ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം...
പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.
എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍, ഉദയം പേരൂരിലാണ് ഏകാദശി പെരുംതൃക്കോവിൽ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പരശുരാമ പ്രതിഷ്ഠിതമെന്ന് വിശ്വസിക്കുമ്പോഴും പെരുംതൃക്കോവിലിലേത് സ്വയംഭൂശിവലിംഗമാണ്.
കിഴക്ക് ദർശനമായി ഭഗവാന്‍ വാഴുന്നു.
പേരുകൊണ്ട് പെരുംതൃക്കോവിലിലാണങ്കിലും ക്ഷേത്രം അത്ര വലിപ്പമേറിയതല്ല. ചിലപ്പോൾ പേരൂർ തൃക്കോവിലാവാം പെരും തൃക്കോവിലായത്. ക്ഷേത്ര മൈതാന വിസ്തൃതി വലിപ്പമേറിയതാണ്, ഏകദേശം മൂന്ന് ഏക്കർ വരുന്ന പ്രദേശമാണ് ക്ഷേത്രവളപ്പ്. ക്ഷേത്രത്തോട് ചേർന്നുതന്നെ വിശാലമായ ക്ഷേത്രകുളവും ഉണ്ട്.
പേരുകൊണ്ട് പെരുംതൃക്കോവിലിലാണങ്കിലും ക്ഷേത്രം അത്ര വലിപ്പമേറിയതല്ല. ചിലപ്പോൾ പേരൂർ തൃക്കോവിലാവാം പെരും തൃക്കോവിലായത്. ക്ഷേത്ര മൈതാന വിസ്തൃതി വലിപ്പമേറിയതാണ്, ഏകദേശം മൂന്ന് ഏക്കർ വരുന്ന പ്രദേശമാണ് ക്ഷേത്രവളപ്പ്. ക്ഷേത്രത്തോട് ചേർന്നുതന്നെ വിശാലമായ ക്ഷേത്രകുളവും ഉണ്ട്.
നാലമ്പലവും വലിയ വട്ട ശ്രീകോവിലോടും കൂടിയതാണ് ക്ഷേത്രസമുച്ചയം. കിഴക്കുവശത്തായി കേരള തനിമ വിളിച്ചോതുന്നതക്കമുള്ള വലിയ ക്ഷേത്രഗോപുരം പണിതീർത്തിട്ടുണ്ട്. നാലമ്പല നിർമ്മാണം തനത് കേരളാശൈലിയിൽ തന്നെയാണ്. ഇവിടുത്തെ വട്ടശ്രീകോവിൽ വലിപ്പമേറിയതാണ്. ഏകദേശം 700വർഷങ്ങളുടെ പഴക്കം അതിനു പറയാനുണ്ടാവും. നാലമ്പലത്തോട് കൂടിയാണ് വലിയബലിക്കൽപ്പുര പണിതീർത്തിരിക്കുന്നത്.
വളപ്പിൽ നിരവധി ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒന്ന് ചേരചക്രവർത്തിയായിരുന്നഗോദരവിവർമ്മയുടെ വിളമ്പരമാണ്.ഗോദരവിവർമ്മൻ ക്രി.വ. 917 മുതൽ 944 വരെ ചേരസാമ്രാജ്യാധിപതിയായി. നെടുമ്പുറംതളി, അവിട്ടത്തൂർ, ചോക്കൂർ, തൃപ്പൂണിത്തുറ, ഉദയംപേരൂർ എന്നിവിടങ്ങളിൽ നിന്നും അദ്ദേഹത്തിന്‍റെതായ ശാസനങ്ങൾ ലഭിക്കുകയുണ്ടായി..
മഹാഭാരതകഥയിലെ പാണ്ഡവകുടുംബം അരക്കില്ലത്തില്‍ നിന്നും രക്ഷപ്പെട്ട് ഹിഡുംബ വനത്തിലൂടെ ഏകചക്രം എന്ന ഗ്രാമത്തിലെത്തുകയും അവിടെ വെച്ച് ബകനെ വധിക്കുകയും ചെയ്തു. ആ ഏകചക്രഗ്രാമമാണ് ഇന്നത്തെ ഉദയംപേരൂര്‍ എന്നതാണ് ഉദയംപേരൂര്‍ പഞ്ചായത്തിന്‍റെ ഐതീഹ്യം. പ്രതാപശാലിയും, ധര്‍മ്മിഷ്ഠനുമായിരുന്ന ഉദയനമഹാരാജാവിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് അന്നത്തെ ജനങ്ങള്‍ ഏകചക്രഗ്രാമത്തെ ഉദയംപേരൂര്‍ എന്ന് നാമകരണം ചെയ്തത്. ഉദയംപേരൂര്‍ എന്നാല്‍ ഉദയനന്‍റെ പേരുള്ള ഊര് എന്നാണര്‍ത്ഥം. ഉദയനമഹാരാജാവിന്‍റെ പൂന്തോട്ടമായിരുന്നു ഇന്നത്തെ പൂത്തോട്ട.
ഇവിടെ നിത്യേനയുള്ള പൂജ നടത്തുന്നത് തമിഴ്ബ്രഹ്മണരാണ് എങ്കിലും ക്ഷേത്ര തന്ത്രം മലയാള ബ്രാഹ്മണർക്കു തന്നെ നിക്ഷിപ്തമാണ്.
ഉപക്ഷേത്രങ്ങൾ:-
ആമേട ക്ഷേത്രം,നടക്കാവ് ഭഗവതി ക്ഷേത്രം,കടവിൽ തൃക്കോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
ആമേട ക്ഷേത്രം,നടക്കാവ് ഭഗവതി ക്ഷേത്രം,കടവിൽ തൃക്കോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
എറണാകുളം ജില്ലയിൽ ഉദയമ്പേരൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃപ്പൂണിത്തുറ-ഉദയമ്പേരൂർ റൂട്ടിൽ പുതയകാവിനടുത്താണ് ക്ഷേത്രം.
ഓം നമ:ശിവായ