2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

ആരാണ് കലി? കലിയുഗ ചിന്തകൾ


കലിയുഗ ചിന്തകൾ

ആരാണ് കലി?


കാലഗണനാ സമ്പ്രദായമനുസരിച്ച് നാലാമത്തെ യുഗമായ കലിയുഗം ഇവിടെ പ്രവർത്തിക്കുന്നു. മനുഷ്യവർഷങ്ങളുടെ ഗണനയനുസരിച്ച് മൂന്നു ലക്ഷത്തി അറുപതിനായിരം വത്സരമാണു കലിയുഗം. കലിയുഗം ആരംഭിച്ച് 5117–18 വര്‍ഷം നാം പിന്നിട്ടിരിക്കുന്നു. അതായത് കലിയെ മനുഷ്യരൂപത്തിൽ‌ ദർശിച്ചാൽ കേവലം ഇപ്പോൾ ഒരു ശിശുവിന്റെ പ്രായം മാത്രമേ കലിക്ക് ഉണ്ടാകൂ.
കലിയെ നാം ഏറ്റവും അടുത്ത് പരിചയപ്പെടുന്നത് ശ്രീമദ് ഭാഗവത മഹാപുരണത്തിലാണ്. യഥാർ‌ഥത്തിൽ ഭാഗവത പുരാണത്തിന്റെ പ്രചാരണത്തിനു കാരണം കലിയാണെന്ന് പോലും പറയാം. കലി ആരാണെന്ന് ഉളള അന്വേഷണം ചെന്നവസാനിപ്പിച്ചത് അവസാനം ഇവിടെ. യുവരാജാവായ പരീക്ഷിത്ത് യാത്രാവേളയിൽ ഇരുമ്പു തൊപ്പിയും കുടില മുഖവുമുളള ഒരു അപരിചിതനെ ആകസ്മികമായി കണ്ടുമുട്ടുന്നു. അയാള്‍ ഒരു കാളയുടെ നാലാമത്തെ കാൽ ഒടിക്കാൻ ശ്രമിക്കുകയാണ്. കാള വളരെ ദയനീയമായി കരയുകയാണ്. അതിന്റെ മറ്റു മൂന്നു കാലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നു. പരീക്ഷിത്ത് അപരിചിതനുമായി വഴക്കായി, യുദ്ധമായി. അവസാനം അപരിചിതൻ അടിയറവു പറയുന്നു. ശേഷം അയാൾ സ്വയം പരിചയപ്പെടുത്തുന്നു. ഞാൻ‌ കലിയെന്നു പേരുളളവനും ഈയുഗത്തിന്റെ അധികാരിയുമാണ്. കലി കാലൊടിക്കാൻ ശ്രമിച്ച കാള ധർമമായിരുന്നു. ധര്‍മത്തിനു നാലു കാലുകളുണ്ട്: ദയ, ദാനം, ശുചിത്വം, സത്യം. സത്യയുഗത്തിൽ ധർമത്തിന് ഈ നാലു പാദങ്ങളും ഉണ്ടായിരിക്കും. ക്രമേണ മനുഷ്യന്റെ സ്വാർ‌ഥത വർധിക്കുന്തോറും ത്രേതായുഗത്തിൽ ദയ ഇല്ലാതാവുകയും ദ്വാപരത്തിൽ ദാനമില്ലാതാവുകയും കലിയിൽ ശുചിത്വം ഇല്ലാതെ പോവുകയും ചെയ്യും. (അതിന്റെ തെളിവായിരിക്കണം നമ്മുടെ ജലാശയങ്ങളും മറ്റും മനുഷ്യന്റെ ദുരഭിമാനത്താൽ മലിനമായിക്കൊണ്ടിരിക്കുന്നത്. നാലാം കാലായ സത്യത്തെ ഒടിക്കാനാണു കലി ശ്രമിച്ചതെങ്കിലും നടന്നില്ല. അതിനർഥം സത്യമെന്ന ഏകപാദത്തിൽ ധർമം കലിയുഗത്തിൽ നിലകൊളളുമെന്നാണ്. സത്യം പ്രബലതയുടെ രൂപത്തിലായിരിക്കും കലിയുഗത്തിൽ.
