പുനർജന്മം ഒരു സത്യമാണ്
അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്.ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്..
പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്.
എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ? ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ? നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ജന്മനാൽ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു? ചില കുട്ടികളിൽ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങൾ കാണപ്പെടുന്നതെന്തുകൊണ്ട് ? ഒരമ്മയുടെത്തന്നെ മക്കൾ, ഒരേ സാഹചര്യത്തിൽ വളർന്നവർ, ഒരേ വിദ്യാഭ്യാസം നേടിയവർ എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഓരോരുത്തരുടേയും D.N.A പരിപൂർണ്ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഈ ചോദ്യങ്ങളെല്ലാം പുനർജന്മം എന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. ജനനം, വളർച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങൾ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പുനർജന്മത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ തന്‍റെ ജീവിതത്തിൽ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നതായിരിക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളിൽ ചിന്തിതരായും ജീവിക്കാതെ വർത്തമാനസമയത്തിൽ ജീവിക്കുവാൻ പുനർജന്മത്തെ മനസ്സിലാക്കിയവർക്ക് സാധിക്കുന്നു.
മരണമെന്നത് ഭൌതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തിൽ വ്യാപിപ്പിച്ചു വെച്ചിരിക്കുന്ന ജീവോർജ്ജത്തെ ആത്മാവ് പിൻവലിച്ച് മരണസമയത്ത് ഭൃകുടിയിൽ നിന്ന് പുറത്തിറങ്ങുന്നു. തന്‍റെ യോഗ്യതക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗർഭത്തിലേക്ക് പ്രവേശിക്കുന്നു. മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. അതിനാൽ മൃഗങ്ങളുടെ ഗർഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്‍റെ ബോധതലത്തിലുള്ള അറിവുകളും കർമവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു. എന്നാൽ പുതിയ ജന്മത്തിലെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സംസ്ക്കാരരൂപത്തിൽ അവ തിരിച്ചെത്തും. എന്നാൽ പൂർവ്വജന്മത്തിലെ സ്മൃതികൾ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികൾ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തിൽ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.
ആത്മാവ് തിരഞ്ഞെടുക്കുന്ന തന്‍റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകർന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്‍റെ പുതിയ ശരീരത്തിന്‍റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്‍റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങൾ ഇവയെല്ലാം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. എന്നാൽ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്.
ഹിന്ദുധർമ്മത്തിനു അങ്ങേയറ്റം കളങ്കമേൽപ്പിച്ച ,ഹൈന്ദവസമൂഹത്തിന്റെ ഐക്യത്തിന് ഇന്നും വിഘാതം നിൽക്കുന്ന ,രാഷ്ട്രപുരോഗതിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന അനാചാരമാണ് ജാതിവ്യവസ്ഥ.ഈ അനാചാരത്തിനു വേദപ്രാമാണ്യം ഉണ്ടോ ?
ഹിന്ദു ധർമ്മം ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ ? ഈ വിഷയങ്ങൾ യുക്തി യുക്തം പരിശോധിക്കാം.
ഇത് സാർവത്രികവും,സാർവ്വലൗകികവും ആയിട്ടുള്ള ഒരു കർമ്മ വിഭജനം ആണ്.
സമൂഹത്തിന്റെയ്യും വ്യക്തിയുടെയും നിലനിൽപ്പിനും, വികാസത്തിനും ഇപ്രകാരം ഒരു കർമ്മ വിഭജനം അത്യന്താപേക്ഷിതമാണ്.

ബന്ധങ്ങൾ
മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങൾ സുഖം നൽകുന്നവയും മറ്റു ചിലത് ദുഃഖം നൽകുന്നവയുമാകുന്നു. ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങൾ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങൾ ഇന്നത്തെ ശത്രുക്കളാകുന്നു. ഇന്നലെ ഒരു പരിചയമില്ലാതിരുന്നവർ ഇന്നെന്‍റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവർ പിരിഞ്ഞുപോകുന്നു. നമ്മൾ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ? ഉത്തരം ഒന്ന് മാത്രം – ഇവയെല്ലാം പൂർവജന്മത്തിലെ തുടർച്ചയാണ്. ഓരോരോ ജന്മങ്ങൾ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങൾ തീരുമ്പോൾ ചില കണക്കുകൾ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകൾക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാൽ വിധിയുടെ വിധാതാവ് നമ്മൾ തന്നെയാണ്. ഇതിൽ ഈശ്വരന് ഉത്തരവാദിത്തമില്ല.
