽ നന്ദികേശ്വര രൂപത്തിലാണ് ശ്രീ പരമേശ്വരന് ഇരുന്നരുളുന്നത്. ശിവക്ഷേത്രത്തിനു അഭിമുഖമായി ഒരു വിഷ്ണുക്ഷേത്രവും വടക്കു ഭാഗത്തായി ഒരു ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.എത്തിച്ചേരാനുള്ള വഴി തൃപ്പരപ്പിൽ നിന്നു കുലശേഖരം വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുനന്തിക്കരയിലെത്താം.
കേരളീയ മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ളതാണിത്. ഇതിനോടുചേര്‍ന്ന് ജൈന ഗുഹാക്ഷേത്രവുമുണ്ട്. തിരുനന്ദിക്കര ക്ഷേത്രത്തില്‍ ഉത്സവവും ശിവരാത്രി നാളുകളിലാണ്.
നാട്ടിലെ ഒരു ധനികൻ തിരു നന്ദിക്കര ശിവ ക്ഷേത്രത്തിൽ പോകാൻ തീരുമാനിച്ചു അയാളുടെ ഭൃത്യനായ നന്ദനാര് പറഞ്ഞു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് തിരുനന്ദിക്കര അപ്പനെ കാണണമെന്നുള്ളത് അതിന് അങ്ങെന്നെ അനുവദിക്കണം ഞാൻകൂടെ വരട്ടേ എന്ന് ഭൃത്യനായ നന്ദനാർ ചോദിച്ചു ഉടനെ യജമാനൻ പറഞ്ഞു നിനക്ക് ഇവിടെ ധാരാളം പണികൾ ചെയ്ത് തീർക്കാനുണ്ട് ഇല്ല അങ്ങുന്നേ എല്ലാപണിയും തീർന്നു.ആ ധനികൻ മനസിലോർത്തു ഇവനെ ഇതിന് അനുവദിക്കാൻ പാടില്ല.. എന്നാൽ നീ നെല്ല് പാകി ഞാറു നട്ട് കൊയ്ത് പുഴുങ്ങി കുത്തി വെച്ചിട്ട് പൊയ്ക്കോളു നന്ദനാര് തലകുനിച്ച് വിഷമത്തോടെ അപ്പുറത്തേക്ക് നടന്നു നാളെയാണ് പുറപ്പെടുന്നത് പിറ്റേന്ന് അതിരാവിലെ യജമാനൻ യാത്രയായി വളരെ ദൂരം യാത്ര ചെയ്ത് ആ ധനികൻ തിരു നന്ദിക്കരയിലെത്തി ക്ഷത്രനടയിലതാ തന്റെ വേലക്കാരനായ നന്ദനാര് ഇതെങ്ങനെ നന്ദനാരോട് അയാള് ചോദിച്ചു നീ എങ്ങനെ ഇവിടെയെത്തി അതും ഇത്ര വേഗത്തിൽ കുതിര വണ്ടിയിൽ വന്ന എന്നെക്കാളും മുമ്പേ നന്ദനാരൊന്നും മിണ്ടാതെ പരമശിവനെ തൊഴുതു നിന്നു.നന്ദനാരെത്തിയതിങ്ങനെ രാവിലെ യജമാനെന്റെ പത്തായ പുരേന്ന് നെല്ലെടുത്ത് പരമശിവനെ മനസിലോർത്ത് പാടത്തേക്ക് നടന്നു അവിടെ അതാ സാക്ഷാൽ പരമശിവന്റെ ഭൂത ഗണങ്ങളായ സകലമാനപേരും നന്ദനാരെ കാത്ത് നിൽക്കുന്നു അവരിൽ പ്രധാനിയായ നന്ദികേശന്റെ നേതൃത്വത്തിൽ പാടം ഉഴലും വിത്ത് പാകലും കൊയ്തതും പുഴുങ്ങലും കുത്തലുമൊക്കെ നിമിഷ നേരം കൊണ്ട് നടത്തി അരി ആ ധനികന്റെ പത്തായത്തിലുമാക്കി നന്ദനാരെ നന്ദികേശൻ വഴികാട്ടി.
ഈ നെല്ല് അടുത്ത കാലം വരെ പലരുടേയും കയ്യിലുണ്ടായിരുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട് അന്നൂരി നെല്ല് അതാണിതിന്റെ പേരെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. സഹ ജീവികളോടൊള്ള കരുണയാണ് ഈശ്വരനോടുള്ള കടമ. പരമേശ്വരൻ നമുക്ക്‌ നല്ലത് തന്ന് അനുഗ്രഹിക്കട്ടേ.ഓം നമഃശിവായ