2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

ശാസനയുടെ ഗുണഫലം




ശാസനയുടെ ഗുണഫലം 

ഒരു ഇടത്തരം കുടുംബത്തിലെ നാലാമത്തെ മകനാണ് 
ശരത്ത് . കർക്കശക്കാരനായിരുന്നു അവന്റെ അച്ചൻ 
തൊട്ടതിനും പിടിച്ചതിനുമൊക്കെ ഉച്ചത്തിൽ വഴക്ക് പറയാറുണ്ടായിരുന്ന അച്ചനെ ഭയമായിരുന്നു ശരത്തിന് 

തന്റെ ചെറിയ പിഴവുകൾക്ക് പോലും അച്ചൻ ശകാരിക്കും. കേട്ടു മടുത്തു അവന് . പിന്നീട് ആ ഭയം വെറുപ്പായി മാറി. 

ഫാൻ ഓഫാക്കാതെ പോയതിന് , 
ടിവി വർക്ക് ചെയ്ത് കൊണ്ടിരിക്കെ പുറത്ത് 
പോയി നിന്നതിന്, കുളിമുറിയിൽ ടാപ്പ് 
ലീക്കായതിന്, നനഞ്ഞ തോർത്ത് കിടക്കയിൽ ഇട്ടതിന്, 
എല്ലാത്തിനും അവൻ വഴക്ക് കേട്ടു കൊണ്ടിരുന്നു. 

അങ്ങനെയിരിക്കെയാണ് ഒരു ജോലിക്ക് ഇന്റർവ്യുവിന് ക്ഷണം വന്നപ്പോൾ ശരത്ത് ചിന്തിച്ചത്. ജോലി കിട്ടിയാൽ ഞാൻ ഈ 
വീടു വിടും. 
അച്ചനുമായി ബന്ധപ്പെടാതെ നഗരത്തിൽ സ്വാതന്ത്ര്യത്തോടെ കഴിയണം. 
ഒടുവിൽ അവൻ അങ്ങനെതന്നെ തീരുമാനിച്ചു. 
അച്ചനോടുള്ള വിരോധം അത്രത്തോളം എത്തിയിരുന്നു കുറ്റം പറച്ചിൽ കേട്ടു മടുത്ത ശരത്തിന് കൂടുതലൊന്നും ആലോചിക്കാൻ കഴിഞ്ഞിരുന്നില്ല. 

ഇന്റർവ്യൂവിന്റെ ദിവസം രാവിലെ അച്ചൻ പണം കൊടുത്തപ്പോഴും പറഞ്ഞു. 
"എടാ ചോദ്യങ്ങൾക്ക് ശരിക്ക് ഉത്തരം പറയണം. 
നിന്റെ തപ്പിത്തടച്ചിൽ ഒന്നും പാടില്ല. 
അറിയില്ലെങ്കിലും വ്യക്തമായി സംസാരിക്കണം 

ഇന്റർവ്യൂ കേന്ദ്രത്തിലെത്തിയപ്പോൾ അവിടെ സെക്യൂരിറ്റിയെ ക്കണ്ടില്ല. 
ഗേറ്റ് തുറന്നു കിടക്കുന്നു. 
ലോക്ക് അലക്ഷ്യമായി തളളി നിൽക്കുന്നു. 
ശരത്ത് പതുക്കെ അകത്ത് കടന്നു. 
ലോക്ക് ശരിയാക്കി ഗേറ്റ് 
അടച്ച് അകത്ത് പ്രവേശിച്ചു. 
മനോഹരമായ ഒരു ഗാർഡനാ യിരുന്നു കെട്ടിടത്തിന്റെ മുൻഭാഗം. 
പക്ഷെ ആരോ പൈപ്പ് തുറന്നിട്ടിരിക്കുന്നു. 
വെള്ളം ആകെ പരന്നൊഴുകുന്നു. 
അവന്ന് അച്ചന്റെ ശബ്ദം കേൾക്കുന്ന പോലെ തോന്നി. 
പോയി ടാപ്പ് ഓഫാക്കി 
ഹോസ് പ്പൈപ്പ് ശരിയാക്കി വച്ചു. 
ഒന്നാം നിലയിലാണ് ഇന്റർവ്യൂ നടക്കുന്നത് എന്ന നോട്ടീസ് കണ്ടു. 
അവൻ കോണിപ്പടി കയറാൻ തുടങ്ങി. 
10 മണി കഴിഞ്ഞിട്ടും ലൈറ്റുകൾ കത്തിക്കൊണ്ടിരിക്കുന്നു. 
അച്ചന്റെ ശബ്ദം ചെവിയിൽ മുഴങ്ങുന്നു. 
അവൻ സ്വിച്ച് ബോർഡ് കണ്ടെത്തി ലൈറ്റെല്ലാം ഓഫാക്കി. 