ഉദാഃ ഒരു കുട്ടി സമസ്ത സൌഭാഗ്യങ്ങളുടെയും ഇടയിൽ ജനിക്കുന്നുവെങ്കിൽ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാൻ സാധിക്കുകയില്ല. കർമഫലം കൊണ്ടാണെന്ന് പറയേണ്ടിവരും...!ധനികന്റെവീട്ടിൽ ജന്മമെടുക്കുവാനുള്ളത്ര സദ്കര്മങ്ങളുടെ ശേഖരണങ്ങളുമായാണ് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുന്നത്...!പുനർജന്മത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുമ്പോൾ മനസ് ശാന്തമാകുന്നു... തന്ടെ അനാദിയായ അസ്തിത്വത്തെ തിരിച്ചറിയുമ്പോൾ മനസ് സ്വാഭാവികമായി ധ്യാനനിരതനാവുന്നു... ഭയം , ഉൾക്കണ്ട , സങ്കുചിതഭാവം ... എന്നിവക്കുള്ള ഉത്തമ മരുന്നാണ് പുനർജന്മ ജ്ഞാനം..!!ആത്മാവിനുള്ള മൃതസഞ്ജീവനിയാണ്...!!
നിങ്ങൾ ജനിച്ചുവെന്ന് പറയുന്നത് നിങ്ങളുടെ അമ്മയുടെ വയറ്റിൽ സ്പന്ദിച്ചു തുടങ്ങുമ്പോൾ.... അമ്മയിൽ നിന്നും പുറത്തു വരുമ്പോൾ അല്ലെ ....? ശരീരത്തില്നിന്നും ആത്മാവ് വേര്പെടുന്നതിനെ മരണമെന്നും പറയുന്നു....
അങ്ങിനെ എങ്കിൽ ഈ മരണവും ജനനവും ജീവിതവും, ഒന്നിന്റെ ആരംഭമോ അവസാനമോ ആണോ..? അത് ഒരു തുടർച്ച അല്ലെ..? ഈ ശരീരം ആത്മാവിന്റെ ഒരു വസ്ത്രം മാത്രമല്ലെ..? ഈ ശരീരം കേടാകുമ്പോൾ / ആത്മാവിന് അതിലെ കർമം അവസാനിക്കുമ്പോൾ അത് മാറുന്നു അതാണ് സത്യം!! ദുഃഖം ഉള്ള ജീവിതവും സുഖം ഉള്ള ജീവിതവും ഓരോ ജന്മത്തിലും കിട്ടാൻ കാരണം നമ്മുടെ മുൻജന്മത്തിലും ഈ ജന്മത്തിലും ഉള്ള ധർമ്മനിഷ്ട കർമങ്ങളും, ധർമ്മ നിഷേധ കർമങ്ങളുമാണ്... അവിനശിയായ ഒരു ഊർജമാണ് ആത്മാവ് അത് നമ്മുടെ ജീവിത കർമ്മങ്ങളുടെ അത് ധാര്മികമായാലും അധാർമികമായാലും ഉള്ള കർമ്മ ഫലങ്ങളെ കൂടെ കൊണ്ടുപോകുന്നു. അടുത്ത ജന്മത്തിൽ അതിനനുസരിച്ചുള്ള സാഹചര്യത്തില്‍ വന്ന്ജന്മം എടുക്കുന്നു.. അവിടെ നിങ്ങളുടെ പ്രസ്തുത ഗുണ വിശേഷമനുസരിച്ചു നിങ്ങൾ പുതിയ ശരീരമാകുന്ന "യന്ത്ര"ത്തിൽ (ശരീരത്തിൽ) പ്രവൃത്തി തുടരുന്നു..... ഇതാണ് സത്യം!
ചാതുർവർണ്യം
ഹിന്ദുധർമ്മത്തിനു അങ്ങേയറ്റം കളങ്കമേൽപ്പിച്ച ,ഹൈന്ദവസമൂഹത്തിന്റെ ഐക്യത്തിന് ഇന്നും വിഘാതം നിൽക്കുന്ന ,രാഷ്ട്രപുരോഗതിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന അനാചാരമാണ് ജാതിവ്യവസ്ഥ.ഈ അനാചാരത്തിനു വേദപ്രാമാണ്യം ഉണ്ടോ ?
ഹിന്ദു ധർമ്മം ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ ? ഈ വിഷയങ്ങൾ യുക്തി യുക്തം പരിശോധിക്കാം.
ജാതി എന്നാൽ എന്താണ്?