കലിയുഗ ദുരിതം മാറ്റാന്‍ ജപം 
കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ലൗകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.
ഭക്തര്‍ ബ്രഹ്മ ലോകത്തിലോ വിഷ്ണു ലോകത്തിലോ ശിവലോകത്തിലോ എത്തിച്ചേരുന്നതിനെ സാലോക്യ മുക്തി എന്നും ഭഗവാന്റെ സമീപത്ത് എത്തിച്ചേരുന്നതിനെ സാമീപ്യ മുക്തി എന്നും ഭഗവാന്റെ രൂ‍പത്തെ പ്രാപിക്കുന്നത് സാരൂപ്യ മുക്തി എന്നും ഭഗവാനില്‍ ലയിച്ചു ചേരുന്നതിനെ സായൂജ്യ മുക്തി എന്നും അറിയപ്പെടുന്നു.
കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.
നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം.
ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞു പോവാനുള്ള ഉത്തമ മാര്‍ഗമായും ആചാര്യന്മാര്‍ പറയുന്നു.
കലിയുഗത്തിലെ മനുഷ്യർ ദയയില്ലാത്തവരും ദുർമനസുളളവരും കുടിലഹൃദയമുളളവരുമായിരിക്കും. മനുഷ്യമനസിലെ ധർ‌മത്തിനു ച്യുതി സംഭവിക്കും.
ഇക്കാലത്ത് ഗുരുശിഷ്യ ബന്ധത്തിനും ധർ‌മാനുസൃതവിവാഹത്തിനും ദാമ്പത്യത്തിനും ദേവയജ്ഞത്തിനും യാതൊരു മൂല്യവും ഉണ്ടായിരിക്കുകയില്ല. ബലവാന്മാരായ ആളുകളായിരിക്കും എല്ലാ സമ്പത്തിന്റെയും ഉടമാവകാശം കൈക്കലാക്കുക. ഏതു കുലത്തിൽ പിറന്നവനും ഏതു വർ‌ണത്തിലുളള കന്യകയെയും വിവാഹം കഴിക്കാൻ യോഗ്യരാകും.
ബ്രാഹ്മണർ നിഷിദ്ധ ദ്രവ്യങ്ങളാൽ തോന്നിയ പ്രകാരം പ്രായശ്ചിത്ത കർ‌മങ്ങൾ നടത്തുകയും ചെയ്യും. ധർമാനുഷ്ഠാനങ്ങൾ തോന്നിയ മട്ടിലാകും. കപട സന്യാസിമാർ ധാരാളം ഉണ്ടാകും. ഇവരുടെ പ്രവർത്തനം സുഖലോലുപമായിരിക്കും. സന്യാസം മറയാക്കി ഇക്കൂട്ടർ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തും.
ഭഗവദ്‌ഗീത മുതലായ പുരാണ പുണ്യഗ്രന്ഥങ്ങളെ വേണ്ട രീതിയിൽ ഉൾക്കൊളളാതെ പ്രഭാഷണങ്ങൾ‌ സംഘടിപ്പിക്കുകയും ജനങ്ങൾ തെറ്റായ സാരാംശം ഉൾക്കൊളളുകയും ചെയ്യും. സന്യാസം ആഡംബര ജീവിതത്തിനുളള തൊഴിലായി മാറും. ഋഷിപ്രോക്തങ്ങളായ ശാസ്ത്രങ്ങളെ നിഷിദ്ധങ്ങളെന്നും മറ്റും പ്രചാരണം നടത്തുകയും തന്മൂലം ശാസ്ത്രങ്ങൾക്ക് മൂല്യച്യുതി സംഭവിക്കുകയും ചെയ്യും.
