കവിയൂർ മഹാദേവക്ഷേത്രം...
കവിയൂർ മഹാദേവക്ഷേത്രം...
പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധ ക്ഷേത്രമാണ് കവിയൂർ ശ്രീ മഹാദേവക്ഷേത്രം..പുരാതന കേരളത്തിലെ 32 ഗ്രാമങ്ങളിലൊന്നായിരുന്നു കവിയൂർ..
കവിയൂർ ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ പരമശിവൻ തൃക്കവിയൂരപ്പൻ എന്നപേരിലാണ് അറിയപ്പെടുന്നത്.
അർദ്ധനാരീശ്വര സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കവിയൂർ. മുഖ്യപ്രതിഷ്ഠകൾ ശിവ-പാർവ്വതിമാരുടേതാണങ്കിലും ഉപദേവനായ ഹനുമാൻ സ്വാമിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളത്...
'കവിയൂര്‍ ഹനുമാന്‍' പ്രസിദ്ധിയാര്‍ജ്ജിച്ച ഉപാസനാമൂര്‍ത്തിയാണ്. കപിയൂര്‍ എന്ന പേരാണ് കവിയൂര്‍ എന്നായി മാറിയതെന്ന് ഒരഭിപ്രായമുണ്ട്.
ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തു
നിലകൊള്ളുന്ന ചരിത്രപ്രധാനമായ അഷ്ടാദശശിവക്ഷേത്രങ്ങളിലൊന്നാണ് കേരളക്കരയിലെ ഏറ്റവും പുരാതനമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കവിയൂർ ശ്രീ മഹാദേവക്ഷേത്രം.
പാർവ്വതിസമേതനായ പരമശിവൻ മുഖ്യദേവത.
ത്രേതായുഗാന്ത്യത്തിൽ സാക്ഷാൽ ശ്രീരാമചന്ദ്രനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണിവിടുത്തെ ശൈവസങ്കൽപ്പമെന്നാണ് ഐതിഹ്യം.
എ.ഡി.951-952-കളിലെ (കലി വർഷം : 4051 - 4052) ശിലാശാസനം കവിയൂർ ക്ഷേത്ര-ശ്രീകോവിലിന്‍റെ അടിത്തറയിലാണ് ഉള്ളത്. ഇപ്പോൾ നിലനിൽക്കുന്ന ക്ഷേത്രത്തിന് ആയിരത്തിലേറെ വർഷം പഴക്കമുണ്ട്.ശ്രീകോവിൽത്തറയിലെ ശിലാശാസനങ്ങൾ ഇതിനു സാക്ഷ്യം പറയുന്നു.
അതില്‍ നാരായണന്‍ കേശവനും മംഗലത്ത് നാരായണന്‍ കിരിട്ടനും ക്ഷേത്രത്തില്‍ വിളക്കു കത്തിക്കാന്‍ എട്ടിക്കരയിലെ ഭൂമി ദാനം ചെയ്യുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 950-ലെ ശാസനത്തില്‍ മകിളഞ്ചേരി (മകിഴഞ്ചേരി) തേവന്‍ സേത്തന്‍ (ദേവന്‍ ചേത്തന്‍) ഭൂമി ദാനം ചെയ്യുന്നതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആകമാനം ചെമ്പുമേഞ്ഞ നാലമ്പലം, വിളകുമാടം, വാതിൽമാടം, നമസ്കാരമണ്ഡപം, ശ്രീകോവിൽ എന്നീ കെട്ടിടങ്ങള്‍ ഉദാത്തശിൽപശൈലി പ്രകടിപ്പിക്കുന്നു. കേരളക്കരയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന് എന്ന ഖ്യാതിയും കവിയൂർ ക്ഷേത്രത്തിനുണ്ട്.