പൗരാണിക ഭാരതത്തിലെ നിയമ സംഹിതകളിൽ ഒന്നായ മനുസ്‌മൃതി നാല് ജാതികളെ കുറിച്ച്പറയുന്നു.
അണ്ഡജം ,ഉദ്ഭിജ്ജം,സ്വേദജം,യോനിജം (ജരായുജം).
( മനുസ്‌മൃതി 1 - 43 മുതൽ 46 വരെ )
അണ്ഡജം ,ഉദ്ഭിജ്ജം,സ്വേദജം,യോനിജം (ജരായുജം).
( മനുസ്‌മൃതി 1 - 43 മുതൽ 46 വരെ )
അണ്ഡജം എന്നാൽ മുട്ടയിൽ നിന്ന് ജന്മം എടുക്കുന്ന ജീവികൾ ,
ഉദ്ഭിജ്ജം എന്നാൽ വിത്തിൽ നിന്ന് ജന്മം എടുക്കുന്നവ ,
സ്വേദജം എന്നാൽ ഊഷ്മാവില്‍ നിന്ന് ജന്മം എടുക്കുന്നവ ,
യോനിജം അഥവാ ജരായുജം എന്നാൽ ഗർഭപാത്രത്തിൽ നിന്ന് വരുന്നവ.ഇവ നാലാകുന്നു സ്‌മൃതികള്‍ പ്രകാരം. ജാതി എന്ന വാക്കിനെ GENUS എന്ന അർത്ഥത്തിലോ SPECIES എന്ന അർത്ഥത്തിലോ ആണ് മനസ്സിലാക്കേണ്ടത്. ഇതിൽ പരം ഒരർത്ഥവും മനു ജാതിക്കു കൽപ്പിക്കുന്നില്ല.
നാം എല്ലാം യോനിജം എന്ന ജാതിയിൽ മനുഷ്യൻ എന്ന ഉപജാതിയിൽ പെടുന്നു.ഈ ജാതി തീർച്ചയായും ജന്മസിദ്ധം തന്നെ.
ശ്രീനാരായണ ഗുരുദേവൻ ഈ വസ്തുത മനോഹരമായ ഒരു ശ്ലോകത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു.

മനുഷ്യാണാം മനുഷ്യത്വം
ജാതിർ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ ! തത്വം വേത്തി കോ പി ന (ജാതി നിർണ്ണയം )
ജാതിർ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ ! തത്വം വേത്തി കോ പി ന (ജാതി നിർണ്ണയം )
ഗോവിന് ഗോത്വം പോലെ മനുഷ്യന് മനുഷ്യത്വം ആണ് ജാതി, ബ്രാഹ്മണൻ തുടങ്ങിയവ ജാതി അല്ല.കഷ്ടം, ഈ തത്വത്തെ ആരും തന്നെ അറിയുന്നില്ലല്ലോ
അപ്പോൾ ബ്രാഹ്മണൻ,ക്ഷത്രിയൻ,വൈശ്യൻ ,ശൂദ്രൻ എന്നിവ എന്താണ്?
ഇവ വർണ്ണം ആകുന്നു.ഈ നാല് വർണ്ണങ്ങളെ വേദാദി ശാസ്ത്രങ്ങൾ ചാതുർവർണ്യം എന്ന് വിളിക്കുന്നു. എന്താണ് ചാതുർവർണ്യം ?
ചാതുർവർണ്ണ്യത്തെ ഏറ്റവും സമഗ്രവും സംക്ഷിപ്തവുമായ വാക്കുകളിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിൽ വിവരിക്കുന്നു;
ചാതുർവർണ്ണ്യം മയാ സൃഷ്ടം ഗുണകർമ്മ വിഭാഗശഃ - (ഭഗവത്‌ഗീത 4 -13 )
ഗുണത്തിന്റെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ നാല് വർണ്ണങ്ങളും എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ഈ ശ്ലോകത്തെ. ക്രമികമായി ശ്രദ്ധിക്കാം...
വൃഞ് വരണേ എന്ന ധാതുവിൽ നിന്ന് ഉത്ഭവിക്കുന്ന വർണ്ണം എന്ന പദത്തിന് വരിക്കുക എന്നാണ് അർത്ഥം.
വരിക്കുക എന്നാൽ സ്വീകരിക്കുക, ആർജ്ജിക്കുക.അപ്പോൾ വർണ്ണം എന്ന വാക്കിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാവുന്നു ,വർണ്ണം ജന്മസിദ്ധമല്ല മറിച്ഛ് നേടിയെടുക്കേണ്ടത് ആകുന്നു.