കലിയുഗത്തിൽ ഏതെങ്കിലും ഒരുത്തന്റെ വായിൽ നിന്നു വരുന്നതു ശാസ്ത്രമായി ഗണിക്കപ്പെടുമെന്നും ഭൂതപ്രേതാദികളെ പോലും ദേവന്മാരായി ഗണിക്കപ്പെടുമെന്നും ഋഷീശ്വരന്മാർ നൂറ്റാണ്ടുകൾ‌ക്കു മുൻപേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെയായിരിക്കണം രഹസ്യശാസ്ത്രങ്ങളെ വരും തലമുറയ്ക്കു കൈമാറാതെ നശിപ്പിച്ചു കള‍ഞ്ഞത് അവനവന് അർഹിക്കുന്നത് അല്ല കയ്യിൽ കിട്ടുന്നതെങ്കിൽ അവൻ സമൂഹത്തിനും ലോകത്തിനും ദോഷം മാത്രമേ ചെയ്യൂ എന്നു നീതിസാരം ഓർമപ്പെടുത്തുന്നു
ഉപവാസം, തീർ‌ഥാടനം, ധനദാനം, തപസ് ഇതിന്റെയൊക്കെ അനുഷ്ഠാനാദികൾ ഓരോരുത്തർക്കും തോന്നിയ വിധത്തിലാകുമെന്നും അതിനൊക്കെ ധർ‌മത്തിന്റെ പരിവേഷം കിട്ടുമെന്നും ആചാര്യന്മാർ സമർ‌ഥിച്ചിരിക്കുന്നു. കലിയുഗത്തിൽ ആളുകൾക്ക് അല്പധനം കൊണ്ടു ധനാഢ്യന്മാരുടെ ഗർ‌വ്‌ ഉണ്ടാകും. തലമുടിയുടെ സൗന്ദര്യം കൊണ്ട് സ്ത്രീകൾ‌ക്ക് അഭിമാനം തോന്നും. സ്വർണം, വസ്ത്രം എന്നിവ കുറഞ്ഞാലും സ്ത്രീകൾ കേശാലങ്കാര തൽപരകൾ ആയിത്തീരും. ഇന്നു കാണുന്ന പേക്കോലങ്ങൾ ഇതിനു തെളിവാണ്. ധനമില്ലാത്ത ഭർത്താവിനെ സ്ത്രീകൾ സ്തുതിക്കുകയില്ലെന്നും എത്ര നിന്ദ്യനായാലും പണക്കാരൻ ആളുകളുടെ നാഥനാകുമെന്നും സമ്പാദ്യമെല്ലാം വീടു പണിയുന്നതിനു വേണ്ടിയാകുമെന്നും ദാനധർ‌മങ്ങൾ നടത്തുകയില്ലെന്നും ബുദ്ധി ആത്മജ്ഞാനത്തിലല്ലാതെ പണമുണ്ടാക്കാൻ വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും അതിഥികളെ സൽക്കരിക്കാൻ ആതിഥേയനു വേണ്ടത്ര ശക്തി ഉണ്ടാകുകയില്ലെന്നും ആചാര്യമര്യാദകൾ വേണ്ടവിധം ഉണ്ടാകില്ലെന്നും മുനിശ്രേഷ്ഠന്മാർ നേരത്തേ തന്നെ രേഖപ്പെടുത്തി വച്ചിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും അല്പമായ പ്രയത്നത്താൽ ജനങ്ങൾ‌ക്കു വളരെ പുണ്യം സമ്പാദിക്കാൻ കഴിയും എന്തെന്നാൽ സത്യയുഗത്തിൽ മഹത്തായ തപസ്സു കൊണ്ട് നേടിയതു കലിയുഗത്തിൽ അല്പമായ സത്പ്രവൃത്തികൾ കൊണ്ടു നേടാൻ കഴിയുമെന്നു സാരം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഇപ്രകാരം പറയുന്നു:
കൃഷ്ണദ്വൈപായന വ്യാസന്‍ ജനമേജയരാജാവിന് 'കലിയുഗ'ത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചുകൊടുക്കുന്നത് ഹരിവംശത്തിലെ ഭവിഷ്യപര്‍വ്വത്തില്‍നിന്നും ഇങ്ങനെ അക്കമിട്ടെഴുതാം.
