തിരുവിഴ ശ്രീമഹാദേവ ക്ഷേത്രം...
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്തിലാണ് ചിരപുരാതനമായ തിരുവിഴ മഹാദേവ ക്ഷേത്രം.
ലോകക്ഷേമാര്‍ത്ഥം കാളകൂട വിഷം കഴിച്ച സങ്കല്‍പ്പത്തില്‍, ഭഗവാന്‍ ശ്രീപരമശിവന്‍ സ്വയംഭൂ ലിംഗത്തില്‍ കിഴക്ക് ദര്‍ശനമായി ഇവിടെ വാഴുന്നു.. അതുകൊണ്ട് തന്നെ ക്ഷേത്രം "കൈവിഷം" ഛര്‍ദ്ദിപ്പിക്കുന്ന ചടങ്ങിലൂടെ പ്രസിദ്ധമാണ് .
ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്:-
പണ്ട് ഇവിടം കാടുപിടിച്ചുകിടന്നിരുന്ന പ്രദേശമായിരുന്നു. കാടിനകത്ത് ഒരു കുളവും, കുളത്തില്‍ എപ്പോഴും ആമകളുമുണ്ടായിരുന്നു. ആമകളെ പിടിക്കുക എന്നത് കുളത്തിന് ചുറ്റും അധികം അകലത്തിലല്ലാതെ താമസിച്ചിരുന്ന ഉള്ളാളന്മാര്‍ പതിവാക്കിയിരുന്നു.
പണ്ട് ഇവിടം കാടുപിടിച്ചുകിടന്നിരുന്ന പ്രദേശമായിരുന്നു. കാടിനകത്ത് ഒരു കുളവും, കുളത്തില്‍ എപ്പോഴും ആമകളുമുണ്ടായിരുന്നു. ആമകളെ പിടിക്കുക എന്നത് കുളത്തിന് ചുറ്റും അധികം അകലത്തിലല്ലാതെ താമസിച്ചിരുന്ന ഉള്ളാളന്മാര്‍ പതിവാക്കിയിരുന്നു.
അതിന് പറ്റിയ കമ്പും അവര്‍ ഉപയോഗിച്ചുപോന്നു. ഒരു ദിവസം ഉള്ളാള സ്ത്രീ കുളത്തിലിറങ്ങി ആമകളെ പിടിക്കാന്‍ വേണ്ടി കൈയിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് കുത്തി. അപ്പോഴതാ കുത്തേറ്റ ഭാഗത്തുനിന്നും രക്തം ചീറ്റി വരുന്നു. അതുകണ്ട് ഭയന്നോടിയ ഉള്ളാള സ്ത്രീ, സ്ഥല ഉടമയായ അറയ്ക്കല്‍ പണിക്കരുടെ അടുത്തെത്തി. പണിക്കര്‍ പരിവാര സമേതം എത്തിയപ്പോള്‍ അതാ കുളം നിറയെ രക്തം കലര്‍ന്ന വെള്ളം. അത് നിശ്ശേഷം വറ്റിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ല. പിന്നെ കുളത്തിലിറങ്ങി പരിശോധിച്ചപ്പോള്‍ രക്തം വാര്‍ന്നൊഴുകുന്ന സ്വയംഭൂലിംഗം കണ്ടു.. അതിന്‍റെ നാലാം നാള്‍ അവിടെ വന്നുചേര്‍ന്ന ഒരു സിദ്ധന്‍റെ നിര്‍ദ്ദേശപ്രകാരം കുളം നികത്തുകയും അവിടെ ക്ഷേത്രം നിര്‍മ്മിച്ച് സ്വയംഭൂലിംഗം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
ഈ ഐതീഹ്യത്തെ ബലപ്പെടുത്തുന്നതാണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം. ഗര്‍ഭഗൃഹം ഭൂനിരപ്പില്‍ നിന്നും താഴെയാണ്., മഴ പെയ്താല്‍ ഇവിടെ വെള്ളം കയറും.
മാറാരോഗങ്ങള്‍ക്ക് മരുന്നു നല്‍കുന്ന രീതി ക്ഷേത്രത്തിലുണ്ട്..,...
വളരെ പുരാതനകാലം മുതല്‍ നടന്നുവരുന്ന ഈ ചികിത്സാ രീതി ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍. സാക്ഷ്യം ചെയ്യുന്നു. കൈവിഷ ബാധിതരും മനോരോഗികളുമായി നിരവധി പേര്‍ നിത്യവും ക്ഷേത്രത്തിലെത്താറുണ്ട്..
വളരെ പുരാതനകാലം മുതല്‍ നടന്നുവരുന്ന ഈ ചികിത്സാ രീതി ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍. സാക്ഷ്യം ചെയ്യുന്നു. കൈവിഷ ബാധിതരും മനോരോഗികളുമായി നിരവധി പേര്‍ നിത്യവും ക്ഷേത്രത്തിലെത്താറുണ്ട്..
മരുന്നു സേവിക്കുന്നവര്‍ ചില പ്രത്യേക ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. മരുന്ന് സേവിക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഒരു ലഹരിപദാര്‍ത്ഥവും ഉപയോഗിക്കരുത്. ഗര്‍ഭിണികളും ഹൃദ്രോഗമുള്ളവരും മറ്റും ഈ മരുന്ന് കഴിക്കാന്‍ പാടില്ല. മരുന്ന് കഴിക്കാനെത്തുന്നവരുടെ കൂടെ നിര്‍ബന്ധമായും രക്ഷിതാക്കള്‍ ഉണ്ടായിരിക്കണം.