വരിക്കുന്നതു വർണ്ണം. എന്തിനെയാണ് വരിക്കുന്നത് ? വരിക്കുന്നതിന്റെ അടിസ്ഥാനം എന്ത് ?

വരിക്കുന്നത് ഒരുവന്റെ കർമ്മത്തെ ആണ് ,
അതിന്റെ അടിസ്ഥാനം അവന്റെ ഗുണവും....
അതിന്റെ അടിസ്ഥാനം അവന്റെ ഗുണവും....
ഭൂമിയിൽ എവിടെയൊക്കെ മനുഷ്യൻ സാമൂഹികമായും, സാമാജികമായും ജീവിക്കുന്നുവോ അവിടെയൊക്കെ മനുഷ്യന്റെ കർമ്മങ്ങളെ (തൊഴിൽ) പ്രായേണ നാലായി വിഭജിച്ചു കാണാം.
1. ജ്ഞാനാധിഷ്ഠിതമായ കർമ്മങ്ങൾ ചെയ്യുന്ന INTELLECTUAL CLASS
( അധ്യാപകർ ,ഡോക്ടർമാർ, ശാസ്ത്രജ്ഞന്മാർ തുടങ്ങിയവർ ).
( അധ്യാപകർ ,ഡോക്ടർമാർ, ശാസ്ത്രജ്ഞന്മാർ തുടങ്ങിയവർ ).
2. രാജ്യഭരണം,പ്രജാസംരക്ഷണം എന്നീ കർമ്മങ്ങൾ ചെയ്യുന്ന MILITARY / POLITICAL CLASS (സൈനികർ,പോലീസുകാർ,ഭരണകർത്താക്കൾ തുടങ്ങിയവർ ).
3. ധനാധിഷ്ഠിതമായ കർമ്മങ്ങൾ ചെയ്യുന്ന BUSINESS CLASS.
4. സേവനാധിഷ്ഠിത കർമ്മങ്ങൾ ചെയ്യുന്ന LABOUR /SERVICE /WORKING ക്ലാസ്.
ഇത് സാർവത്രികവും,സാർവ്വലൗകികവും ആയിട്ടുള്ള ഒരു കർമ്മ വിഭജനം ആണ്.
സമൂഹത്തിന്റെയ്യും വ്യക്തിയുടെയും നിലനിൽപ്പിനും, വികാസത്തിനും ഇപ്രകാരം ഒരു കർമ്മ വിഭജനം അത്യന്താപേക്ഷിതമാണ്.
സമൂഹത്തിൽ ഓരോ വ്യക്തിയും തന്റെ സ്വഭാവഗുണത്തിനും അഭിരുചിക്കും അനുസരിച്ചു് ,തനിക്കു യോജിച്ച ഒരു കർമ്മത്തെ സ്വീകരിച്ചു് ആ കർമ്മമേഖലയിൽ പ്രവർത്തിക്കുന്നു.
ഒരുവന് തന്റെ സ്വഭാവഗുണത്തിനു യോജിക്കാത്ത കർമ്മത്തെ ചെയ്യാൻ സാധിക്കുകയില്ല.
അഥവാ അപ്രകാരം കർമ്മം ചെയ്യുകയാണെങ്കിൽ ആ കർമ്മം കൊണ്ട് അവനോ സമൂഹത്തിനോ ഒരു ഗുണവും ഉണ്ടാകുന്നില്ല.
ഇത് തികച്ചും ശാസ്ത്രീയമായ ഒരു വ്യവസ്ഥയാകുന്നു.
# ഇത് തന്നെയാകുന്നു ചാതുർവർണ്ണ്യവ്യവസ്ഥ.
അഥവാ അപ്രകാരം കർമ്മം ചെയ്യുകയാണെങ്കിൽ ആ കർമ്മം കൊണ്ട് അവനോ സമൂഹത്തിനോ ഒരു ഗുണവും ഉണ്ടാകുന്നില്ല.
ഇത് തികച്ചും ശാസ്ത്രീയമായ ഒരു വ്യവസ്ഥയാകുന്നു.
# ഇത് തന്നെയാകുന്നു ചാതുർവർണ്ണ്യവ്യവസ്ഥ.
ഭഗവത് ഗീത വീണ്ടും പറയുന്നു ;
ബ്രാഹ്മണ ക്ഷത്രിയ വിശാം ശൂദ്രാണാം ച പരന്തപ
കർമ്മാണി പ്രവിഭക്താനി സ്വഭാവ പ്രഭവൈർഗുണൈ : (ഗീത 18 -41 )
കർമ്മാണി പ്രവിഭക്താനി സ്വഭാവ പ്രഭവൈർഗുണൈ : (ഗീത 18 -41 )
ബ്രാഹ്മണ, ക്ഷത്രിയ ,വൈശ്യ, ശൂദ്രന്മാരുടെ കർമ്മങ്ങൾ സ്വഭാവ ജന്യമായ ഗുണങ്ങളാൽ വിഭജിക്കപ്പെട്ടിരിക്കുന്നു.
