2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

പാലയൂർ മഹാദേവക്ഷേത്രം...




പാലയൂർ മഹാദേവക്ഷേത്രം...

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമൻ കേരളത്തിൽ നൂറ്റെട്ട് ശിവക്ഷേത്രങ്ങൾക്കായി പ്രതിഷ്ഠ നടത്തുകയുണ്ടായി. അതിലൊരു ക്ഷേത്രമായിരുന്നു പാലയൂർ മഹാദേവക്ഷേത്രം.
ഇന്നീ ക്ഷേത്രം നിലവിലില്ല 

കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീപരമശിവൻ ആയിരുന്നു.

തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് സ്ഥിതിചെയ്തിരുന്ന അതി പുരാതന ക്ഷേത്രമായിരുന്നു പാലയൂർ മഹാദേവക്ഷേത്രം. ക്ഷേത്ര നിർമ്മാണം നടന്നത് ചേര രാജാക്കന്മാരുടെ കാലത്താവാനാണ് സാധ്യത.

യേശുക്രിസ്തുവിന്‍റെ തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായ വി.തോമാശ്ലീഹായുടെ കേരള സന്ദർശത്തിൽ(എ.ഡി. 52 ) പാലയൂരെ നമ്പൂതിരിമാരിൽ പലരെയും ക്രിസ്തുമതത്തിലേക്ക് ചേർക്കുവാൻ സാധിക്കുകയുണ്ടായി.

അന്ന് ക്രിസ്തുമതം സ്വീകരിച്ച ചിലരുടെ സഹായത്തോടെ പാലയൂരിലെ ശിവക്ഷേത്ര പ്രദേശവും ക്രൈസ്തവർക്ക് കിട്ടുകയും, അവർ ആ പഴയ ക്ഷേത്ര പരിസരത്തുതന്നെ ക്രൈസ്തവ പള്ളി നിർമ്മിക്കുകയും ചെയ്തു. വർഷങ്ങളുടെ യാത്രയിൽ ക്ഷേത്രം ഇല്ലാതായി അവിടെ പള്ളിമാത്രമായി മാറി.

നൂറ്റെട്ട് ശിവാലയങ്ങളിൽ പറയുന്ന പാലയൂർ ശിവക്ഷേത്രം നിന്നിരുന്നതിനടുത്താണ് പള്ളി നിർമ്മിച്ചത്. ആദ്യം വി.തോമാശ്ലീഹാ അവിടെ ഒരു കുരിശ് മാത്രം സ്ഥാപിക്കുകയും പിന്നീട് പള്ളി പണികഴിപ്പിക്കുകയും ചെയ്തുവെന്നുമാണ് വിശ്വാസം.ഏഷ്യയിലെ ആദ്യത്തെ ക്രിസ്തീയ ദൈവാലയവും പാലയൂർ തന്നെ .ഏഷ്യയിലെ ക്രിസ്ത്യാനികളുടെ ചരിത്ര മ്യുസിയം ഇവിടെയാണ്‌ ഉള്ളത്.

ശാപക്കാട് എന്ന പേരിൽ നിന്നാണ് ചാവക്കാട് എന്ന പേരുവന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിൽ വന്ന തോമാസ്ലീഹാ ചാവക്കാട്ടിലെത്തി പല നമ്പൂതിരിമാരെയും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയും , ക്ഷേത്രത്തെ ക്രിസ്തീയ ദേവാലയം ആക്കുകയും ചെയ്തു. മറ്റു നമ്പൂതിരിമാർ ഈ നാടിനെ ശപിച്ചുകൊണ്ട് നാടുവിട്ടുപോയെന്നും തന്മൂലം സ്ഥലത്തിനു "ശാപക്കാട്" എന്ന നാമം കൊടുത്തു. ഇത് പിന്നീട് ലോപിച്ച് ചാവക്കാടായി എന്നാണ് സ്ഥലനാമ ഐതിഹ്യം.

വളരെ കുറച്ചുനാളുകൾക്കു മുൻപു വരെ പഴയക്ഷേത്ര അവശിഷ്ടങ്ങൾ നമ്മുക്ക് അവിടെ കാണാമായിരുന്നു. അതിന്‍റെ ഉത്തമ ഉദാഹരണമായി പാലയൂർ പള്ളിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി ഇപ്പോഴും കാണുന്ന വിസ്താരമേറിയ കുളങ്ങൾ ആണ്.

AD 52 ൽ ക്രിസ്തുശിഷ്യനായ തോമസ് ശ്ലീഹ ഇവിടെ വന്നു എന്നും കൊടുങ്ങല്ലൂരിൽ കപ്പൽ മാർഗ്ഗം വന്ന അദ്ദേഹം പാലയൂരിൽ വന്നു ആദ്യത്തെ പള്ളി സ്ഥാപിക്കുകയായിരുന്നു എന്നുമാണ് വിശ്വാസം.കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത് തോമസ്ശ്ലീഹയാണ്...

(ചരിത്രത്തിന്‍റെയും,പുരാവസ്തു(ആര്‍ക്കിയോളജി)ഗവേഷണത്തിന്‍റെ രേഖകളുടെ പശ്ചാത്തലത്തില്‍ ആണ് ഈ പോസ്റ്റ്‌ തയാറാക്കിയിട്ടുള്ളത്)