മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം...
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.ആലപ്പുഴ ജില്ലയിൽ മാന്നാറിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് തൃക്കുരട്ടി മഹാദേവക്ഷേത്രം.
കൃതയുഗത്തിൽ സൂര്യവംശത്തിൽ പ്രജാക്ഷേമം നടത്തിയിരുന്ന മാന്ധാതാവ് ചക്രവർത്തി 100 യാഗങ്ങൾ നടത്തുകയുണ്ടായി. പ്രസ്തുത യാഗത്തിലൊന്ന് തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നു. ഈ യാഗത്താൽ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് അദ്ദേഹം ഈ സ്ഥലത്തിന്"മാന്ധാതാപുരം" എന്നു പേരുനൽകി. പിൽക്കാലത്ത് ഇത് ലോപിച്ച് മാന്നാർ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം...
മാന്ധാതാവ് യാഗം നടത്തിയപ്പോള്‍ ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശ്രീ പരമശിവനെ ക്രോഷ്ടമഹർഷിഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ഭഗവാന്‍ ഇവിടെ തപസ്വി ഭാവത്തിലാണ്, അതിനാൽ സ്ത്രീകളെ മുൻപ് ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചിരുന്നില്ല. കിഴക്ക് ദര്‍ശനത്തില്‍ ഭഗവാന്‍ വാഴുന്നു.
ക്രോഷ്ടമഹർഷിയുടെ സാന്നിധ്യം കൊണ്ട് സ്ഥലത്തിന് "ക്രോഷ്ഠപുരം" എന്നും പേരുകിട്ടി. അത് ലോപിച്ചാണത്രേ കുട്ടമ്പേരൂര്‍ ആയത്.
തൃക്കുരട്ടിയിലെ ഭീമാകാരമായ മതിൽക്കെട്ട് ഒറ്റ രാത്രികൊണ്ട് ശിവഭൂതഗണങ്ങൾ കെട്ടിയതാണെന്ന് വിശ്വസിക്കുന്നു. വിശാലമായ ക്ഷേത്ര മൈതാനവും, ഒത്ത നടുവിലായി കേരളശൈലിയിലുള്ള ക്ഷേത്ര സമുച്ചയവും, എല്ലാംകൊണ്ടും ഒരു മഹാക്ഷേത്രത്തിന്‍റെ കെട്ടും ഭാവവുമാണ് തൃക്കുരട്ടി മഹാദേവക്ഷേത്രത്തിന്.
മാന്നാർ തൃക്കുരട്ടിക്ഷേത്രം ദാരുശില്പങ്ങളാൽ സമ്പന്നമാണ്. ഇവിടുത്തെ വട്ടശ്രീകോവിലിലെ പ്ലാവിന്തടിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ദാരുശില്പങ്ങൾ ശ്രദ്ധേയമാണ്.
കിഴക്കേ ഗോപുരത്തിനടുത്തായി ഒരു വാതിൽ ഉണ്ട്, ഇത് മറ്റു മതസ്ഥതർക്ക് ക്ഷേത്ര ദർശനം നടത്താനാണ്. പ്രത്യേകിച്ചും മുസ്ലിം മതസ്ഥതർക്ക് വേണ്ടിയാണ് എന്ന് പരക്കെ ഒരു പ്രചാരം ഉണ്ട്.
കിഴക്കേ ഗോപുരത്തിനടുത്തായി ഒരു വാതിൽ ഉണ്ട്, ഇത് മറ്റു മതസ്ഥതർക്ക് ക്ഷേത്ര ദർശനം നടത്താനാണ്. പ്രത്യേകിച്ചും മുസ്ലിം മതസ്ഥതർക്ക് വേണ്ടിയാണ് എന്ന് പരക്കെ ഒരു പ്രചാരം ഉണ്ട്.
വൃശ്ചികത്തിലെ അഷ്ടമി നാളിൽ കൊടിയേറി 10 ദിവസത്തെ ഉത്സവമാണിവിടെ ആഘോഷിക്കുന്നത്. തിരുവല്ല താലൂക്കിലെ കുഴിക്കാട്ട് തെക്കേടത്തു മനയിൽ നിക്ഷിപ്തമാണ് ഇവിടുത്തെ ക്ഷേത്ര തന്ത്രം. ശതകലശം,ചതുശ്ശതം,ക്ഷീരധാര,എന്നിവ പ്രധാന വഴിപാടുകളാണ്
ആലുവാ ശിവരാത്രി പോലെതന്നെ ഓടനാട്ടിൽ മാന്നാർ ശിവരാത്രി വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ ശിവരാത്രിയും അന്നേദിവസത്തെ ശിവരാത്രി നൃത്തവും കണ്ടുതൊഴാൻ വളരെയധികം ഭക്തർ എത്തിചേരാറുണ്ട്. മാന്നാർ കുരട്ടിക്ഷേത്രത്തിലെ പടിഞ്ഞാറെ നട (പാർവ്വതി നട) അന്നുമാത്രമേ തുറക്കാറുള്ള, അതും പത്തു മിനിട്ടുകൾ മാത്രം. ഈ ശിവരാത്രി നൃത്തവും പാർവ്വതീദേവിയേയും കണ്ടു
തൊഴാൻ ആയിരങ്ങൾ ഇവിടെ എത്താറുണ്ട്.
തൊഴാൻ ആയിരങ്ങൾ ഇവിടെ എത്താറുണ്ട്.
മഹാശിവരാത്രി നാളിൽ പത്തുദിനങ്ങൾ ഇവിടെ കലശാഭിഷേകം നടത്തുന്നു. ഒരോദിവസവും നൂറ്റൊന്നു കലശം വീതം പത്തു ദിവസങ്ങൾ കലശം ആടുന്നു.
ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. കുരട്ടി (കടലുരുട്ടി), തൃപ്പെരുംതറ (തൃപ്പെരുന്നുറെ), ചാല (ചാലൈ) തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇതിനു തെളിവാണ്. മാന്നാര്‍ പ്രദേശം പണ്ട് കായംകുളം രാജാവിന്‍റെ അധീനതയിലായിരുന്നു. തന്‍റെ ജന്മനാളിലും വിശേഷ ദിവസങ്ങളിലും രാജാവ് തൃക്കൂരട്ടി ക്ഷേത്ര ദര്‍ശനത്തിന് സ്ഥിരമായി വന്നുചേര്‍ന്നിരുന്നു. ആ സമയങ്ങളില്‍ പാര്‍ക്കുവനായി രാജാവു നിര്‍മ്മിച്ചതാണ് ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലുള്ള കോയിക്കല്‍ കൊട്ടാരം. കായംകുളം രാജാവും മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവും തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ യുദ്ധം നടന്ന സ്ഥലമാണ് മാന്നാര്‍ പടനിലം.
മാവേലിക്കര - തിരുവല്ല റോഡിനരുകിലായാണ് മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഓം നമ:ശിവായ
ഓം നമ:ശിവായ