ഇവരുടെ കർമ്മങ്ങൾ എന്ത് ? മനുസ്‌മൃതി പറയുന്നു ;
1. അധ്യാപനം അധ്യയനം യജനം യാജനം തഥാ
ദാനം പ്രതിഗ്രഹം ചൈവ ബ്രാഹ്മണാനാം അകൽപ്പയത് ( 1 - 88 )
ദാനം പ്രതിഗ്രഹം ചൈവ ബ്രാഹ്മണാനാം അകൽപ്പയത് ( 1 - 88 )
പഠിക്കുക ,പഠിപ്പിക്കുക ,യജ്ഞം ചെയ്യുക,യജ്ഞം ചെയ്യിക്കുക,
തുടങ്ങിയവയാകുന്നു മുഖ്യമായ ബ്രാഹ്മണ കർമ്മങ്ങൾ.
തുടങ്ങിയവയാകുന്നു മുഖ്യമായ ബ്രാഹ്മണ കർമ്മങ്ങൾ.
2. പ്രജാനാം രക്ഷണം ദാനമിജ്യാധ്യയനമേവ ച
വിഷയേഷ്വപ്രസക്തിശ്ച ക്ഷത്രിയസ്യ സമാസത : ( 1 -89 )
വിഷയേഷ്വപ്രസക്തിശ്ച ക്ഷത്രിയസ്യ സമാസത : ( 1 -89 )
പ്രജാരക്ഷണം ആകുന്നു ക്ഷത്രിയന്റെ മുഖ്യകർമ്മം.
3. പശൂനാം രക്ഷണം ദാനമിജ്യാധ്യയനമേവ
വണിക്ക്പദം കുസീദം ച വൈശ്യസ്യ കൃഷിമേവ ച (1 - 90 )
വണിക്ക്പദം കുസീദം ച വൈശ്യസ്യ കൃഷിമേവ ച (1 - 90 )
കന്നുകാലി സംരക്ഷണം ,വ്യാപാരം ,കൃഷി,ധനവ്യാപാരം
തുടങ്ങിയവയാകുന്നു വൈശ്യകർമങ്ങൾ.
തുടങ്ങിയവയാകുന്നു വൈശ്യകർമങ്ങൾ.
4. ഏകമേവതു ശൂദ്രസ്യ പ്രഭു: കർമ്മ സമാദിശത്.
ഏതേഷാമേവ വർണാനാം ശുശ്രൂഷാമനസൂയയാ. ( 1 - ൯൧ )
ഏതേഷാമേവ വർണാനാം ശുശ്രൂഷാമനസൂയയാ. ( 1 - ൯൧ )
പരിചര്യാത്മകമായ കർമ്മങ്ങൾ ആകുന്നു ശൂദ്രന്റേത്.
(പാചകവൃത്തി,രജകവൃത്തി,ക്ഷൗരവൃത്തി,ഭാരവാഹനം തുടങ്ങിയവ )
ഈ കർമ്മങ്ങൾ ഓരോന്നും, ഓരോ വ്യക്തിയുടെയും സ്വഭാവ ഗുണത്തിന് അനുസരിച്ചു് തിരഞ്ഞെടുക്കേണ്ടത് ആകുന്നു.അല്ലാതെ ഇവയൊന്നും ജന്മസിദ്ധമല്ല.
ജന്മം കൊണ്ട് ഒരാളും ബ്രാഹ്മണൻ ആകില്ല.ജന്മം കൊണ്ട് ഒരാളും ശൂദ്രനും ആകുന്നില്ല.
ബ്രാഹ്മണന്റെ മകൻ ബ്രാഹ്മണൻ ആകണമെന്ന് ഒരു നിർബന്ധവും ഇല്ല.അപ്രകാരം തന്നെ ശൂദ്രന്റെ മകൻ ശൂദ്രനാകണമെന്നും ഒരു നിർബന്ധവും ഇല്ല.ബ്രാഹ്മണന് ശൂദ്ര ഗുണമുള്ള സന്താനം ജനിക്കാം,അപ്രകാരം തന്നെ ശൂദ്രന് ബ്രാഹ്മണ ഗുണമുള്ള സന്താനവും ജനിക്കാം.