അകത്തെത്തിയപ്പോൾ വലിയ ഹാളിൽ പത്തിരുപത് പേർ ഇരിക്കുന്നുണ്ട്. 
എല്ലാവരും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വന്നവർ. 
അവന് ആധിയായി. 
തന്നെക്കാൾ യോഗ്യതയുള്ളവരെ പോലെ അവരെ കണ്ടപ്പോൾ അവന് തോന്നി. 
തല തിരിഞ്ഞ് കിടന്നിരുന്ന വെൽക്കം മാറ്റ് ശരിയാക്കി 
വെച്ച് അവൻ 
ഹാളിന്റെ പിന്നിലായി ചെന്നിരുന്നു . 

ഈ ജോലി തനിക്ക് കിട്ടുമോ? 
ആധിയോടെ അവൻ പ്രാർത്ഥിക്കാൻ തുടങ്ങി. 

ഒഴിഞ്ഞ ഭാഗത്തും ഫാനുകൾ കറങ്ങുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ, 
"ഫാൻ ഓണാക്കിയിട്ട് എവടെപ്പോയ് നിക്കുവാടാ " 
അവന് അച്ചന്റെ ശബ്ദം കേൾക്കുന്ന പോലെ തോന്നി. 

അവൻ എണീറ്റ് ആ ഫാനുകൾ ഓഫാക്കി. 

ഒടുവിൽ പത്തിരുപത് ആളുകൾക്ക് ശേഷം ശരത്തിനെ ഇന്റർവ്യൂവിന് വിളിച്ചു. 

സർട്ടിഫിക്കറ്റുകൾ വാങ്ങി 
വെച്ച ശേഷം ഡയറക്ടർ ഫിറോസ് ചോദിച്ചു. 

മിസ്റ്റർ ശരത്ത് എന്നാണ് നിങ്ങൾ ജോലിയിൽ പ്രവേശിക്കുന്നത് ? 

ശരത്ത് എന്തു മറുപടി പറയണമെന്നറിയാതെ പകച്ചുപോയി. 
തന്നെ പരീക്ഷിക്കാനുള്ള 
വല്ല ചോദ്യമാണോ? 

ഡയറക്ടർ പറഞ്ഞു : 
ഞാൻ നിങ്ങളെ സെലക്ട് ചെയ്തിരിക്കുന്നു . 
ഈ കമ്പനിയിലേക്ക് സ്വാഗതം. 

ഡയറക്ടർ വിശദീകരിച്ചു : 
ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചല്ല ഇൻറർവ്യൂ ചെയ്യുന്നത് . 
ആളുടെ മനോഭാവമാണ് നോക്കുന്നത് . 
തുറന്നു കിടന്ന ഗേറ്റ് യഥാ 
പൂർവം ശരിയാക്കാനോ , 
പാഴായി പോകുന്ന വെള്ളം 
കണ്ട് ടാപ്പ് പൂട്ടാനോ മറ്റാരും തയ്യാറായില്ല. 
താങ്കളൊഴികെ. 

കോണിപ്പടിയിൽ അനാവശ്യമായി കത്തിക്കൊണ്ടിരുന്ന ബൾബുകളും ഹാളിലെ ഒഴിഞ്ഞ ഭാഗത്തെ കറങ്ങിക്കൊണ്ടിരുന്ന ഫാനുകളും ഓഫാക്കാൻ മറ്റാർക്കും തോന്നിയില്ല. 

വെൽക്കം മാറ്റ് ശരിയാക്കാൻ തോന്നിയതും താങ്കൾക്ക് മാത്രം. 

ഞങ്ങൾ ഇതെല്ലാം CCTV യിലൂടെ നിരീക്ഷിച്ചാണ് താങ്കളെ സെലക്ട് ചെയ്തത്. 

താങ്കളുടെ ഈ മനോഭാവം ഞങ്ങൾക്ക് ഏറെ ഇഷ്ടമായി. 
അടുത്ത തിങ്കളാഴ്ച ജോലിയിൽ പ്രശേവിക്കാൻ തീരുമാനിച്ച് 
ഓഫർ ലെറ്റർ വാങ്ങി അവൻ തിടുക്കത്തിൽ മടങ്ങി. 

തന്റെ അച്ചനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. 

മാതാപിതാക്കളുടെയും, ഗുരുനാഥൻമാരുടെയും, ശാസനയും ഉപദേശവും 
കൊണ്ട് ഗുണം മാത്രമെ ഉണ്ടാകൂ.... ഈശ്വരീയ നിര്ദേശങ്ങളനുസരിച്ചു ജീവിക്കുന്നവർക്ക് എല്ലാ കാര്യങ്ങളിലും കൃത്യതയും, കർമ്മ കുശലതയും കാണപ്പെടും....!! ഇന്നല്ലെങ്കിൽ നാളെ