1. കലിയുഗത്തില്‍ ഭരണകര്‍ത്താക്കള്‍ ബലമായി നികുതി പിരിച്ചെടുക്കും. പ്രജാക്ഷേമത്തിനായി ഒന്നും ചെയ്യില്ല. സ്വന്തം കാര്യങ്ങൡലാവും അവരുടെ ശ്രദ്ധ.
2. ചോരന്മാര്‍ വര്‍ധിക്കും. അവര്‍ കക്കാനും വഴിയാത്രക്കാരെ കൊള്ളയടിക്കാനും തുടങ്ങും. സത്യത്തിനും ധര്‍മ്മത്തിനും വിലയുണ്ടാവില്ല.
3. സ്ത്രീകള്‍ സൗന്ദര്യത്തെ പ്രധാനമായി കണക്കാക്കി അതു വര്‍ധിപ്പിക്കുവാന്‍ പല കൃത്രിമമാര്‍ഗ്ഗങ്ങളും സ്വീകരിക്കും. പുരുഷന്മാര്‍ കുറവായും സ്ത്രീകള്‍ അധികമായും ഉണ്ടാവും.
4. ശ്രാദ്ധാദികാര്യങ്ങളില്‍ ശ്രദ്ധ കുറയും. കുടുംബബന്ധങ്ങളെല്ലാം ശിഥിലമാകും. പിതാക്കന്മാരെക്കൊണ്ട് മക്കള്‍ പണിയെടുപ്പിക്കും.
5. ഗുരുശിഷ്യബന്ധം ആരും നോക്കുകയില്ല. ശിഷ്യന്മാര്‍ ഗുരുനാഥന്മാരെ കൂക്കിവിളിക്കും.

കലിയുഗത്തിന് തിഷ്യയുഗം എന്ന പേരും ഉണ്ട്

ഏറ്റവും ശ്രേഷ്ഠമായ യുഗം എന്നാണ് അതിന്റെ അര്ത്ഥം. മഹാപാപങ്ങള് വിളയാടുന്ന കലിയുഗം എങ്ങിനെയാണ് ശ്രേഷ്ഠമായിരിക്കുക എന്നൊരു ചോദ്യം ഉന്നയിക്കപ്പെടാം.
കലിയുഗത്തില് സര്വ്വവും ക്ഷിപ്രസാധ്യമായിത്തീരുന്നു എന്നതു തന്നെയാണ് അതിന്റെ കാരണണം. അന്യയുഗങ്ങളി ല് അനേകവര്ഷം യജ്ഞം, തപസ്സ് തുടങ്ങിയവ അനുഷ്ഠിച്ചാലാ ണ് മുക്തി ലഭിക്കുക. എന്നാല് കലിയുഗത്തില് ഭഗവാന്റെ തിരുമാനങ്ങള് ഭക്തിയോടുകൂടി ജപിച്ചാല് തന്നെ സര്വാഗ്രഹങ്ങളും വളരെ വേഗത്തില് സാധിക്കുന്നു എന്നു പറയുന്നു. അതുകൊണ്ടുതന്നെ വിദ്വാന്മാര് കലിയുഗത്തെ പ്രശംസിക്കുന്നു. മേല്പ്പത്തൂരിന്റെ നാരായണീയത്തി ല് കലിയുഗത്തെ ഇപ്രകാരം പ്രകീര്ത്തിച്ചിരിക്കുന്നു.