ജന്മം കൊണ്ട് ആർക്കും വിശേഷാധികാരം ഒന്നുംതന്നെ ഇല്ല.ഒരുവന്റെ കർമ്മം അവന്റെ ഗുണത്തെയും പ്രയത്നത്തെയും മാത്രം ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ്.ഇവിടെ നാം വളരെ വ്യക്തമായി മനസിലാക്കേണ്ട ഒരു കാര്യമുണ്ട് എല്ലാവര്ക്കും എല്ലാ കർമ്മങ്ങളും ചെയ്യാൻ സാധിക്കില്ല.
ഓരോ കർമ്മത്തിനും അധികാരിയുണ്ട്. കാരണം വ്യക്തികളുടെ അഭിരുചിയും,കഴിവും വ്യത്യസ്‍തമാകുന്നു.കേവലം എന്തെങ്കിലും ആയിത്തീരാനുള്ള ആഗ്രഹം മാത്രം പോരാ ,അതിനുള്ള അഭിരുചിയും, കഴിവും സർവ്വോപരി പ്രയത്‌നവും ഉണ്ടാകണം.ഇവയാകുന്നു ഒരുവന്റെ വർണ്ണത്തെ നിശ്ചയിക്കുന്നത് അല്ലാതെ അവന്റെ ജന്മമോ കുലമഹിമയോ ഒന്നും അല്ല.
അപ്രകാരം തന്നെ കർമ്മങ്ങൾ എല്ലാം തന്നെ ശ്രേഷ്ഠമാകുന്നു.ഏതെങ്കിലും കർമ്മം ഉത്‌കൃഷ്ടമാണെന്നും ,മറ്റേതെങ്കിലും കർമ്മം നികൃഷ്ട്ടമാണെന്നുമുള്ള വീക്ഷണം വേദത്തിനില്ല.
എല്ലാ കർമ്മങ്ങളും ശ്രേഷ്ഠമാണു എന്നതാകുന്നു ഭാരതീയ വീക്ഷണം.കർമ്മങ്ങളെല്ലാം പരസ്പരപൂരകമായി വർത്തിക്കുന്നതാണ്. രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്ക് നാല് വർണ്ണങ്ങളുടെയും പരസ്പ്പര സഹകരണത്തോടു കൂടിയ പ്രവർത്തനം അനിവാര്യമാണ്.
വേദം പറയുന്നത് നോക്കൂ...;
രുചം നോ ധേഹി ബ്രാഹ്മണേഷു രുചം രാജസു നസ്കൃധി I
രുചം വിശ്യേഷു ശൂദ്രേഷു മയി ധേഹി രുചാ രുചം II
രുചം വിശ്യേഷു ശൂദ്രേഷു മയി ധേഹി രുചാ രുചം II
( യജുർവേദം 18 - 48 )
അല്ലയോ പ്രകാശസ്വരൂപനായ ഈശ്വരാ, ഞങ്ങളുടെ ബ്രാഹ്മണന്മാരെയും,
ക്ഷത്രിയന്മാരെയും ,വൈശ്യന്മാരെയും, ശൂദ്രന്മാരെയും
തേജസ്വികളാക്കിയാലും..
ക്ഷത്രിയന്മാരെയും ,വൈശ്യന്മാരെയും, ശൂദ്രന്മാരെയും
തേജസ്വികളാക്കിയാലും..
ഇതിൽപ്പരം എന്ത് തെളിവുകളാണ് വേണ്ടത്..!! നാല് വർണ്ണികരും രാഷ്ട്രത്തിന്റെ ,സമാജത്തിന്റെ അവിഭാജ്യ ഘടകമാകുന്നു...ഉച്ഛനീചത്വത്തിന്റെ ഒരു കണിക പോലും വേദത്തിൽ കാണുക അസാധ്യമാണ്..
അപ്പോൾ മുൻപ് പറഞ്ഞ ശ്ലോകത്തെ നമുക്ക് പൂർണ്ണമാക്കാം...
ചാതുർവർണ്ണ്യം മയാസൃഷ്ടം ഗുണകർമ്മ വിഭാഗശഃ
നാല് വർണ്ണങ്ങളും ഗുണത്തിന്റെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
വ്യക്തിയുടെയും സമാജത്തിന്റെയും നിലനിൽപിനുമായി നിലകൊള്ളുന്ന ഈ ചാതുർ വർണ്ണ്യ വ്യവസ്ഥയെ ഭഗവാൻ സൃഷ്ട്ടിച്ചു എന്ന് പറയുമ്പോൾ നാം എന്താണ് മനസിലാക്കേണ്ടത് ? ഈ ലോകത്തിൽ ഏതൊരു നിയമക്രമമുണ്ടോ അഥവാ നിയാമക ശക്തിയുണ്ടോ അതിനാൽ ചാതുർവർണ്ണ്യം എന്ന വ്യവസ്ഥ നിയമിതമായിരിക്കുന്നു എന്ന് മനസിലാക്കണം...