ക്രി.വർഷം 1899-1900 കാലഘട്ടത്തിൽ ക്ഷേത്രം തിരുവിതാംകൂർ ഗവൺമെന്‍റെ ഏറ്റെടുക്കുമ്പോൾ ക്ഷേത്രത്തിന്‍റെ വാർഷികാദായം 10,000-പറയിലേറെ നെല്ലും 30,000-പണത്തോളം ധനവുമായിരുന്നു.അപൂർവ്വവും അമൂല്യവുമായ അനേകം തിരുവാഭരണങൾ തൃക്കവിയൂരപ്പനുണ്ട്. സ്വർണ്ണപ്രഭാമണ്ഡലം, സ്വർണത്തിൽത്തീർത്ത ആനച്ചമയങ്ങൾ, സ്വർണ്ണക്കുടങൾ, രത്നമാലകൾ എന്നിവ ഇക്കുട്ടത്തിൽപ്പെടും. പ്രതിദിനം അനേകശതം വിശ്വാസികൾ ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നു. പഴയ കവിയൂർ ഗ്രാമത്തിന്‍റെ ഭാഗങ്ങളായിരുന്ന കുന്നന്താനം, ഇരവിപേരൂർ, ആഞ്ഞിലിത്താനം, മുരണി എന്നീ പ്രദേശങ്ങളുടെയും ദേശനാഥൻ തൃക്കവിയൂരപ്പനാണന്നാണ് വിശ്വാസം.
ശ്രീകോവി ലിന്‍റെ ചുവരുകളിലുള്ള 14 ശില്പങ്ങളില്‍ ഓരോന്നിനും ആയിരം തച്ചുവീതം വേണ്ടിവന്നു എന്നാണ് ഐതിഹ്യം
കവിയൂർ ഗ്രാമത്തിലെ കാരാണ്മശാന്തി 'പടിമഹായോഗത്തിലെ പത്ത് ഇല്ലക്കാര്‍'ക്കായിരുന്നു ഈ മഹാക്ഷേത്രത്തിന്‍റെ ഊരാളന്മാർ. 18-ആം നൂറ്റാണ്ടിന്‍റെ അവസാനം വരെ പോറ്റിമാർക്കായിരുന്നു ക്ഷേത്രാധികാരം. തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്‍റെ കാലത്താണ് ക്ഷേത്രം ഏറ്റെടുക്കുന്നത്. അന്ന് ക്ഷേത്രത്തെ ഒന്നാം ക്ലാസ്സ് ദേവസ്വ പദവി നൽകി പൊതു തീർത്ഥാടനമാക്കി.
ചുറ്റുമതിലിന് പടിഞ്ഞാറുഭാഗത്ത് വിഷ്ണുവിഗ്രഹം സ്ഥിതി ചെയ്യുന്നു. ഈ വിഗ്രഹത്തിന് അഞ്ചടിയോളം പൊക്കമുണ്ട്. ഈ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാര്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഐതിഹ്യപ്രകാരം ഹനുമാനെ വില്വമംഗ ലവും, ശിവനെ ശ്രീരാമനും, വിഷ്ണുവിനെ പരശുരാമനും ആണ് പ്രതിഷ്ഠിച്ചത്. ഹനുമാന് നിവേദ്യമായി അര്‍പ്പിക്കുന്നത് അവില്‍ ആണ്.
മഹാദേവക്ഷേത്രത്തിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒരുപ്രധാന വിനോദസഞ്ചാരആകർഷണം ആണു. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശിൽപചാതിരിയോടു സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽശിൽപങ്ങളിൽ പെടും.
ഉത്സവത്തിന് കൊടിയേറുന്നത് ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഭരണത്തിന്‍ കീഴിലാണ് ക്ഷേത്രം...
തിരുവല്ല - കോഴഞ്ചേരി/പത്തനംതിട്ട റോഡിൽനിന്നും അൽപം വടക്ക് മാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു.
യത്രയത്ര രഘുനാഥകീർത്തനം
തത്രതത്ര കൄതമസ്തകാഞ്ജലീം
ബാഷ്പവാരിപരിപൂർണലോചനം
മാരുതീം നമതരാക്ഷസാന്തകം:
യിലെ കവിയൂരിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധ ക്ഷേത്രമാണ് കവിയൂർ ശ്രീ മഹാദേവക്ഷേത്രം..പുരാതന കേരളത്തിലെ 32 ഗ്രാമങ്ങളിലൊന്നായിരുന്നു കവിയൂർ..