ദുഷ്ടനിഗ്രഹനിരതനും, ഭക്തന്മാരുടെ സര്വ്വാഭിലാഷങ്ങളെയും സാധിപ്പിക്കുന്നവനുമായ അല്ലയോ ഭഗവന്, കൃതാദികളെ അപേക്ഷിച്ച് മേന്മയുള്ളത് ഈ കലിയുഗത്തിനു തന്നെയാണ്. അതിപ്രയാസകരങ്ങളായ തപസ്സ് മുതലായവ കൊണ്ട് കൃതയുഗം തുടങ്ങിയവയില് അവിടുന്ന് പ്രസാദിക്കുന്നു. എന്നാല് കലിയുഗത്തിലാകട്ടെ, അങ്ങയുടെ സ്മരണം, തിരുനാമജപം തുടങ്ങിയവകൊണ്ട് സര്വര്ക്കും നിന്തിരുവടിയുടെ പ്രസാദം സിദ്ധിക്കുന്നു.
അതുകൊണ്ട് ഇതരയുഗങ്ങളില് ജനിച്ചവര്കൂടി കലിയില് ജന്മം സിദ്ധിക്കുന്നതിന് ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഉത്കര്ഷം നിറഞ്ഞ കലിയുഗത്തില് ഭാഗ്യം കൊണ്ട് ജന്മം സിദ്ധിച്ച ഞങ്ങളെ അവിടുന്ന് വിഷയസുഖങ്ങളില് വ്യാ മോഹിപ്പിച്ച് ചതിക്കരുതേ. കലിയുഗം അനേകം ദോഷങ്ങളോട് കൂടിയതാണെങ്കിലും വളരെവേഗത്തില് ഫലസിദ്ധിയെ നല്കുന്നു എന്നൊരു സവിശേഷത അതിനുള്ളതായി പറയുന്നു. കലിദോഷത്തില് നിന്ന് വളരെ വേഗത്തില് മുക്തി കൈവരിക്കുന്നതിനുവേണ്ടിയാണ് വേദവ്യാസന് പുരാണ ങ്ങള് രചിച്ചത് എന്നൊരു വിശ്വാസം നിലനില്ക്കുന്നു.
പുരാണങ്ങള് മനുഷ്യമനസ്സിലെ എല്ലാ ദുര്വിചാരങ്ങളെ യെല്ലാം ഇല്ലാതാക്കി പരിശുദ്ധമാക്കുന്നു എന്ന തത്വമാണ് ഇവിടെ ഒളിഞ്ഞുകിടക്കുന്നത്. ശ്രീകൃഷ്ണഭഗവാന്റെ തിരുനാമങ്ങള് കീര്ത്തിക്കുക, ലീലകള് സ്മരിക്കുക തുടങ്ങിയവകൊണ്ട് തന്നെ അനായാസമായി മുക്തിസിദ്ധിക്കുന്ന കലിയുഗം തന്നെയാണ് നാലുയുഗങ്ങളില് വെച്ച് ശ്രേഷ്ഠമായി രിക്കുന്നത് എന്നാലപിച്ച (നാരായണീയം – 92-6) മേല്പ്പത്തൂര് നാരായണഭട്ടതിരിപ്പാട് തന്നെ കലിയില് മുക്തി പ്രദങ്ങളായ എട്ടു വസ്തുക്കളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.
അല്ലയോ പരംപുരുഷനായ ഭഗവാന്, ഗംഗാസ്നാനം, ഭഗവദ്ഗീതാ പാരായണം, ഗായത്രിമന്ത്രജപം, തുളസിപ്പൂ ധരിക്കുക, ചന്ദനം കൊണ്ട് ഗോപി ധരിക്കുക, സാളഗ്രാമപൂജ, ഏകാദശീവ്രതം അനുഷ്ഠിക്കുക, നിന്തിരുവടിയുടെ തിരുനാമങ്ങള് ജപിക്കുക തുടങ്ങിയവകൊണ്ട് കലിയുഗത്തില് അനായാസമായി മുക്തി സിദ്ധിക്കുമെന്ന് ഋഷിമാർ പറഞ്ഞിട്ടുണ്ട്.