ഈ വ്യവസ്ഥയ്ക്കനുസൃതമായി ഒരുവൻ തന്റെ ഗുണത്തിന് അനുസരിച്ചു് തിരഞ്ഞെടുക്കുന്ന കർമ്മത്തെ സ്വധർമ്മം എന്ന് പറയുന്നു.സ്വധർമ്മം ആചരിക്കുക എന്നത് നമ്മുടെയെല്ലാം കർത്തവ്യമാകുന്നു..സ്വധർമ്മനുഷ്ട്ടാനം കൊണ്ട് എന്ത് പ്രയോജനം? ഭഗവാൻ പറയുന്നു ;
സ്വേ സ്വേ കർമ്മണ്യഭിരത: സംസിദ്ധിം ലഭതേ നര: (ഗീത 18 -45 )
സ്വകർമ്മങ്ങളിൽ അഭിരതനാകുന്ന മനുഷ്യൻ സിദ്ധിയെ പ്രാപിക്കുന്നു.
സ്വകർമ്മനുഷ്ഠാനം ഈശ്വരാർപ്പണമായി ചെയ്യുന്ന പക്ഷം അത് ഈശ്വരോപാസനയായി ഭവിക്കുന്നു,അഥവാ സ്വന്തം കർമ്മാചരണം തന്നെയാകുന്നു ഏറ്റവും ശ്രേഷ്ഠമായ ഈശ്വരോപാസന.
ധർമ്മം ,അർഥം ,കാമം ,മോക്ഷം -ഇവ നാലും ഒരുവൻ നേടിയെടുക്കുന്നത് കർമ്മാചരണത്തിലൂടെ തന്നെ. )
ധർമ്മം ,അർഥം ,കാമം ,മോക്ഷം -ഇവ നാലും ഒരുവൻ നേടിയെടുക്കുന്നത് കർമ്മാചരണത്തിലൂടെ തന്നെ. )
ഇതാകുന്നു ചുരുക്കത്തിൽ വേദ പ്രതിപാദിതമായ ചാതുർവർണ്ണ്യവ്യവസ്ഥയുടെ സൈദ്ധാന്തിക വശം.
ഇത് ഭാരതത്തിൽ എത്രത്തോളം പ്രാവർത്തികമാക്കിയിരുന്നു എന്ന് പരിശോധിക്കാം ?
ഇത് ഭാരതത്തിൽ എത്രത്തോളം പ്രാവർത്തികമാക്കിയിരുന്നു എന്ന് പരിശോധിക്കാം ?
ഒരുവന്റെ ജന്മത്തിനു അനുസരിച്ചല്ല മറിച്ച് ഗുണത്തിനും കർമ്മത്തിനും അനുസരിച്ചാണ് വർണ്ണം നിശ്ചയിക്കുന്നത്.
എങ്കിൽ ഈ വർണ്ണത്തെ നിശ്ചയിക്കുന്നത് ആര് ? അല്ലെങ്കിൽ എങ്ങനെ ?
പൗരാണിക ഭാരതത്തിലെ വിദ്യാഭ്യാസം ഗുരുകുല വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്നു.ഏഴാമത്തെ വയസ്സിൽ മാതാപിതാക്കൾ സന്താനത്തെ ഗുരുകുലത്തിലേക്കു പറഞ്ഞയക്കുന്നു (ഉപനയനം).
പിന്നീടുള്ള 12 വർഷക്കാലം ( ഏറ്റവും ചുരുങ്ങിയത്) ശിഷ്യൻ ഗുരുവിനും സഹപാഠികൾക്കുമൊപ്പം ഗുരുകുലത്തിൽ കഴിച്ചുകൂട്ടുന്നു.
പിന്നീടുള്ള 12 വർഷക്കാലം ( ഏറ്റവും ചുരുങ്ങിയത്) ശിഷ്യൻ ഗുരുവിനും സഹപാഠികൾക്കുമൊപ്പം ഗുരുകുലത്തിൽ കഴിച്ചുകൂട്ടുന്നു.