മരുന്ന് കഴിക്കുന്നവര്‍ തലേദിവസം ദീപാരാധനയ്ക്ക് മുമ്പ് ക്ഷേത്രത്തിലെത്തിച്ചേരണമെന്നും ,രാത്രിയിലെ നാഗയക്ഷി ഗുരുതിയില്‍ പങ്കെടുത്ത് പ്രസാദം കഴിച്ചിരിക്കണമെന്നും വ്യവസ്ഥ ഉണ്ട്..
പിറ്റേ ദിവസം ക്ഷേത്രപരിസരത്തുള്ള ഒരുതരം ചെടിയുടെ നീരെടുത്ത് പാലും മരുന്നും കൂട്ടിക്കലര്‍ത്തി പന്തീരടിപൂജാ സമയത്ത് മേല്‍ശാന്തി അകത്ത് നിവേദിച്ച ശേഷം രോഗിക്ക് കൊടുക്കുന്നു. മരുന്നുകുടിച്ചശേഷം ക്ഷേത്രപ്രദക്ഷിണം വയ്ക്കുമ്പോള്‍ കൈവിഷം ഛര്‍ദ്ദിക്കും. അതിനുശേഷം ഭൂതകാല നാഗയക്ഷിക്ക് നിവേദിച്ച പാല്‍പ്പായസം രോഗി കഴിക്കുന്നതോടെ മരുന്ന് ഉപയോഗിക്കുന്നതിന്‍റെ ചടങ്ങുകള്‍ അവസാനിക്കും.
ഛര്‍ദ്ദിപ്പിക്കുന്നതിന് വേണ്ട മരുന്നുണ്ടാക്കുന്നത് ക്ഷേത്രത്തില്‍ തന്നെ വളരുന്ന ഒരു കാട്ടുചെടിയില്‍ നിന്നാണ്. ഇതിന്‍റെ നീര് ദേവനു നേദിച്ച പാലില്‍ ചേര്‍ത്ത് കിണ്ടിയില്‍ ഒഴിച്ചാണ് നല്‍കുന്നത്. മരുന്നുണ്ടാക്കുന്നത് ക്ഷേത്രത്തിനടുത്തുള്ള പാലോടത്തു കുടുംബക്കാരാണ്. ക്ഷേത്രത്തിലെ ആറാട്ട് ദിവസം ചികിത്സയില്ല ..
ഈ ചടങ്ങ് ആരംഭിച്ചതിനെപ്പറ്റി വ്യക്തമായ ഐതിഹ്യങ്ങളൊന്നുമില്ല. വില്വമംഗലം സ്വാമിയാണ് ഇത് ആരംഭിച്ചതെന്നും അതല്ല ക്ഷേത്രം പണ്ട് ബുദ്ധഭിക്ഷുക്കളുടേതായിരുന്നുവെന്നും അവരാണ് ഈ ചടങ്ങ് തുടങ്ങിയതെന്നുമുളള അഭിപ്രായ ഭേദങ്ങളുണ്ട്. തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഔഷധസേവയ്ക്കും നാഗാര്‍ജ്ജുനന്‍ എന്ന ഒരു ബുദ്ധപണ്ഡിതനുമായും ബന്ധം പറഞ്ഞുവരാറുണ്ട്.
പഴയ തറവാടുകളുടേയും ക്ഷേത്രങ്ങളുടേയും വാസ്തു ശില്പ മാതൃകകളും പേരുകളും ബുദ്ധ ജൈനമത പാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്നത് ഈ വാദങ്ങള്‍ക്ക് ബലം നല്‍കുന്നു.
പഴയ തറവാടുകളുടേയും ക്ഷേത്രങ്ങളുടേയും വാസ്തു ശില്പ മാതൃകകളും പേരുകളും ബുദ്ധ ജൈനമത പാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്നത് ഈ വാദങ്ങള്‍ക്ക് ബലം നല്‍കുന്നു.
ശ്രീകോവിലിനോട് ചേര്‍ന്ന് കന്നിമൂലയില്‍ ഗണപതി,
വിഷ്ണു, ശാസ്താവ്, ഉഗ്രമൂര്‍ത്തിയായ യക്ഷി, ഗണപതി, രക്ഷസ് എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്.
വിഷ്ണു, ശാസ്താവ്, ഉഗ്രമൂര്‍ത്തിയായ യക്ഷി, ഗണപതി, രക്ഷസ് എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്.
മീനമാസത്തില്‍ തിരുവാതിര ആറാട്ടായി വരത്തക്കവിധം പത്തുദിവസത്തെ ഉത്സവം. ചതയത്തിനാണ് കൊടിയേറ്റം. കളിയനാട്ടുകുടുംബക്കാരുടെ വക കോടിക്കയര്‍ വരവ് വിശേഷ ചടങ്ങാണ്.
ആലപ്പുഴ ജില്ലയില്‍ തെക്കുംമുറി പഞ്ചായത്തില്‍ ചേര്‍ത്തല - ആലപ്പുഴ റൂട്ടില്‍ കണിച്ചുകുളങ്ങര തിരുവിഴ സ്റ്റോപ്പില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ് ക്ഷേത്രം.
ഓം നമ:ശിവായ