ഈ കാലയളവിനെ ബ്രഹ്മചര്യം എന്ന് പറയുന്നു. ശിഷ്യനെ സദാ സമയവും നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്ത്, നിരന്തര മൂല്യനിർണ്ണയവും നടത്തുന്ന ഗുരുനാഥൻ അവന്റെ കഴിവും അഭിരുചിയും അനുസരിച്ചു അവനു യോജ്യമായ വിദ്യാഭ്യാസം അവനു നൽക്കുന്നു.
വിദ്യാഭ്യാസം പൂർത്തിയാക്കി ഗുരുകുലം ഉപേക്ഷിച് ഗൃഹത്തിലേക്ക് മടങ്ങുമ്പോൾ ഗുരുനാഥൻ അവന് അവന്റെ വർണ്ണത്തെ നല്കുന്നു.
ഈ ചടങ്ങിനെ സമാവർത്തനം എന്ന് പറയുന്നു.
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ GRADUATION DAY.
ഈ ചടങ്ങിനെ സമാവർത്തനം എന്ന് പറയുന്നു.
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ GRADUATION DAY.
ഗുരുനാഥൻ നൽകുന്ന ബിരുദമാകുന്നു ബ്രാഹ്മണൻ,ക്ഷത്രിയൻ,വൈശ്യൻ, ശൂദ്രൻ എന്നിവ. ഗുരുനാഥനാൽ നൽകപ്പെട്ട വർണ്ണത്തെയാണ് അയാൾ പിന്നീട് തന്റെ ജീവിതത്തിൽ അനുവർത്തിക്കുന്നത്.
ഒരുവൻ ഏതെങ്കിലും വർണ്ണം സ്വീകരിച്ചു എന്നത് കൊണ്ട് ജീവിതകാലം മുഴുവൻ അതേ വർണ്ണത്തിൽ തന്നെ തുടരണം എന്നും നിർബന്ധമില്ല.മറ്റൊരു വർണ്ണത്തിനു വിധിച്ച കർമ്മങ്ങൾ അനുഷ്ഠിക്കാനുള്ള യോഗ്യത ഒരുവന് കൈവരുന്ന പക്ഷം അയാൾക്ക് ആ വർണ്ണത്തെ സ്വീകരിക്കാനും അധികാരമുണ്ട്. ഇവയ്‌ക്കൊന്നും തന്നെ കുലവുമായി ഒരു ബന്ധവും ഇല്ല.ഒട്ടനവധി ഉദാഹരണങ്ങൾ ഇതിനു ശാസ്ത്രങ്ങളിൽ നിന്ന് ചൂണ്ടിക്കാണിക്കാൻ സാധിക്കും.
ഛാന്ദോഗ്യ ഉപനിഷത്തിൽ ,സ്വന്തം അച്ഛൻ ആരെന്നു പോലും അറിയാത്ത സത്യജാമബാലൻ എന്ന ബാലകൻ ജാബാല മഹർഷിയായി തീർന്നത് കാണാം..
ക്ഷത്രിയരായ മാതാപിതാക്കൾക്ക് ജനിച്ച വിശ്വാമിത്രനും ,
ചണ്ഡാള കുലത്തിൽ ജനിച്ച മതംഗനും ബ്രാഹ്മണന്മാരായി മാറിയത് നമുക്ക് കാണാം.
ക്ഷത്രിയരായ മാതാപിതാക്കൾക്ക് ജനിച്ച വിശ്വാമിത്രനും ,
ചണ്ഡാള കുലത്തിൽ ജനിച്ച മതംഗനും ബ്രാഹ്മണന്മാരായി മാറിയത് നമുക്ക് കാണാം.
ചണ്ഡ കർമ്മങ്ങൾ അഥവാ ധാർമ്മികമല്ലാത്ത കർമ്മങ്ങളെ ചെയ്യുന്നവൻ ആരോ അവൻ ചണ്ഡാളൻ , ആയതിനാൽ തന്നെ അയാൾ വർണ്ണ ബാഹ്യനാകുന്നു.
ഇതും ജന്മസിദ്ധമല്ല എന്ന് മനസിലാക്കുക.അധാർമ്മികമായ പ്രവർത്തികൾ ആര് ചെയ്താലും അയാൾ ചണ്ഡാളൻ ആയിത്തീരുന്നു.)
ഇതും ജന്മസിദ്ധമല്ല എന്ന് മനസിലാക്കുക.അധാർമ്മികമായ പ്രവർത്തികൾ ആര് ചെയ്താലും അയാൾ ചണ്ഡാളൻ ആയിത്തീരുന്നു.)